താൾ:CiXIV258.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ത്തം വന്നെങ്കിലും യഹൊവ എന്റെ കൂടാരത്തിൽ ലെവ്യർ അല്ലാത്തവ
ൎക്ക ശുശ്രൂഷ ചെയ്തു കൂടാ എന്നു വിധി അരുളിച്ചെയ്തു ആ കൂടാരം കല്പിച്ച
പ്രകാരം തീൎത്തപ്പൊൾ മെഘത്തൂൺ അതിൽ ഇറങ്ങി പാൎത്തു കറാരിന്റെ
ആധാരമായ ൧൦ വചനങ്ങളെ മൊശെ കൊത്തി എഴുതിയ തണ്ടുകല്പലക
കളെ ജനത്തിന്നു നിത്യസാക്ഷിയാക്കി പരിശുദ്ധസ്ഥലത്തിൽ വെച്ചെക്കയും
ചെയ്തു- അതിന്റെ ശെഷം അരുളിച്ചെയ്യുന്നതൊക്കയും മൊശെ യ
ഹൊവാകൂടാരത്തിൽ കെട്ടുകൊണ്ടിരുന്നു-

൨൨., ന്യായ പ്രമാണം-

മൊശെയൊടു കല്പിച്ച വിധികൾ എല്ലാം ഇസ്രയെൽ ജാതിയിൽ വരുവാ
നുള്ള ദിവ്യരക്ഷയെ പല സാദൃശ്യങ്ങളാലും സൂചിപ്പിപ്പാൻ വെച്ചിട്ടുള്ള
ത് തന്നെ- അതിൽ പ്രധാനമായത് ദൈവത്തിന്റെ സാന്നിദ്ധ്യം യഹൊ
വ മനുഷ്യരെ എതിരെല്ക്കുന്ന വാസസ്ഥലം പരിശുദ്ധം അതിപരിശുദ്ധം
എന്നിങ്ങിനെ രണ്ടു മുറിയുള്ളത് അതി പരിശുദ്ധത്തിൽ ഒരു പെട്ടിയെ ഉ
ള്ളു അതിൽ കറാരിന്റെ ആധാരപലകകൾ വെച്ചിട്ടുള്ളത് അതിന്റെ
മൂടിയിൽ യഹൊവയുടെ തെജ്ജസ്സ വഹിക്കുന്ന കരുബുകളുടെ സ്വരൂപം
കരുബുകളുടെ നടുവിൽ മറഞ്ഞുനില്ക്കുന്ന യഹൊവെക്ക മെഘം തന്നെ
അടയാളം ആമുറിക്ക ഒരു തിരശ്ശീലമറയായിരുന്നു- തിരശ്ശീലക്കടുക്കെ
നിത്യം ധൂപം കാട്ടുന്ന പീഠവും ൧൨ അപ്പം വെച്ച മെശയും നിത്യം കത്തുന്ന
നിലവിളക്കും പരിശുദ്ധമുറിയിലെ സാമാനങ്ങൾ വാതിലിന്നു പുറമെ ഹൊ
മത്തിന്നുള്ള ബലിപീഠവും വാതിലിന്റെ അരികിൽ ആചാൎയ്യന്മാർ പ്ര
വെശിക്കുമ്പൊൾ കഴുകുന്ന തൊട്ടിയും കാണ്മാറായി ആചാൎയ്യന്മാർ പരിശു
ദ്ധമുറിയിൽ ചെന്നു വ്യാപരിക്കും അതി പരിശുദ്ധത്തിൽ മഹാചാൎയ്യൻ വ
ൎഷത്തിൽ ഒരുവട്ടം അത്രെ പ്രവെശിക്കാവു- അഹറൊൻ സന്തതിക്കാരാ
യ ആചാൎയ്യന്മാരുള്ളതിൽ ഒരുത്തന്നു ജീവപൎയ്യന്തം മഹാചാൎയ്യത്വം അ
വകാശമുണ്ടു ലെവിഗൊത്രത്തിന്നു കൂടാരത്തിൽ ശുശ്രൂഷസമ്പ്രദായം അവ
രും ജനങ്ങളെ ദൈവത്തെ ആചരിക്കെണ്ടുന്നവരാകകൊണ്ടു ദെശം വി
ഭാഗിക്കുമ്പൊൾ അവൎക്ക ഒരൊരൊ ഗൊത്രത്തിന്റെ നാട്ടിൽ നിന്നു ആക
൪൮ ഗ്രാമം പാൎപ്പിന്നായി വരെണ്ടു അവൎക്കു അനുഭവത്തിന്നു നിലം പറമ്പുകളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/31&oldid=192418" എന്ന താളിൽനിന്ന് ശേഖരിച്ചത്