താൾ:CiXIV258.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ച്ചുതരാം എന്നറിയിച്ചു പുലൎച്ചെക്ക് പ്രതാപതെജസ്സൊടും കൂടകാറിൽ
നിന്നു വിളങ്ങുന്ന ജ്വാലയിൽ ഇറങ്ങിവന്നു മല ഇടിമുഴക്കം കൊണ്ടുനടു
ങ്ങി കാഹള ശബ്ദം പൊലെ ഭയങ്കര ഒശകളും കെൾ്പാറായി ജനങ്ങൾ മല
യെ തൊടാതെ അടിയിൽ നിന്നു യഹൊവ പറയുന്ന ൧൦ വചനങ്ങളെ കെ
ട്ടു ഇസ്രയെലർ ദൈവത്തൊടും മനുഷ്യരൊടും നടക്കെണ്ടുന്ന പ്രകാരവും യ
ഹൊവെക്ക ഹിതവും നീരസവും ഉണ്ടാകുന്ന കൎമ്മവിവരവും മനുഷ്യരുടെ ജീ
വൻ മാനം അവകാശം മുതലായത് കരുതെണ്ടുന്ന വഴിയും ഈ പത്തു വ
ചനങ്ങളിൽ സംക്ഷെപിച്ചു ചൊല്ലിയതിനാൽ യഹൊവെക്കും ആ ജന
ത്തിന്നും ഉണ്ടാകെണ്ടുന്ന കറാരിന്നു അതുതന്നെ ആധാരമായി എന്നാറെ
ഇസ്രയെലർ ഭയങ്കര ശബ്ദത്തെ കെട്ടു കുലുങ്ങി സഹിയായ്കകൊണ്ടു മൊശെ അ
വൎക്കവെണ്ടി അടുത്തുചെന്നു ൧൦ വചനങ്ങൾക്കുള്ള വ്യാഖ്യാനം കെട്ടു
മടങ്ങിവന്നു കെട്ടപ്രകാരം എഴുതിവെച്ചു എല്ലാവരും കാൺ്കെ ഒരു പീഠം
ഉണ്ടാക്കി അറുത്തു ബലികഴിച്ചു വെപ്പുകളെ വായിച്ചു ജനങ്ങളും ഇതിൻ വ
ണ്ണം ഭെദം കൂടാതെ അനുസരിച്ചു കൊള്ളാം എന്നു സത്യം ചെയ്തപ്പൊൾ അവ
രുടെ മെൽ രക്തം തളിച്ചു അനുഗ്രഹപൂൎണ്ണമായ കറാർ ചെയ്തു തീൎന്നു എന്ന
റിയിക്കയും ചെയ്തു- ആകയാൽ അഹറൊൻ മുതലായ ൧൦ ആഢ്യന്മാ
ർ ശങ്കവരാതെ മലയിൽ കയറി തങ്ങളുടെ ദൈവത്തിന്റെ തെജസ്സ
കണ്ണാലെ കാണുകയും ചെയ്തു- ശെഷം ജനങ്ങൾ യഹൊവയെ അനു
സരിപ്പാൻ പറഞ്ഞു കൊടുക്കകൊണ്ടു ദൈവം അവരുടെ കൂടാരങ്ങളിൻ
മദ്ധ്യെ വസിക്കെണമെന്നു വെച്ചു മൊശെ ൪൦ ദിവസത്തൊളം മലയിൽ പാ
ൎപ്പിച്ചും കൊണ്ടു ഭൂമിയിൽ ഉണ്ടാകെണ്ടുന്ന വാസസ്ഥലത്തിന്റെ സ്വൎഗ്ഗീയമാ
തിരിയെ കാണിച്ചു അളവ് വിവരങ്ങൾ മറ്റും ഗ്രഹിപ്പിച്ചു അഹറൊനും
സന്തതിക്കാരും ആചാൎയ്യരായി നടക്കെണ്ടുന്ന ക്രമങ്ങൾ അറിയിക്കയും
ചെയ്തു- അപ്രകാരം മൊശെ മലമുകളിൽ വസിക്കുമ്പൊൾ ജനങ്ങൾ അല്പം
വലഞ്ഞു യഹൊവാ കല്പനയെ ലംഘിച്ചു മിസ്രമൎയ്യാദ പൊലെ വൃഷഭബിം
ബം വാൎത്തുണ്ടാക്കി പ്രതിഷ്ഠിപ്പാൻ അഹറൊനെ നിൎബന്ധിച്ചു വന്ദിച്ചു കൊ
ള്ളുകയും ചെയ്തു ൟ മഹാദൊഷത്തിന്നുലെവ്യരുടെ വാളിനാൽ
ശിക്ഷയുണ്ടായശെഷം മൊശെയുടെ പ്രാൎത്ഥനയാൽ പ്രായശ്ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/30&oldid=192417" എന്ന താളിൽനിന്ന് ശേഖരിച്ചത്