താൾ:CiXIV258.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

രാളികളെയും മറ്റും കൂട്ടി രണ്ടു മലകളുടെ ഇടയിൽ ഇസ്രയെലർ തിങ്ങിനി
ല്ക്കുന്നതീരത്തിൽ എത്തുകയും ചെയ്തു ഇസ്രയെലർ മണ്ടിപൊവാൻ വഴികാ
ണായ്ക കൊണ്ടു ബുദ്ധിമുട്ടിയപ്പൊൾ മെഘത്തൂൺ ൨ പാളയത്തിൻ ഇടയി
ൽ എഴുന്നെള്ളി മിസ്രക്കാൎക്കിരിട്ടും ഇസ്രയെലൎക്കു വെളിച്ചവും കാണിച്ചു
ഉടനെ കാറ്റടിച്ചു കടൽ രണ്ടായി വിഭാഗിച്ചു ഉണ്ടായ തെരുവിൽകൂടി
ഇസ്രയെലർ രാത്രി എല്ലാം കടന്നു അക്കരയിൽ ചെരുകയും ചെയ്തു- മി
സ്രക്കാരും വഴിയെ ചെന്നാറെ പുലൎച്ചെക്ക മെഘത്തൂൺ മിസ്രക്കാരെ
നൊക്കി വിളങ്ങി എല്ലാവൎക്കും പെട്ടന്നു ഭയം പിടിപ്പിച്ചു അവർ യഹൊവ
സന്നിധിയിൽ നിന്നു ഒടി കലങ്ങിപൊകയും ചെയ്തു- അന്നെരം മൊശെയൊ
ടു കൈനീട്ടെണമെന്നു കല്പന ഉണ്ടായിട്ടു നീട്ടിയ ഉടനെ വെള്ളം എറി ഒഴു
കി മിസ്രക്കാരെ ഒട്ടൊഴിയാതെ മൂടി വെക്കയുംചെയ്തു- ഇപ്രകാരം യ െ
ഹാവനാമത്തിന്നും അവൻ ഇസ്രയെലിന്റെ ദൈവവും ജാതിദെ
വകൾക്ക അധിപതിയും ആയ കാൎയ്യത്തിന്നും പ്രസിദ്ധി ഉണ്ടായി ഇനി ഇ
സ്രയെലൎക്കും മിസ്രക്കാൎക്കും ചെൎച്ച ഇല്ല മിസ്രക്കാർ പെരുനാളിന്നായി കൊ
ടുത്ത വെള്ളിയും പൊന്നും അവൎക്കു ഉടമയായ്വന്നു അബ്രഹാമൊടു ചെയ്ത
വാഗ്ദത്തം നിവൃത്തിയായി-

൨൧., സീനായിമലയിലെ ധൎമ്മഘൊഷണം

ചെങ്കടലിൻ അക്കരെ മിസ്രക്കാരെ സെവിച്ചിട്ടു കടന്ന ഉടനെ സ്വതന്ത്ര
ജാതിയായുള്ള ഇസ്രയെലിന്നു മൊശെ നായകൻ എങ്കിലും ഭരിക്കുന്ന
രാജാവ് യഹൊവയത്രെ- ദിവസം മന്ന പൊഴിയുന്നതിനാലും പാറയി
ൽനിന്നു വെള്ളം പുറപ്പെടുവിച്ചതിനാലും യഹൊവ വലിയ പുരുഷാര
ത്തെ പൊറ്റിയതുമല്ലാതെ കവൎച്ചക്കാരായ അമലെക്യർ അതിക്രമം വിചാ
രിച്ചത് മൊശയുടെ പ്രാൎത്ഥനാബലത്താൽ നിഷ്ഫലമായ്വന്നു- അങ്ങിനെ സീ
നായി ഉയരുന്ന പാറനാട്ടിൽ വൈകല്യം കൂടാതെ എത്തിയപ്പൊൾ യഹൊ
വജനങ്ങളെ അടിവാരത്തിൽ പാൎപ്പിച്ചു താൻ മെഘത്തൂണിൽ നിന്നു പ
ൎവ്വതത്തിന്റെ മുകളിൽ വിളങ്ങി- ഞാൻ ഇസ്രയെലെ എല്ലാ ജാതികളി
ൽ നിന്നും തെരിഞ്ഞെടുത്തു എനിക്ക വിശെഷജാതി ആക്കി കൊള്ളാം അ
പ്രകാരം വെണമെങ്കിൽ അവരും ആചരിക്കെണ്ടുന്ന പ്രകാരം കെൾ്വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/29&oldid=192415" എന്ന താളിൽനിന്ന് ശേഖരിച്ചത്