താൾ:CiXIV258.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ൻ യഹൊവയെ അറിയാതെ വിരൊധിക്കകൊണ്ടു അത്ഭുതങ്ങളെകൊ
ണ്ടു പഠിപ്പിക്കെണ്ടിവന്നു- മിസ്രക്കാർ ദിവ്യം എന്നു പുകഴ്ത്തുന്ന നീലജലം
മൊശെ കല്പനയാലെ രക്തം ആയ്തീൎന്നു ശുദ്ധിയെ അത്യന്തം വിചാരിക്കു
ന്ന നാട്ടിൽ ഒക്കയും തവളക്കുട്ടവും മറ്റും മലസംബന്ധികളായ പ്രാണിക
ളും നിറഞ്ഞു അശുദ്ധിവരുത്തി കന്നുകാലികൂട്ടങ്ങൾ്ക്ക ചാക്കുണ്ടായി മനു
ഷ്യ മൃഗങ്ങൾക്കും പരുവും വസൂരിയും പിടിച്ചു മഴ അപൂൎവ്വമായി വരുന്നനാ
ട്ടിൽ ആലിപ്പഴം കൊണ്ടു നാശങ്ങൾ പെരിക ഉണ്ടായി കല്പിച്ചപ്രകാരം
തന്നെ തുള്ളങ്കൂട്ടം പൊഴിഞ്ഞിങ്ങിനെ ശെഷിച്ച പച്ച തിന്നു കളഞ്ഞു-
കനത്ത ഇരിട്ടു പൊടുന്നനവെ രാജ്യത്തിൽ എല്ലാം മൂടി ഇങ്ങിനെയുള്ള ബാ
ധകൾ എല്ലാം ഗൊഷൻ നാട്ടിൽ മാത്രം പറ്റാതെ ഇരിക്കകൊണ്ടു മിസ്ര
യിലെ മന്ത്രക്കാർ ചില അതിശയങ്ങളൊട് ഒത്തവണ്ണം ചെയ്വാൻ തുനി
ഞ്ഞെങ്കിലും ശെഷമുള്ളത് ഒപ്പിപ്പാൻ കഴിയായ്കകൊണ്ടും യഹൊവ ഇ
ല്ലാത്ത ദൈവകളെ താൻ സൎവ്വശക്തൻ എന്നു കാണിച്ചു- രാജാ
വ് ഒരൊ ബാധ ഉണ്ടായിട്ടു ഇസ്രയെലെ വിട്ടയക്കാം എന്നു പറഞ്ഞു കൊടു
ത്തതല്ലാതെ മൊശെ പ്രാൎത്ഥിച്ചിട്ടു പീഡ തീൎന്നപ്പൊൾ ഒക്കയും മനസ്സഭെ
ദിച്ചു പൊകകൊണ്ടു ഒടുവിൽ പാതിരാകാലത്തു മനുഷ്യ മൃഗങ്ങളിലും
കടിഞ്ഞൂൽ എല്ലാം മരിച്ചുപൊയി- ആബാധ ഉണ്ടായ ഉടനെ രാജാവ് വിട്ട
യക്കകൊണ്ടു പുറപ്പാടുണ്ടായി അതിന്നു യഹൊവ കല്പിച്ച മൎയ്യാദ പറയാം-
ആ രാത്രിയിൽ തന്നെ ഒരൊ കുഡുംബത്തിൽ ഒരൊ ആട്ടിൻ കുട്ടിയെ
തിന്നു മിസ്രയിലെ പുളിച്ചമാവു കൂടാതെ പുതുതായ അപ്പത്തൊടും ഭക്ഷി
ച്ചു ആട്ടിൻ ചൊര കട്ടിളകളിൽ തെച്ചതിനാൽ മിസ്രക്കാരിൽ നാശം വരു
ത്തുന്ന മരണദൂതൻ ഇവിടെ നാശം വരുത്താതെ കടക്കെണമെന്നറി
ഞ്ഞുകൊൾ്കയും ചെയ്തു- ഇങ്ങിനെ ഉള്ള പെസഹ രാത്രിയിൽ ഇസ്രയെലർ
൬ ലക്ഷ പുരുഷന്മാർ കുഡുംബങ്ങളും മൃഗക്കൂട്ടങ്ങളുമായി യാത്രയായപ്പൊ
ൾ അവരുടെ ദൈവമായ യഹൊവ രാത്രിയിൽ മിന്നുന്ന മെഘത്തൂണി
ൽ വിളങ്ങി മുന്നടന്നു മരുഭൂമിവഴിയെ കാട്ടികൊടുത്തു പിന്നെ തെക്കൊട്ടു
മാറി ചെങ്കടൽ പുറത്തെക്ക നടത്തി- ആയത് കെട്ടാറെ രാജാവ് ഇവർ വ
ഴിതെറ്റി പൊയിപാഞ്ഞു ചെന്നു മടക്കികൊണ്ടു വരെണമെന്നു വെച്ചു തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/28&oldid=192413" എന്ന താളിൽനിന്ന് ശേഖരിച്ചത്