താൾ:CiXIV258.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

അന്യജാതിയുടെ വൎദ്ധനനിമിത്തം സംശയിച്ചു ഇസ്രയെലരെ കഠിന അ
ടിമപ്പണി എടുപ്പിച്ചും പിന്നെ പിറക്കുമ്പൊൾ ആണ്കുട്ടികളെ കൊല്ലിച്ചും
ഇസ്രയെൽ വംശത്തെ കുറെച്ചുവെപ്പാൻ നൊക്കി എന്നാലും അവർ കുറഞ്ഞു
പൊയില്ല വൎദ്ധിക്കയത്രെ ചെയ്തു- ആ ഹിംസാകല്പന ഉണ്ടായകാലം ലെവി
ഗൊത്രക്കാരനായ അംരാമിന്നു നല്ലൊരു പുത്രൻ ജനിക്കയാൽ മൂന്നുമാസം
ഒളിച്ചു വെച്ചു ഇനി ആവതില്ല എന്നു കണ്ടാറെ അമ്മയായ യൊകെ
ബത്ത് പൂശി പെട്ടിയിലാക്കി നീലനദിയുടെ തീരത്തു ഞാങ്ങണയിൽ
വെച്ചു കാവലിന്നു പുത്രിയെ പാൎപ്പിച്ചശെഷം രാജപുത്രി കുളിപ്പാൻ വ
ന്ന നെരത്തു ഇസ്രയെല ബാലൻ എന്നറിഞ്ഞു എങ്കിലും കനിഞ്ഞു സ്വപുത്ര
ൻ എന്നപൊലെ വളൎത്തിച്ചുകൊണ്ടിരുന്നു- മൊശെ എന്ന ബാലൻ മിസ്രക്കാരി
ൽ അന്നു നടക്കുന്ന വിദ്യാവിശെഷം എല്ലാം ഗ്രഹിച്ചു രാജ്യകാൎയ്യത്തിന്നും
പ്രാപ്തിവന്നു വളൎന്നു എങ്കിലും ഉത്ഭവത്തെ മറക്കാതെ ൪൦ വയസ്സായ
പ്പൊൾ സഹൊദരന്മാൎക്ക തുണയാകെണമെന്നു വെച്ചു പ്രയത്നപ്പെട്ടു തു
ടങ്ങിയാറെ അവരെ ഹിംസിക്കുന്ന ഒരു മിസ്രക്കാരനെ കൊന്നിട്ടുള്ള പ്രകാ
രം പ്രസിദ്ധമാകയാൽ വെഗത്തിൽ ഒടിപ്പൊകെണ്ടിവന്നു അവൻ കിഴക്കൊ
ട്ടൊടി മിദ്യാൻ ജാതിക്കാരിൽ ചെൎന്നു- ആ ജാതിക്ക അബ്രഹാമും കെരൂരയും
കാരണവർ എന്നറിക- അവിടെ മൊശെ വിവാഹം ചെയ്തു ൪൦ വൎഷം പാൎത്തു
ഇടയനായി സെവിച്ചു- ആ മിസ്രരാജാവ് മരിച്ചിട്ടു അനന്തരവൻ മുമ്പെത്ത
പ്രകാരം ഇസ്രയെലരെ ഉപദ്രവിച്ചു കൊണ്ടിരിക്കുമ്പൊൾ യഹൊവ മനസ്സലി
ഞ്ഞു മൊശെ ആടുകളെ മെയിക്കുന്ന ഹൊരബമലയിൽ വെച്ചു സുന്നച്ചെ
ടിയിൽ നിന്നു അഗ്നിജ്വാലാരൂപെണ പ്രത്യക്ഷനായി ഞാൻ പിതാക്ക
ന്മാരൊടു പറഞ്ഞ വാഗ്ദത്തം നിവൃത്തിയാകെണം എന്റെ ജാതിയെ മി
സ്രയിൽ നിന്നു പുറപ്പെടീച്ചു കനാനിൽ കൊണ്ടുപൊകെണം എന്നു കല്പി
ച്ചു- മൊശെക്ക ക്രമത്താലെ സമ്മതമായശെഷം യഹൊവ അത്ഭുത
ങ്ങളെ ചെയ്യുന്ന വരം കൊടുത്തു ജ്യെഷ്ഠനായ അപറൊനെ വാചാലത
നിമിത്തം തുണെക്കാക്കി എനിക്കുത്സവം കൊണ്ടാടുവാൻ ഇസ്രയെലരെ വിട്ട
യക്കെണ്ടതിന്നു രാജാവൊടു കല്പന വാങ്ങെണമെന്നു നിയൊഗിച്ചയച്ചു മൊ
ശെ അപ്രകാരം എല്ലാം ചെയ്തു രാജാവൊടറിയിച്ചപ്പൊൾ അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/27&oldid=192412" എന്ന താളിൽനിന്ന് ശേഖരിച്ചത്