താൾ:CiXIV258.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

കണ്ടുസാരം അറിയാതെ വിഷാദിച്ചും കൊണ്ടിരുന്നപ്പൊൾ മന്ത്രിവചനം
കെട്ടു യൊസെഫെ വരുത്തി ആയവൻ ക്ഷാമകാലം വരും എന്നുള്ളത് ത്രെ
സ്വപ്നത്തിന്റെ വ്യാഖ്യാനം എന്നു പറകയാൽ രാജാവ് അവനെ സൎവ്വാ
ധികാൎയ്യസ്ഥനാക്കി യൊസെഫും ഉടനെ പുറപ്പെട്ടു ശുഭകാലത്തിങ്കൽ
എറിയ ധാന്യങ്ങളെ സ്വരൂപിച്ചു സൂക്ഷിച്ചു വെച്ച ശെഷം മിസ്ര മുതലായ രാ
ജ്യങ്ങളിൽ വിളവില്ലാതെ വന്നപ്പൊൾ പാണ്ടിശാലകളിൽ നിന്നു വെ
ണ്ടുവൊളം ധാന്യങ്ങളെ വിറ്റു കുട്ടികളെ രക്ഷിക്കയും ചെയ്തു- കനാനിലും
ദുൎഭിക്ഷ ഉണ്ടായപ്പൊൾ യാക്കൊബിന്റെ മക്കൾ അവിടെ ചെന്നു ധാന്യം
വാങ്ങുവാൻ അപെക്ഷിച്ചാറെ അവരുടെ മനസ്സെല്ലാം ശൊധന ചെയ്വാനും
വിശെഷിച്ച അനുജനായ ബിന്യമീനിൽ ഭാവിക്കുന്ന പ്രിയത്തെ അറിവാ
നും സംഗതി വന്നു യൊസെഫ തന്നെതാൻ അറിയിച്ചു കൊടുത്തതുമല്ലാ
തെ അഛ്ശനെ കുഡുംബങ്ങളൊടും കൂട മിസ്രയിൽ വരുത്തി രക്ഷിച്ചു വ
രികയും ചെയ്തു- മിസ്രയിലെ ഹാമ്യർ കൃഷികാൎയ്യത്തിൽ സമൎത്ഥരാകുന്ന
തുമല്ലാതെ നീലനദികാലത്താൽ കവിഞ്ഞു നിലങ്ങളിൽ വളം വരുത്തു
കയാൽ ഐശ്വൎയ്യം വളരെ വൎദ്ധിക്കകൊണ്ടു ഇസ്രയെലൎക്കു അവി െ
ട നിത്യം പാൎപ്പാൻ മനസ്സുണ്ടായി മിസ്രക്കാൎക്ക ഇടയധൎമ്മാനികൃഷ്ടം എന്നു
തൊന്നുകകൊണ്ടു യൊസെഫ അവരെ വെറെ പാൎപ്പിക്കെണമെന്നു
വെച്ചു നദിയുടെ കിഴക്കെ തൊട്ടിന്നും മരുഭൂമിക്കും നടുവിലുള്ള െ
ഗാഷൻ നാടു മെയിച്ചലിന്നു നല്ലതെന്നു കണ്ടു അതിൽ തന്നെ കൂടി ഇരുത്തി
അന്നു തുടങ്ങി അവർ വളരെ വൎദ്ധിച്ചു പരന്നു ൪൦൦ വൎഷത്തിന്നകം വലിയ
ജാതിയായി തീരുകയും ചെയ്തു- എന്നിട്ടും യാക്കൊബ് എന്നെ കനാനില
ത്രെ അടക്കെണമെന്നു ആഗ്രഹിച്ചു യൊസെഫും മരിപ്പാറായപ്പൊൾ സ
ഹൊദരന്മാരെ വരുത്തിയ ഹൊവനിങ്ങളെ വാഗ്ദത്തദെശത്തിലെക്ക
പുറപ്പെടിക്കുന്ന സമയം വരും അന്നു എന്റെ അസ്ഥികളെയും കൂ
ട്ടികൊണ്ടു പൊരെണമെന്നു ആണ ഇടുവിക്കയും ചെയ്തു-

൨൦., മിസ്രയിൽ നിന്നുള്ള പുറപ്പാടു-

വളരെകാലം ചെന്ന ശെഷം മിസ്രയിൽ വാഴുന്ന സ്വരൂപം നീങ്ങിയതിനാൽ
യൊസെഫിന്റെ കാൎയ്യം അറിയാത്ത രാജാവ് വാണുതുടങ്ങി ആയവൻ

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/26&oldid=192410" എന്ന താളിൽനിന്ന് ശേഖരിച്ചത്