താൾ:CiXIV258.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ഞ്ഞു സഹൊദരനൊടിണങ്ങി പിന്നെ ലെയാ രാഹൽ മുതലായ ൪ ഭാൎയ്യ
മാർ തമ്മിൽ അസൂയകാട്ടി വന്നതുമല്ലാതെ അവരിൽ നിന്നു ജനിച്ച പു
ത്രന്മാർ എറിയ ദുഃഖവും വ്യസനവും വരുത്തി ശിമ്യൊൻലെപി എന്നിരു
വർ ശികെം പട്ടണക്കാരെ കൊന്നു കളകയാൽ കനാന്യർ ആ കുഡുംബം
എല്ലാം മുടിച്ചുകളയും എന്നുള്ള ഭയം ഉണ്ടായി ജ്യെഷ്ഠനായ രൂബ
ൻ അവരെക്കാളും അഛ്ശന്നു വ്യസനം ഉണ്ടാക്കകൊണ്ടു ലെയായുടെ ൪ാം
പുത്രനായ യൂദാവിന്നും രാഹലിന്റെ പുത്രനായ യൊസെഫിന്നും ജ്യെ
ഷ്ഠാവകാശം യൊസെഫ അഛ്ശന്നു അതിപ്രിയനാകകൊണ്ടു ജ്യെ
ഷ്ഠന്മാർ അസൂയപ്പെട്ടു ഉപായം വിചാരിച്ചു മിസ്രയിലെക്കു ദാസനാക്കി വി
റ്റയക്കയും ചെയ്തു- ൟ വകകൊണ്ടു എല്ലാം യാക്കൊബിന്നു ശിക്ഷയും
ശുദ്ധിയും വരികകൊണ്ടു സ്വന്തബുദ്ധിയെ ആശ്രയിക്കാതെ വാഗ്ദത്തം ന
ല്കിയ യഹൊവയെ മാത്രം ശരണമാക്കി അഛ്ശന്റെ വീട്ടിൽനിന്നും ഒടി
പ്പൊയന്നു ദൈവം സ്വപ്നത്തിൽ അവനൊടു സംസാരിച്ചുതുടങ്ങിയ ശെ
ഷം എസാവിലെ ഭയം അത്യന്തം വൎദ്ധിച്ചനാൾ രാത്രിയിൽ യഹൊവ മനു
ഷ്യരൂപെണ പ്രത്യക്ഷനായി അവനൊടു പൊരുതുകൊണ്ടു ജയവും വി
ട്ടുകൊടുത്തു വിശ്വാസത്താൽ ദൈവത്തെയും ജയിക്കാം എന്നു കാണിച്ചു ൈ
ദവത്തൊടു പൊരുതു ജയിച്ചു എന്നൎത്ഥമുള്ള ഇസ്രയെൽ എന്ന പെർ വി
ളിച്ചു അബ്രഹാമിന്നു കല്പിച്ചു കൊടുത്തതെല്ലാം ഉറപ്പിച്ചുതരികയും ചെ
യ്തു-

൧൯., ഇസ്രയെലർ മിസ്രയിൽ പാൎത്തത്-

ൟ വാഗ്ദത്തം നിവൃത്തിയായി ഇസ്രയെലർ ൭൦ ആളുകൾ വലിയജാതി
യായി തീരെണ്ടതിന്നു യൊസെഫിൽ ചെയ്ത അതിക്രമം സംഗതി വരുത്തി
അവനെ മിസ്രയിൽ എത്തിച്ചപ്പൊൾ ഒരു പ്രമാണി വിലെക്ക വാങ്ങി പണി
എടുപ്പിച്ചു അവന്റെ നെരറിഞ്ഞപ്പൊൾ കാൎയ്യാദികളെ അവനിൽ സമൎപ്പി
ച്ചതിനാൽ വലിയകാൎയ്യങ്ങളെ നടത്തുവാൻ ശീലം വന്നശെഷം ദുൎയ്യജമാ
നത്തി എഷണി പറകകൊണ്ടു തടവിൽ ആയാറെ അവിടെയും ദൈവാനു
ഗ്രഹമുണ്ടായിട്ടു സ്വപ്നവിശെഷങ്ങൾ അറിയുന്നവരങ്ങൾ ഉണ്ടാകകൊണ്ടു
ഒരു മന്ത്രിക്ക പ്രസാദം വരുത്തിയശെഷം രാജാവ് ഒരു ദിവസം സ്വപ്നം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/25&oldid=192409" എന്ന താളിൽനിന്ന് ശേഖരിച്ചത്