താൾ:CiXIV258.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

മെന്നു കല്പിച്ചു- എന്നാറെ അബ്രഹാം ദൈവം പറഞ്ഞു കൊടുത്തതിന്നു ഒ
രു കുറവും ഉണ്ടാകയില്ല പുത്രൻ മരിച്ചാലും യഹൊവ ജീവിപ്പിക്കും എന്നു നി
ശ്ചയിച്ചു മടിക്കാതെ പുറപ്പെട്ടു ബാലനെ വെട്ടുവാൻ വട്ടം കൂട്ടുമ്പൊൾ തന്നെ
യഹൊവ പ്രസാദിച്ചു പരീക്ഷ തീൎത്തു വാഗ്ദത്തം ഉറപ്പിക്കയും ചെയ്തു-
അതിന്റെ ശെഷം പുത്രന്നു കനാന്യ ഭാൎയ്യ അരുത് എന്നു വെച്ചു എലി-
യെസരെ നിയൊഗിച്ചു അവൻ മസൊപതാമ്യയിൽ നിന്ന നഹൊരി
ന്റെ മകളായ റിബക്കയെ കൊണ്ടുവന്നു ആയവളിൽ ഇഛാക്കിന്നു ഇ
രട്ടകുട്ടികളുണ്ടായി- അതിന്റെശെഷം അബ്രഹാം മരിച്ചു പിതാക്ക
ന്മാരൊടു ചെരുകയും ചെയ്തു- ആ പുത്രരിൽ ജ്യെഷ്ഠനായ എസാവിന്നു
വാഗ്ദത്തവാഴ്ചയുടെ അവകാശം ഉണ്ടെങ്കിലും അവൻ ലഘുബുദ്ധിക്കാ
രനായി ഒരു ദിവസം നായാടി മടങ്ങി വന്നു വിശന്നപ്പൊൾ യാക്കൊബ് എ
ന്ന അനുജൻ വെച്ചിട്ടുള്ള പയറ മൊഹിച്ചു ജ്യെഷ്ഠാവകാശം കൊടു
ത്തു പയറ വാങ്ങുകയും ചെയ്തു- ശെഷം മൂത്തവൻ കനാന്യസ്ത്രീകളെ കെട്ടി എ
ങ്കിലും ഉത്തമാനുഗ്രഹം ഇവന്നു വെണമെന്നു ഇഛാക്ക് വിചാരിച്ചപ്പൊൾ
യാക്കൊബ് അമ്മയുടെ കൌശലം അനുസരിച്ചു ആശീൎവ്വാദസാരത്തെ
കൈക്കൊള്ളുകയും ചെയ്തു- ആകയാൽ ജ്യെഷ്ഠൻ അനുജനെ
കൊല്ലുവാൻ ഭാവിച്ചു അനുഗ്രഹത്തിന്നു യൊഗ്യമനസ്സൊന്നും കാട്ടാ െ
തയും ഇരുന്നു- ഇങ്ങിനെയുള്ള ദുഃഖം എല്ലാം അകാലത്തിൽ നരച്ചന്ധനാ
യ ഇഛാക്കിന്നു മക്കൾ മൂലമായി സംഭവിച്ചു-

൧൮., യാക്കൊബ്

അനന്തരം ദൈവം യാക്കൊബിനെ മകൻ എന്ന പൊലെ ശിക്ഷിച്ചു
വളൎത്തുവാൻ തുടങ്ങി എസാവിനെ ഭയപ്പെട്ടു മസൊപതാമ്യയിൽ ഒടിപ്പൊ
യപ്പൊൾ അമ്മയുടെ ആങ്ങളയായ ലാബാൻ അവനെ പാൎപ്പിച്ചു പുത്രി
മാർ നിമിത്തവും കന്നുകാലികൂട്ടങ്ങളിൽ നിന്നു കൂലികിട്ടെണ്ടതിന്നും
൨൦ വൎഷത്തൊളം കഠിനപണി എടുപ്പിച്ചശെഷം യാക്കൊബ് അമ്മാമ
നെ അറിയിക്കാതെ മങ്ങികനാനിലെക്ക മടങ്ങിപൊയി ആ ഭയം നീങ്ങി
യശെഷം എസാവു എതിരെല്ക്ക നിമിത്തം അതിഭയം ഉണ്ടായി എങ്കിലും
യഹൊവ അവന്റെ മനസ്സു പതം വരുത്തിയതിനാൽ എസാവു അലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/24&oldid=192407" എന്ന താളിൽനിന്ന് ശേഖരിച്ചത്