താൾ:CiXIV258.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ചെയ്തു- ആയത് കെട്ട ഉടനെ അബ്രാം ൩൧൮ ഭൃത്യന്മാരെ കൂട്ടികൊണ്ടു മഹാ
സൈന്യത്തിന്റെ വഴിയെ ഒടി എത്തി തൊല്പിച്ചു ശത്രുകൊണ്ടു പൊയവ
രെ മടക്കിച്ചു അതിനാൽ ശലെം പട്ടണത്തിൽ രാജാവും അത്യുന്നത ദൈ
വത്തിന്നു പുരൊഹിതനുമായ മല്ക്കിചദക്ക് അവനെ ദൈവനാമത്തിൽ
അനുഗ്രഹിച്ചു സല്കരിക്കയും ചെയ്തു- ശെഷം പുത്രനില്ല്ലായ്കകൊണ്ടു അബ്രാം
മടിച്ചു വാഗ്ദത്തം എന്റെ പുത്രന്നൊ ആത്മവിശ്വാസ്തനായ എലിയെസരിന്റെ
മകന്നൊ ആൎക്ക വരെണമെന്നു സംശയിക്കുമ്പൊൾ യഹൊവ പിന്നെ
യും പ്രത്യക്ഷനായി നിന്റെ ബീജത്തിൽ നിന്നു അവകാശി ജനിക്കും
എന്നുരചെയ്തു അത്ഭുതം കൊണ്ടു വാഗ്ദത്തം ഉറപ്പിച്ചു- അനന്തരം സാറാ
പ്രസവിക്കായ്കകൊണ്ടു ദാസിയായ ഹാഗാരിൽ നിന്നു പുത്രൻ ജനിക്കുമൊ എ
ന്ന വിചാരിച്ചു ദെശാചാരപ്രകാരം അബ്രാമിന്നു ദാസിയെ കൊടുത്തു എങ്കി
ലും ദാസിപുത്രൻ ജനിച്ചപ്പൊൾ ഇശ്മയെൽ എന്ന ശുഭനാമം വന്നെങ്കി
ലും വാഗ്ദത്തം പ്രാപിക്ക ഇല്ല എന്ന യഹൊവ വിധിച്ചു പുത്ര ജനനത്തിന്നു
കാലം വന്നപ്പൊൾ അബ്രാമിന്നു പ്രത്യക്ഷനായി നീയും സന്തതിയും എ
ന്നെ കുലദൈവമായി കൈക്കൊള്ളെണമെന്നാൽ ഞാനും നിങ്ങളുടെ ദൈ
വം എന്നു കാട്ടിത്തരാം എന്നു കല്പിച്ചു അബ്രാമൊടു സത്യം ചെയ്തു അടയാള
ത്തിന്നായി സമൂഹപിതാവെന്നൎത്ഥമുള്ള അബ്രഹാം എന്ന പെർ ധരിപ്പി
ച്ചു അബ്രഹാമിന്നും സന്തതിക്കും ചെലാകൎമ്മം എന്ന മാൎഗ്ഗകല്യാണം നിത്യ
വെപ്പായി നടത്തിക്കയും ചെയ്തു- അനന്തരം യഹൊവ ഒരു ദിവസം അ
തിഥിയായി അബ്രഹാമിന്റെ കൂടാരത്തിൽ വന്നു ശ്രെഷ്ഠസന്തതി ഉണ്ടാ
കെണ്ടുന്ന സമയത്തെ കുറിച്ചു പറഞ്ഞു പുറപ്പെട്ടു സിദ്ദിമിലെ ദുഷ്ടപ്രജക െ
ള ഭയങ്കരമുള്ള അഗ്നി പ്രളയത്താൽ ശിക്ഷിച്ചു താഴ്വര എല്ലാം ഉപ്പുപൊയ്ക
യായി മാറ്റിലൊത്തനെ മാത്രം അബ്രഹാമിന്റെ അപെക്ഷനിമിത്തം
ദൈവദൂതരുടെ ശുശ്രൂഷകൊണ്ടു ഉദ്ധരിച്ചു പിറ്റെ ആണ്ടിൽ സാറാ ഇ
ഛാക്കിനെ പ്രസവിക്കയും ചെയ്തു—

൧൭., ഇഛാക്ക്

ഇഛാക്ക വളൎന്നപ്പൊൾ ദൈവം അബ്രഹാമൊടു മകനെ കൂട്ടികൊ
ണ്ടു മൊറിയാപൎവ്വതത്തിൽ കയറി അവനെ തന്നെ ബലി കഴിക്കെണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/23&oldid=192405" എന്ന താളിൽനിന്ന് ശേഖരിച്ചത്