താൾ:CiXIV258.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ൻ അഛ്ശനായ തെറഹ സഹൊദരനായ നഹൊർ മുമ്പെ മരിച്ച അനുജ
ന്റെ മകനായ ലൊത്തൻ ൟ മൂവരൊടും കൂട ഊരെന്ന കല്ദയപട്ടണ
ത്തിൽ പാൎത്തു വരുമ്പൊൾ യഹൊവ അവനൊടു ജന്മഭൂമിയെയും വംശ
ക്കാരെയും വിട്ടുപെരും അറിയാത്ത രാജ്യത്തിലെക്ക പുറപ്പെട്ടു പൊകെണം
എന്നാൽ വലുതായിട്ടുള്ള ജാതിക്ക പിതാവാകും സന്തതിയിൽ നിന്നു ഭൂ
മിയിലെ വംശങ്ങൾ്ക്കെല്ലാം അനുഗ്രഹം ഉണ്ടാകും എന്നു കല്പിച്ചു- അബ്രാമി
ന്നു ഭാൎയ്യ മച്ചിയാകകൊണ്ടു മക്കളില്ലെങ്കിലും വാഗ്ദത്തത്തിൽ വിശ്വസിച്ചു
നിയൊഗപ്രകാരം പുറപ്പെടുകയും ചെയ്തു- ഒരൊ വംശങ്ങളുണ്ടായ സം െ
യാഗവഴിയായി ദിവ്യസന്തതി ഒന്നും ഉണ്ടാകുമാറില്ലല്ലൊ ആകയാൽ യ
ഹൊവ അപൂൎവ്വ വഴിയെ കല്പിച്ചു വാഗ്ദത്തം വിശ്വാസം അത്ഭുത പ്രവൃത്തി
എന്നിങ്ങിനെയുള്ള ഉപായങ്ങളെ നിൎമ്മിച്ചു രക്ഷാകരമായ വംശത്തിന്റെ
ഉത്ഭവത്തിന്നു വട്ടംകൂട്ടി- അബ്രഹാമിന്റെ വിളി എകദെശം ജലപ്രളയം
കഴിഞ്ഞിട്ടു ൪൦൦ാം ആണ്ടിലും ക്രിസ്താവതാരത്തിന്നു മുമ്പെ ൨൦൦൦ാമതിലും സം
ഭവിച്ചതെന്നു തൊന്നുന്നു-

൧൬., അബ്രഹാം-

അബ്രാം സഞ്ചരിച്ചുകൊണ്ടാറെ കനാന്യർ കുടിയെറി ഇടവലക്കാരായ െ
ശമ്യരുടെ ഭാഷയെ ആലംബിച്ചു പാൎത്തുവരുന്ന ദെശത്തിൽ വന്നപ്പൊൾ ഈ
യൎദ്ദൻ നദിക്കും മദ്ധ്യതറന്യസമുദ്രത്തിന്നും നടുവിലുള്ള ദെശത്തിൽ വസി
ക്കെണമെന്നു സന്തതികൾ്ക്ക അവകാശമായി വരെണമെന്നും യഹൊവ അ
രുളിച്ചെയ്കയാൽ അബ്രാം മടിക്കാതെ നൊഹയുടെ ശാപം പറ്റീട്ടുള്ള ദെശ
ക്കാരുടെ ഇടയിൽ പരദെശിയായി പാൎത്തു കന്നുകാലികൂട്ടങ്ങളെ മെയിച്ചു
കൊണ്ടിരുന്നു- അവൻ കൂട്ടികൊണ്ടുവന്ന സഹൊദരപുത്രനായ ലൊത്ത
ൻ പിരിഞ്ഞു സദൊംഘമുറാപട്ടണങ്ങളുള്ള സിദ്ദിം എന്ന ശുഭമായ താ
ഴ്വരയിലെക്ക ചെന്നപ്പൊൾ ദൈവം പിന്നെയും നിന്റെ സന്തതിക്കത്രെ ക
നാൻ സ്വന്തമായ്വരും എന്ന വാഗ്ദത്തം ഉറപ്പിച്ചു- അല്പകാലം കഴിഞ്ഞാ
റെ ശെമിൽ നിന്നുണ്ടായ എലാമ്യരിൽ വാഴുന്ന കദൊല്ല്യൊമർ ആ താ
ഴ്വരയിലെ രാജാക്കന്മാരെ ദ്രൊഹം നിമിത്തം ശിക്ഷിക്കെണ്ടതിന്നു അ
ടുത്തു വന്നു ജയിച്ചു ലൊന്തൻ മുതലായടെ രാജാക്കന്മാരെ കൊണ്ടുപൊകലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/22&oldid=192403" എന്ന താളിൽനിന്ന് ശേഖരിച്ചത്