താൾ:CiXIV258.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

സൂചിപ്പിക്കയും ചെയ്തു- ആകാശത്തിൽ കാണുന്ന ജ്യൊതിസ്സുകളിൽ
സഞ്ജിക്കാതെ പരലൊക ഭൂലൊകങ്ങളുടെ സ്രഷ്ടാവായവനെ ഉറ
പ്പായി പിടിച്ചത് ഒരു ശെമ്യവംശമത്രെ യഹൊവ തന്റെ ഒൎമ്മയെ നി
ക്ഷെപിച്ചു വെച്ച ഇസ്രയെൽ വംശം തന്നെ ശെഷം ശെമ്യർ ഭക്തി
യും ധ്യാനവും ആശ്രയിച്ചെങ്കിലും മഹാദെവിയെ സെവിക്കെണ്ട
തിന്നു അവലക്ഷണഭൊഗങ്ങളും നടത്തി പ്രസാദം വരുത്തുവാൻ വിചാ
രിച്ചു- ഹാമ്യരിൽ അന്ധകാരം വ്യാപിച്ചിട്ടു ദൈവം ആൎക്കും അടുത്തു കൂ
ടാത്ത ഭയങ്കരമായ ഒരു ശക്തിതന്നെ എന്നുവെച്ചു അവർ ആകാശ
ത്തിലുള്ള ഒരൊ ദുൎഭൂതങ്ങളെ സെവിക്കും ബുദ്ധിയില്ലാത്ത മൃഗങ്ങളും
ജീവനില്ലാത്ത കല്ലും മരവും അസ്ഥികൾ മുട്ടത്തൊടും പ്രതിഷ്ഠിച്ചു വ
ന്ദിക്കും പ്രതിഷ്ഠകളെ അത്യന്തം പെടിക്കും ഊക്കം കാണുന്നില്ല എ
ങ്കിൽ ഉടനെ നിരസിച്ചു തള്ളികളയും അവരുടെ തന്ത്രക്കാർ ഒടിചെ
യ്തു ദെവതയെയും ഭൂതങ്ങളെയും മന്ത്രം കൊണ്ടു വശത്താക്കി ഹെമി
ച്ചു കെട്ടിവിടുകയും ചെയ്യും ഇങ്ങിനെ ഹാമ്യരുടെ സങ്കല്പിതങ്ങളിൽ
സ്ഥിരമായവെപ്പു ഒന്നും കാണുമാറില്ല ഭയഭ്രാന്തിമൌഢ്യഭൊഗങ്ങ
ളിൽ അലഞ്ഞു മുങ്ങുകയും ചെയ്തു—

ഇസ്രയെൽ

൧൫., ദൈവം അബ്രഹാമെ വിളിച്ചത്-

അവ്വണ്ണം ജാതികൾ എല്ലാം ലൊകത്തിൽ ദൈവം കൂടാതെ നടന്ന താ
ന്താങ്ങടെ വഴിയിൽ അലഞ്ഞു തിരിഞ്ഞതെയുള്ളു- ശെമ്യരിൽ യ
ഹൊവയുടെ ഒൎമ്മ ഉണ്ടെങ്കിലും തന്റെ രക്ഷയെ പ്രകാശിപ്പിക്കുന്ന വി
ശെഷങ്ങൾ എറെ കാലം കാണായ്കയാൽ അവനിലും സങ്കല്പിച്ച മൂൎത്തി
കളിലും അല്പം ഒരു ഭെദമത്രെ തൊന്നി- മനുഷ്യരെ സൃഷ്ടിച്ചും രക്ഷിച്ചും
വീണ്ടെടുപ്പാൻ നിൎണ്ണയിക്കുന്ന യഹൊവയിൽ വിശ്വാസം അറ്റുപൊയാ
ൽ അവന്നു ഹിതമായിട്ടുള്ള നീതിയും വരുവാനുള്ള ത്രാണനത്തിന്റെ അ
പെക്ഷയും ഇല്ലാതെയായിരിക്കും എന്നതകൊണ്ടു യഹൊവ അബ്രഹാ
ം എന്നൊരു ശെമ്യന്നു പ്രത്യക്ഷനായി ആയവൻ എബർ വംശക്കാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/21&oldid=192401" എന്ന താളിൽനിന്ന് ശേഖരിച്ചത്