താൾ:CiXIV258.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ത്തെ അന്വെഷിക്കുന്നവൎക്ക മനസ്സിൽ സന്തുഷ്ടി വന്നില്ല ബാഹ്യന്മാരൊ
ഈ ജപകൎമ്മങ്ങളെ കൊണ്ടു പാപം തീൎന്നു ദൊഷത്തിന്നു വൃത്തിയാ
യി എന്നും ഊഹിച്ചു തുടങ്ങി- പാപത്തിന്നു പിന്നെയും ഒരു പ്രായശ്ചി
ത്തം വരുന്ന ദൈവെഷ്ടം തന്നെ എന്ന ഒൎമ്മ വിട്ടുപൊയി എങ്കിലും
പാപഫലമായ ദുഃഖങ്ങൾ ഇപ്പൊൾ നീങ്ങുന്നില്ല എന്നു കണ്ടു അവസാ
നത്തിൽ സുഖകാലം വരും എന്നു നിശ്ചയിച്ചു കൊണ്ടിരുന്നു- അതെ
ല്ലാം കൂടാതെ നാനാഭാഷകളുണ്ടാകയാൽ അസത്യസ്മരണങ്ങളെ
കൊണ്ടു ജാതികൾ വെവ്വെറെ മാൎഗ്ഗങ്ങളെയും വ്യവസ്ഥകളെയും തീ
ൎത്തു ദെശഭെദത്തിന്നും നടപ്പു വിശെഷങ്ങൾ്ക്കും തക്കവണ്ണം വെവ്വെറെ
ജാതിധൎമ്മങ്ങളും തത്വജ്ഞാനങ്ങളും ആരാധനാചാരങ്ങളും ഉല്പാദിക്ക
യും ചെയ്തു- അതിൽ ഒരൊന്നിന്നു പല അതിശയങ്ങളും ജ്ഞാനദൎശന
ങ്ങളും ഉറപ്പുള്ള ആധാരമായിവന്നു എന്നൊരൊ ജാതിക്കും സമ്മതം-

൧൪., മൂന്നു ജാതികൾ്ക്കും ദെവകാൎയ്യത്തിലുള്ള ഭെദം-

മനുഷ്യരുടെ വംശങ്ങൾ ഒരുപൊലെ ദൈവസത്യത്തെ കലൎന്നു വെ െ
ച്ചങ്കിലും താന്താന്റെ മൂലഭാവത്തിന്നു തക്കവണ്ണം ദെവകാൎയ്യത്തി
ലും വിശെഷം കാണായിവന്നു- യാഫത്യർ ദിവ്യാനുഗ്രഹപ്രകാരം ഭൂമി
യെ അനുഭവിച്ചു വാഴുകകൊണ്ടു ഭൂമി എല്ലാം ദൈവമയം എന്നു വിചാ
രിച്ചു സൂൎയ്യചന്ദ്രനക്ഷത്രങ്ങളും പൎവ്വതാദികളും അഗ്നിവായുക്കളും നാടും
കാടും ഇങ്ങിനെ ഒരൊന്നിലും ദിവ്യജീവനെ കണ്ടു എറെ ദെവകളെ
ഉണ്ടാക്കി മനുഷ്യസ്വരൂപവും ഭാവവും സങ്കല്പിച്ചു മനുഷ്യരൊടു എന്ന
പൊലെ അവരൊടും നാലുപായങ്ങളെ പ്രയൊഗിച്ചു അന്നന്നുണ്ടാകുന്ന
മനുഷ്യശ്രെഷ്ഠന്മാരെയും ദെവീകരിച്ചു പ്രതിഷ്ഠിച്ചു ഭജിച്ചു കൊള്ളു
ന്നത് ബ്രാഹ്മണയവനാദികൾ്ക്കും സമ്പ്രദായം- ശെമ്യർ അങ്ങിനെ അല്ല
ദൈവം പരലൊകത്തിൽ പാൎക്കുന്നു എന്നുള്ള സത്യം ഉറച്ചിരിക്കകൊണ്ടു
ഭൂമിക്കും ആകാശത്തിന്നും ദൂരം എത്ര അത്രയും ദൈവം മനുഷ്യരൊടു അക
ന്നിരിക്കുന്നു എന്നറിഞ്ഞു മഹാഭയത്തൊടെ ധ്യാനിച്ചു സെവിച്ചു എല്ലാറ്റി
ലും ഉയൎന്ന നക്ഷത്രങ്ങളെ വന്ദിച്ചു അവറ്റിൽ അയനത്തെ സൂക്ഷിച്ച്
എണ്ണി ജ്യൊതിഷവിദ്യ ഉണ്ടാക്കി ഭൂമിയിലെ കാലാകാലങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/20&oldid=192399" എന്ന താളിൽനിന്ന് ശേഖരിച്ചത്