താൾ:CiXIV258.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ന്നും ഉണ്ടായി സൽഭൂതങ്ങളും ദുൎഭൂതങ്ങളും ഉണ്ടെന്നും അവറ്റെ കൊ
ണ്ടു സ്വചിത്തം നടത്തുന്ന എകൻ ഉണ്ടെന്നും അറിഞ്ഞതുമല്ലാതെ ഈ
എകൻ പ്രത്യക്ഷനായതും ഭാവിയെ അറിയിച്ചതും അത്ഭുതമായി ഒ
രൊന്നു പ്രവൃത്തിച്ചതും അവൎക്കെല്ലാവൎക്കും ബൊധിച്ചിരുന്നു അത്രയും
അല്ല പാപവും തിന്മയും അറിയാത്തവരില്ല പാപത്തിന്നു പ്രായശ്ചി
ത്തവും തിന്മെക്ക നിവൃത്തിയും വെണമെന്നു ഒട്ടൊഴിയാതെ ആശിച്ചു
തിരഞ്ഞു കൊണ്ടിരുന്നു എങ്കിലും പാപം നിമിത്തം ആത്മാക്കൾ്ക്ക ദൈ
വസംസൎഗ്ഗമില്ലായ്കകൊണ്ടു ക്രമത്താലെ ദൈവജ്ഞാനം മറഞ്ഞു സ്ര
ഷ്ടാവും സൃഷ്ടിയും ഒന്നായിതൊന്നി ഉള്ളതെല്ലാം ദൈവമായി പൊക
യും ചെയ്തു സൃഷ്ടിയെ നടത്തുന്ന ഒരു ദൈവം പല ശുശ്രൂഷക്കാരെ കൊ
ണ്ടു വ്യാപരിച്ചു പലപ്രകാരമുള്ള ശക്തികളെ കല്പിച്ചാക്കുകയാൽ യഹൊ
വ എന്നൊരു ആളെ ബഹുമാനിക്കാതെ അവൻ സെവെക്കാക്കിയ െ
തല്ലാം വൎണ്ണിച്ചു കൊണ്ടു കൊടികൊടി ദെവകളെ ഉണ്ടാക്കിതുടങ്ങി ൈ
ദവലക്ഷണം പലതാകകൊണ്ടും ദൈവപ്രവൃത്തികൾ പലപ്രകാ
രമായി പറ്റുകകൊണ്ടും ദൈവസഹായം വെണ്ടിവരുന്ന പല ബുദ്ധി
മുട്ടുകളും ഉണ്ടാകകൊണ്ടും ദൈവത്തിന്നു നാനാ നാമങ്ങളും മൂൎത്തിവി
ശെഷങ്ങളും മനുഷ്യപശ്വാദികളിൽ കണ്ട വെവ്വെറെ അടയാള
ങ്ങളും സങ്കല്പിച്ചു സൃഷ്ടി ഇന്നതെന്നും ഉദ്ധാരണം ഇന്നതെന്നും പ്രകൃ
തിക്കും കരുണെക്കുമുള്ള ഭെദവും ഗ്രഹിക്കാതെയും ഉള്ളത്തിൽ പാ
പബൊധം ഉണ്ടായപ്പൊൾ അനുതാപത്തിന്നും ഇടം കൊടുക്കാതെയും
ഞാനല്ല ദൈവം തന്നെ പാപദുഃഖാദികൾ്ക്കും കാരണൻ എന്നു നിശ്ച
യിച്ചു മനുഷ്യൎക്ക എന്നപൊലെ ദൈവമൂൎത്തിക്കും പൈദാഹങ്ങളും
മൊഹപീഡകളും ഉണ്ടായിരിക്കും എന്നു നിരൂപിച്ചു വെച്ചു പ്രായശ്ചിത്ത
ത്തിന്നായി ആഗ്രഹമുള്ളവർ പണ്ടു പണ്ടെ പ്രാൎത്ഥനയാലും ബലിയാലും
യഹൊവയൊടു സന്ധിയെ അന്വെഷിക്കകൊണ്ടു അവരും അപ്ര
കാരം ചെയ്തുകൊണ്ടു പൊന്നു യഹൊവ ചെയ്വാൻ ഭാവിക്കുന്നു മഹാ
താണന ക്രിയയിൽ ജാതികൾ്ക്ക വിശ്വാസമില്ലായ്കകൊണ്ടു പ്രാൎത്ഥന
മിക്കവാറും ജപവും ബലിമൂഢകൎമ്മവുമായിപൊയി അതിനാൽ സത്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/19&oldid=192398" എന്ന താളിൽനിന്ന് ശേഖരിച്ചത്