താൾ:CiXIV258.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ത്തിന്നു വെണ്ടുന്നതൊക്കയും വൎദ്ധിച്ചുണ്ടാകുന്ന ദിക്കുകളിൽ വലിയപട്ട
ണങ്ങളെ ഉണ്ടാക്കും ഉണ്ടായ ബാബൽ മുതലായ നഗരങ്ങളിൽ
പല വിദ്യകൾ്ക്കും കൌശലപണികൾ്ക്കും ഉല്പത്തിയും സമാപ്തിയും ഉണ്ടായി ഇ
ങ്ങിനെ നിലത്തിൽനിന്നും തൊഴിൽ കൌശലത്താലും ഉല്പാദിച്ച നാനാ
ഫലങ്ങളെ കൈമാറ്റിയതിനാൽ കച്ചവടവും ഉണ്ടായി പുഴകളിൽ മാ
ത്രം അല്ല കടലിലും കപ്പൽ തീൎത്തു ചരക്കുകളെ കടത്തും- കനാന്യരിൽ
ചിലർ ഹിന്തുകടലിലും മറ്റുചിലർ ലിബനൊന്റെ താഴ്വരയിൽ ചു
രുങ്ങിയ കടപ്പുറത്തും നീങ്ങി വന്നപ്പൊൾ പടിഞ്ഞാറെ കടലിലും കപ്പലൊ
ട്ടവും വ്യാപാരവും നടത്തി- കപ്പലൊട്ടക്കാരിൽ ചിലൎക്ക കപ്പലെറി കവ
ൎച്ച ചെയ്ക വൃത്തിയും കുന്നുവാഴികൾക്ക നായാട്ടു പ്രധാനവുമായി വന്നു-
കല്ദായർ അതിന്നു ആദികൎത്താക്കന്മാർ പടകൾ അധികപ്പെട്ടു ചക്രവൎത്തി
കൾ അതിക്രമിച്ചു തുടങ്ങുമ്പൊൾ അപ്രകാരമുള്ള മലജാതികൾ കൂലി
ക്കായി ചെകം ചെയ്തു പടവെട്ടി കൊള്ളും പാൎസികടൽ ചെങ്കടൽ മുതലായ
സമുദ്രങ്ങളൊടു അടുത്തു പാൎക്കുന്നവൎക്ക മീൻപിടിത്തം എന്നൊരു അ
ല്പവൃത്തി ശെഷിച്ചതെ ഉള്ളു- ആകയാൽ വംശഭ്രമണങ്ങൾ കുറയന
ടന്നു വന്ന ശെഷം വൃത്തിക്കും ആചാരത്തിന്നും അത്യന്തം ഭെദങ്ങളുണ്ടാ
യി- ഒരു കുലത്തിൽ ജനിച്ചവരും ചിലർ ബാബലിലെ സുഖഭൊഗങ്ങ
ളെല്ലാം അനുഭവിക്കും ചിലർ ഗുഹകളിൽ പാൎത്തു കാട്ടുമൃഗങ്ങളുടെ ഭാ
വം ആശ്രയിക്കും-

൧൩., ജാതികളിൽ കള്ള ദെവാൎച്ചന ഉണ്ടായത്-

ഇപ്രകാരം നാനാവംശധൎമ്മങ്ങളുണ്ടായെങ്കിലും എല്ലാവരും ഒരുപൊ
ലെ ദൈവമായ യഹൊവയെ വിട്ടും അവന്റെ വാക്കു കെൾ്ക്കാതെയും
രക്ഷിക്കുന്ന കൈയൂക്കം കാണാതെയും താന്താങ്ങടെ പാപവഴികളി
ൽ നടന്നുകൊണ്ടിരുന്നു- ദൈവവും അവരുടെ കുടിഇരിപ്പും കാലഭെ
ദങ്ങളും നടത്തി- വരുവാൻ ഉള്ള രക്ഷിതാവിന്നായി ദാഹം ജനിപ്പിച്ചു
കൊണ്ടതുമല്ലാതെ അവരെന്ധത വഴികളിലെക്ക വിട്ടു എല്പിച്ചു- ജാതി
കൾ പിരിഞ്ഞു പൊകുമ്പൊൾ സൃഷ്ടിപാപപതനം ശിക്ഷാവാഗ്ദത്തങ്ങ
ൾ ന്യായവിസ്താരം എന്നിങ്ങിനെയുള്ള ഒൎമ്മകൾ എല്ലാറ്റി

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/18&oldid=192396" എന്ന താളിൽനിന്ന് ശേഖരിച്ചത്