താൾ:CiXIV258.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായ ഇസ്രയെൽ കുഡുംബത്തിൽ യഹൊവ ഉലകിഴിഞ്ഞു സഞ്ചരിച്ചുമി
രിക്കുന്നു- ഇവരുടെ തെക്കും കിഴക്കുമുള്ള ഹാമ്യരുടെ ജീവനധൎമ്മത്തിൽ അന്നു
മുതൽ ഇന്നുവരെയും പ്രസാദം ഒന്നും ഉണ്ടാകുന്നില്ല അന്ധകാരമെയുള്ളു
കനാന്യർ പ്രത്യെകം ദാസന്മാരായി പൊകയും ചെയ്തു—

൧൨., ജാതികളുടെ വാസസ്ഥലങ്ങളും ജീവധൎമ്മങ്ങളും

വംശങ്ങൾ സഞ്ചരിച്ചു കുടിയെറിപാൎത്തവാസസ്ഥലങ്ങൾ നിമിത്തം അവ
ൎക്ക വെവ്വെറെ സൌഖ്യാസൌഖ്യങ്ങൾ സംഭവിച്ചു- ശെമ്യർ ബാബലി
ന്നടുത്ത ദെശങ്ങളിൽ തന്നെ വസിച്ചുകൊണ്ടിരുന്നു- അവരിൽ അറാമ്യർ
ഫ്രാത്ത് തിഗ്രി ൟ രണ്ടു നദികളുടെ ഇടയിലുള്ള മെസൊപതാമ്യനാട്ടിലും
പടിഞ്ഞാറെ സമുദ്രത്തൊളം നീണ്ട സുറിയാണിനാട്ടിലും വസിച്ചു അറവി
കൾ ചെങ്കടൽ പാൎസി സമുദ്രവും ചൂഴുന്ന അൎദ്ധദ്വീപിൽ പരന്നു സഞ്ചരിച്ചു-
അശ്ശുൎയ്യർ എലാമ്യരും തിഗ്രിയുടെ കിഴക്കൻ തീരത്തു കുടിയെറി കൊണ്ടി
രുന്നു- രണ്ടാമതായ യാഫത്യർ ശെമ്യൎക്ക വടക്കെ ഭാഗത്തുള്ള അറരത്ത
കൌകസമലകളിലും പാൎത്തു അവിടെ നിന്നും പാൎസിമലപ്രദെശത്തിൽ
നിന്നും കാശ്മീരത്തിൽകൂടി ഗംഗാനദിയൊളവും നടന്നു പാൎത്തു- കൌകസ
പൎവ്വതത്തിൽ നിന്നു വടക്കൊട്ടു ചെന്നു കാൎക്കടലിൻ അടുത്തസമ
ഭൂമികളിൽ നിറഞ്ഞു ആ വഴിയായും ചിറ്റാസ്യയിൽ കൂടിയും യുരൊപ
യിലും കടന്നു ചെന്നു കുടിയെറുകയും ചെയ്തു- മൂന്നാമത് ഹാമ്യർ ശെമ്യരെ
വിട്ടു തെക്കൊട്ടു പുറപ്പെട്ടു ആഫ്രീക ഖണ്ഡത്തിൽ നിറഞ്ഞു അതല്ലാതെ
ഈ ദക്ഷിണദെശത്തിലും ഗംഗെക്ക കിഴക്കുള്ള മലാക്ക ചീനം മുതലായ
രാജ്യങ്ങളിലും നിറഞ്ഞു പല ദ്വീപുകളിലും അണഞ്ഞു അമെരിക്കയി
ലും കൂട എത്തി എന്നു തൊന്നുന്നു-

ഇങ്ങിനെ ഒരൊ ദെശത്തിൽ ചെന്നു കുടിയെറുമ്പൊൾ കൃഷിയും ഗൊ
രക്ഷയും സ്ഥലഭെദത്തിന്നു നടത്തുവാൻ ഉത്സാഹിക്കും ഫ്രാ
ത്ത-യൎദ്ദൻ- നീല മുതലായ നദികൾ ഒഴുകുന്ന താഴ്വര സമഭൂമികളിലും
പണ്ടുപണ്ടെ നല്ല കൃഷി ചെയ്തു അനുഭവപുഷ്ടിക്കും പ്രസിദ്ധിയുണ്ടായി
അറവി മുതലായ മരുഭൂമിക്കും കാൎക്കടലിന്നു വടക്കുള്ള പുല്ലുദെശങ്ങ
ൾ്ക്കും കന്നുകാലികൂട്ടങ്ങളൊടുള്ള സഞ്ചാരം മാത്രം പറ്റി- ഉപജീവന

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/17&oldid=192394" എന്ന താളിൽനിന്ന് ശേഖരിച്ചത്