താൾ:CiXIV258.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്തതിക്ക സുരിയാണി- അറവി- എബ്രായി- ഹബശി മുതലായ ഭാഷ
കളുള്ളു ൟ രണ്ടു ഭാഷാവിശെഷങ്ങളല്ലാതെ അന്യൊന്യസംബന്ധം കാ
ണാത്ത എറിയ ഭാഷകളുമുണ്ടു അവഹാമിന്റെ സന്തതിക്ക ഉടയത് എന്നു െ
താന്നുന്നു- പിന്നെ യാഫത്യൎക്കും നല്ല ചട്ടമുള്ള അംഗരൂപം ഉ
ണ്ടു അതിന്നു കൌകാസ്യ ക്രമം എന്ന പെർ അതല്ലാതെ തുങ്ങിയ മൂക്കും െ
നടിയ കവിളും ചുരുണ്ട തലമുടിയും മുതലായ പ്രകാരം കാണുന്ന മുകിള
ക്രമത്തിലും കാപ്രിക്രമത്തിലും ഉത്ഭവിച്ച ദെഹങ്ങളെല്ലാം ഹാമിന്റെ സന്ത
തിക്ക അടയാളം എന്നു തൊന്നുന്നു—

൧൧., മനുഷ്യവംശങ്ങൾ മൂന്നിന്നും സംഭവിച്ച വിശെഷങ്ങൾ-

ഈ പറഞ്ഞ മൂന്നു ജാതികൾ്ക്കും ദൈവികത്താലെ ജീവനധൎമ്മം തമ്മിൽ വളര
ഭെദമായി പൊയി ആയത നൊഹ മൂന്നു മക്കളെ കുറിച്ചു കല്പിച്ച ശാപാനുഗ്ര
ഹങ്ങളുടെ വിശെഷം പൊലെ സംഭവിച്ചത അതിന്റെ കാരണം നൊഹ
പുതിയ ഭൂമിയിൽ കൃഷിചെയ്യുന്ന അദ്ധ്വാനത്തെ അല്പം മാറ്റെണ്ടതിന്നു
മുന്തിരിങ്ങാ വള്ളികളെ നട്ടു രസം കുടിച്ചു ആശ്വസിച്ചപ്പൊൾ മദ്യം എന്നറി
യാതെ ലഹരിയായി ഉറങ്ങി ഉറക്കത്തിൽ വസ്ത്രം നീങ്ങികിടക്കയും ചെയ്തു- ഇ
ളയമകനായ ഹാം ആയത് കണ്ട ഉടനെ അച്ചടക്കം കൂടാതെ സന്തൊഷിച്ചു
ജ്യെഷ്ഠന്മാരൊടു അറിയിച്ചാറെ അവർ പിന്നൊക്കം ചെന്നു കൂടാരം പുക്കു
അഛ്ശനെ നൊക്കാതെ വസ്ത്രം ഇട്ടുമറെക്കയും ചെയ്തു- നൊഹ ഉണൎന്നു അ
വസ്ഥയെ അറിഞ്ഞാറെ മൂത്തവരെ അനുഗ്രഹിച്ചു യാഫത്തിന്നു വി
സ്താരവും സ്വാതന്ത്ര്യവും ഉള്ള വൃത്തിയെ നല്കെണമെന്നും യഹൊവ ശെമി
ൻ പക്കൽ വസിച്ചു അവന്നു കുലദൈവമായിരിക്കെണമെന്നും കല്പിച്ച െ
ശഷം ഹാമിന്നു ആശിൎവ്വാക്ക് ഒന്നും നല്കാതെ നിന്റെ ഇളയപുത്രനായ ക
നാൻ സഹൊദരൎക്ക ദാസനായി തീരും ഇപ്രകാരം നിണക്കും ശിക്ഷ ഉണ്ടാകും
എന്നും തീൎച്ച പറഞ്ഞു അപ്രകാരം നടക്കയും ചെയ്തു- വംശപിതാവു അനന്ത
രപ്പാടു പറഞ്ഞതപൊലെയും കുലകാരണവർ മൂവരും ചെയ്തതിന്നു തക്കവ
ണ്ണവും സന്തതികൾ്ക്ക സംഭവിച്ചു- യാഫത്യർ തടവു കൂടാതെ ഭൂമണ്ഡലത്തി
ൽ എങ്ങും ചെന്നു കുടിയെറി യൌവന്യത്തിന്നു തക്ക ധൎമ്മത്തെ ആശ്രയിച്ചുവ
രുന്നു- ശെമ്യരിൽ യഹൊവാ ജ്ഞാനം പാൎത്തതുമല്ലാതെ അതിൽ വിശിഷ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/16&oldid=192391" എന്ന താളിൽനിന്ന് ശേഖരിച്ചത്