താൾ:CiXIV258.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനി പശുപക്ഷിമൃഗാദികളുടെ മാംസവും വിരൊധം കൂടാതെ തിന്നാം
മുമ്പെപൊലെ അതിക്രമം നിറഞ്ഞുവരാതെയും മനുഷ്യരക്തം ഭൂമിയി
ൽ ചൊരിയാതെയും ഇരിപ്പാൻ വധിച്ചവനെ വധിക്കെണമെന്നും വിധി
യുണ്ടായി- ആയതുകൊണ്ടു ഈ പുതിയ ജാതി ന്യായങ്ങളെയും വെപ്പുക െ
ളയും ആശ്രയിച്ചു നടക്കെണ്ടിവന്നു- അവർ നാനാവംശങ്ങളായി ചിതറി
പൊയപ്പൊൾ ഒരൊരൊ വകക്കാർ താന്താങ്ങൾ്ക്ക തൊന്നിയ ധൎമ്മങ്ങളെ
യും ആചരിപ്പിച്ചു—

൯., വംശഭാഷകളുടെയും ഉല്പത്തി-

ആ പുതുമനുഷ്യർ മുമ്പെ നടന്ന പ്രകാരം ഒരുമിച്ചു പാൎപ്പാൻ വിചാരിച്ച െ
പ്പാൾ ഫ്രാത്ത് നദീതീരത്തു ചെന്നു ശിനാരിൽ നല്ല ദെശം കണ്ടു പാപമുള്ള നി
രൂപണം അനുസരിച്ചു എല്ലാവൎക്കും നടുവും ആശ്രയവുമായിരിക്കുന്നൊരു
പട്ടണം തീൎത്തു അത്യന്തം ഉയൎന്ന ഗൊപുരവും ഉണ്ടാക്കി തുടങ്ങി- അത് യ െ
ഹാവെക്കനിഷ്ടം വംശങ്ങൾ ഇപ്പൊൾ വെവ്വെറെ ആയിചിതറി ഒരൊന്നു
താന്താന്റെ വഴിക്കലെ നടന്നു കൊള്ളുക എന്ന ഹിതമായിതൊന്നി ആ
കയാൽ ഉടനെ വാക്കുകളിൽ ഭെദം വരുത്തിയതിനാൽ ഒക്കത്തക്ക പ്രയ
ത്നം ചെയ്വാൻ കൂടാതെ ആയിപൊയി അതിനാൽ പട്ടണത്തിന്നു കലക്കം
എന്നൎത്ഥമുള്ള ബാബൽ എന്ന നാമം ഉണ്ടായിവന്നു അന്നു തുടങ്ങി നാ
നാവംശങ്ങൾ്ക്ക മൂലസ്ഥാനവും സമഭാഷയും ഇല്ലായ്കകൊണ്ടു അധികാധി
കമായി അകന്നു ചിതറി എല്ലാ ഖണ്ഡങ്ങളിലും വ്യാപിച്ചു കുടിയെറികൊ
ണ്ടിരുന്നു- എക കുഡുംബത്തിൽ നിന്നുണ്ടായശാഖകൾ വെവ്വെറെയുള്ള
ജാതിപെരുകളെ ധരിച്ചു പല പരിഷകളും കൂറുകളുമായി പിരിഞ്ഞു െ
വവ്വെറെ പ്രഭുക്കളെയും ഗുരുക്കളെയും ആശ്രയിച്ചു അന്യന്മാർ എന്ന െ
പാലെതമ്മിൽ പൊരുതും സന്ധിച്ചും കൊണ്ടിരുന്നു—

൧൦ കുലഭാഷാഭെദങ്ങൾ-

നൊഹെക്ക ശെം-ഹാം-യാഫത്ത് ഇങ്ങിനെ മൂന്നു മക്കളുള്ളതിൽ മൂന്നു
മനുഷ്യവംശങ്ങളുണ്ടായി അവരുടെ മക്കൾ നാനാകുലങ്ങൾ്ക്ക പിതാക്കന്മാരാ
യി തീൎന്നു മൂത്തവനായ യാഫത്തിന്റെ സന്തതിസംസ്കൃതം- പാൎസിയവന- ല
ത്തീൻ- തുയിച്ച- സ്ലാവ-ഗാലഭാഷകൾ പറയുന്നവർ തന്നെ- ശെമിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/15&oldid=192390" എന്ന താളിൽനിന്ന് ശേഖരിച്ചത്