താൾ:CiXIV258.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭., ജലപ്രളയം

എന്നാറെ മനുഷ്യജാതി വൎദ്ധിച്ചു രണ്ടു സന്തതിയും ഇടകലൎന്നു വരുമളവിൽ
സത്യകെടു അധികമായി ഇരുവകക്കാരും തടുത്തു കൂടാത്തവണ്ണം ദുഷി
ച്ചു പൊയി ദിനമ്പ്രതി കൊടിയ പാപങ്ങളെ ജനിപ്പിക്കയും ചെയ്തു- പത്താം
കരുന്തലയിൽ അക്രമം ഭൂമിയിൽ നിറഞ്ഞു വന്നപ്പൊൾ യഹൊവ നൊ
ഹയെ മാത്രം നീതിമാന്മാരിൽ നിന്നു ശെഷിച്ചെന്നു കണ്ടു അവനൊടു ഭൂ
വിൽ പാൎക്കുന്നതെല്ലാം മുടിച്ചു കളയെണമെന്നും നീയും കുഡുംബത്തിലെ
എഴ ആത്മാക്കളും തെറ്റിപൊകെണ്ടതിന്നു ഇന്നിന്നപ്രകാരം ഒരു പെട്ട
കം തീൎത്തു നാല്ക്കാലി പക്ഷിജാതികളിൽ നിന്നു ഈരണ്ടീരണ്ടു
കരെറ്റികൊള്ളണമെന്നും തിരുവുള്ളം അറിയിച്ചു മനുഷ്യനുണ്ടാ
യ ൧൬൫൬ാമതിൽ മീത്തൽ നിന്നു മഴയും പാതാളത്തിലെ ഉറവിനീരും
ഭൂമിയിൽ ഒഴുകി കവിഞ്ഞു കയറി അത്യുന്നത പൎവ്വതങ്ങളും പെരുങ്കട
ലിൽ മുങ്ങിപൊയി ഭൂമിക്കും അതിൽ വാഴുന്നവറ്റിന്നും മൂലനാശം വ
രികയും ചെയ്തു പെട്ടകവും അതിൽ ഉള്ളത് എപ്പെൎപ്പെട്ടതു മാത്രം
ഒഴിഞ്ഞു പാൎത്തതെയുള്ളു—

ജലപ്രളയത്തിന്റെ ശെഷമുള്ള മനുഷ്യ
ജാതി

൮., മനുഷ്യരുടെ രണ്ടാം ആരംഭം-

വെള്ളം കുറഞ്ഞുപൊയപ്പൊൾ പെട്ടകം അൎമ്മീന്യയിലെ അറരത്ത് മല
യിൽ തട്ടി നിന്നു ഹൊഹ പുറപ്പെട്ടു ശുദ്ധി പുതുക്കം വന്ന ഭൂമിയിൽ ഇ
റങ്ങിയ ഉടനെ ബലിപീഠം ഉണ്ടാക്കിയപ്പൊൾ സ്വൎഗ്ഗത്തിൽ കയറിപാൎത്ത
രുളിയ യഹൊവയുടെ മുമ്പാകെ പാപങ്ങളെ ബൊധിപ്പിച്ചും രക്ഷിച്ച
ഉപകാരം ഒൎത്തും കൊണ്ടു ദഹനബലിയെ കഴിക്കയും ചെയ്തു ഉന്നതസ്ഥ
ൻ അതിന്റെ മണം കൊണ്ടു പ്രസാദിച്ചു ഇനി ഭൂമിക്ക് ജലപ്രളയം
വരികയില്ല ആയതിന്നു പച്ച വില്ലു നിത്യം സാക്ഷി എന്നറിയിച്ചതു
മല്ലാതെ മുമ്പെത്തവൎക്കുള്ള ഭൂമിവാഴ്ച നൊഹയ്ക്കും കൂട കല്പിച്ചും കൊടു
ത്തു— ആദാമിന്റെ ഭക്ഷണത്തിന്നു കല്പിച്ച വൃക്ഷാദി ഫലങ്ങളല്ലാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/14&oldid=192389" എന്ന താളിൽനിന്ന് ശേഖരിച്ചത്