താൾ:CiXIV258.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൻ വളൎന്നു അനുജനായ ഹബെൽ ഉണ്ടായപ്പൊൾ ജന്മത്താലുണ്ടായ
പാപസ്വഭാവം അസൂയാ ദ്വെഷ്യങ്ങളാൽ വെളിച്ച അവന്നു- ആ ബാല്യക്കാ
ൎക്ക വെവ്വെറെ തൊഴിൽ ഉണ്ടു മൂത്തവൻ യഹൊവ ശപിച്ച നിലത്ത അടക്കും ഇ
ളയവൻ ആടുകളെ ചെൎത്തു മെയിച്ചു കൊള്ളും- ഒരു ദിവസം ഇരിവരും വൃ
ത്തി ഫലപ്രകാരം ജ്യെഷ്ഠൻ കായ്കനികളെയും അനുജൻ കടിഞ്ഞൂലെ
യും യഹൊവാസന്നിധാനത്തിങ്കൽ കാഴ്ചവെച്ചു ബലി കഴിക്കുമ്പൊൾ അനുജ
ന്നു മാത്രം ദൈവപ്രസാദം കാണായിവന്നാറെ കയിൻ കയൎത്തു അനുജനെ
കൊന്നു ആയതിനാൽ ദെവസമ്മുഖത്തിന്നരികിൽ അഛ്ശന്മാർ പാൎക്കുന്ന എ
ദൻ ദെശത്തിൽനിന്നു ഭ്രഷ്ടനായി ദൂരെ അലഞ്ഞു തിരിഞ്ഞു പൊകെണ്ടിവന്നു-

൬., കയിന്യരും ശെത്യരും-

ഹവ്വ പിന്നെയും ഒരു പുത്രനെ പ്രസവിച്ചാറെ ആ സന്തതിയായ ശെത്യർ എ
ദനിൽ തന്നെ പാൎത്തുകൊണ്ടിരുന്നു- ദൂരെ പാൎക്കുന്ന കയിനും സന്തതിയും യ
ഹൊവെക്കും മാതാപിതാക്കന്മാൎക്കും അകലയാകുന്നു എങ്കിലും കുണ്ഠത്വം കൂടാ
തെ ഐഹികത്തിൽ സുഖിക്കെണ്ടതിന്നു പല ഉപായങ്ങളെ വിചാരിച്ചു നാ
നാവിദ്യകളെ സങ്കല്പിച്ചു തുടങ്ങി- അതിൽ കയിൻ ഒന്നാം പട്ടണം തീൎത്തു യാ
ബാൽ കന്നുകാലി കൂട്ടങ്ങളൊടു സഞ്ചരിച്ചു യൂബാൽ സംഗീതത്തിന്നു ക
ൎത്താവായിതു ബല്കയിൻ ചെമ്പും ഇരിമ്പും കൊട്ടി ആഭരണായുധങ്ങളെയും
നിൎമ്മിച്ചുതുടങ്ങി- ഈ മൂവരുടെ അച്ശനായ ലാമക്ക് രണ്ടു സ്ത്രീകളെ എടുപ്പാ
ൻ തുനിഞ്ഞു പുത്രസമ്പത്തു നിമിത്തം സന്തൊഷിച്ചു യഹൊവയിൽ ആശ്ര
യമില്ലാത്തവനെങ്കിലും നിൎഭയനായി വാണുകൊണ്ടിരുന്നു- ശെത്യർ അഞി
നെ അല്ല അവരിൽ എഴാമവനായഹനൊക്ക് ദുഷ്ടന്മാൎക്ക ന്യായവിധിവരും
എന്നു പ്രവദിച്ചു ഇളകാത്ത ഭക്തിയൊടെ നടക്കയാൽ മരണത്തെ കാണാ െ
ത ജീവനൊടെ എടുക്കപ്പെട്ടു യഹൊവയൊടു ചെൎന്നു അവന്റെ പൌത്രനാ
യ ലാമക്ക് കൃഷിനടത്തുകയിൽ യഹൊവഭൂമിയിൽ വരുത്തിയ ശാപത്തെ
അറിഞ്ഞു നൊഹ എന്ന പുത്രനാൽ ആശ്വാസം ലഭിക്കും എന്നു വിശ്വസിച്ചി
രുന്നു- ഇവർ മുതലായ നീതിമാന്മാർ യഹൊവയെയും വാഗ്ദത്തസാരത്തെ
യും മറക്കാതെ ൯൦൦ വൎഷത്തൊളം ദീൎഘായുസ്സുകളാക കൊണ്ടു ശെഷമു
ള്ളവരിലും ആ ഒൎമ്മയെ ഉറപ്പിക്കയും ചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/13&oldid=192387" എന്ന താളിൽനിന്ന് ശേഖരിച്ചത്