താൾ:CiXIV258.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധം വരുത്തിയതിന്റെ ശെഷം ആദ്യം ദൊഷം ചെയ്യിച്ചവന്നും പിന്നെ
ചെയ്തവന്നും ശിക്ഷ കല്പിച്ചു- ആ ശിക്ഷ മരണമെങ്കിലും അന്നു അത്രെ
ഭയങ്കരമായി തൊന്നീട്ടില്ല- സൎപ്പം വയറ്റിന്മെൽ നടന്നു മനുഷ്യരൊടു
കുടിപ്പകയായി പാൎക്കെണ്ടി വന്നതിനാൽ വഞ്ചനയുടെ പാപാനുഭവം തെ
ളിവായി വന്നു- സ്ത്രീ ചെയ്ത ദൊഷത്തിന്നു പ്രസവെവെദനയും പുരുഷപ്ര
ഭുത്വവും യൊഗ്യശിക്ഷയായി തൊന്നി- പുരുഷൻ കഷ്ടപ്പെട്ടു കൃഷി ചെയ്തു
ദുഃഖെന ദിവസം കഴിച്ചു ദെഹം ഉത്ഭവിച്ച പൊടിയിൽ മടങ്ങിചെരെണ്ടുന്ന
ദിവസത്തിന്നു കാത്തുകൊണ്ടിരിക്കെണ്ടിയതിനാൽ വരുവാനുള്ള സന്ത
തി അവനെപൊലെ കഷ്ടമരണങ്ങൾ്ക്കും പാത്രമായി ചമഞ്ഞു- മനുഷ്യർ ഈ
ശിക്ഷ കെട്ടതിന്നു മുമ്പെ യഹൊവ വഞ്ചകനൊടു സ്ത്രീയുടെ സന്തതി ക
ഷ്ടാനുഭവത്തൊടെങ്കിലും നിന്നെ ജയിച്ചു കളയും എന്ന് ഒരു വചനം പറ
ഞ്ഞു കെൾ്ക്കയാൽ അവരുടെ ദുഃഖത്തിന്നു ആശ്വാസവും കൂടിചെൎന്നു- ഞാനും
നീയും മരിക്കെണ്ടിവന്നാലും മനുഷ്യജാതി അറ്റുപൊകയില്ല എന്നും ഈ
വഞ്ചിച്ചവന്നു എന്നെക്കും നമ്മെ തൊല്പിച്ചു കളഞ്ഞു ഇഷ്ടപ്രകാരം നടത്തു
വാൻ അനുവാദമില്ല എന്നുമുള്ളൊരു നിശ്ചയം ഉണ്ടാകയും ചെയ്തു—

൪., പാപക്ഷമയും ശിക്ഷാനുഷ്ഠാനവും-

പുരുഷൻ ൟ വാഗ്ദത്തം വിശ്വസിച്ചു സ്ത്രീയെ ജീവികളുടെ അമ്മയായ ഹ
വ്വ എന്ന പെർ ധരിപ്പിച്ചപ്പൊൾ യഹൊവ പ്രസാദിച്ചു നഗ്നതയെ മൂടി നാ
ണം അകറ്റെണ്ടതിന്നു ഇരുവരെയും തൊലുകളെ കൊണ്ടുടുപ്പിച്ചു- എന്നാ
റെയും പാപഫലം അനുഭവിച്ചു മനുഷ്യജാതി ആ വാഗ്ദത്തപ്പൊരുളി
ൽ കാംക്ഷ ജനിക്കെണ്ടതിന്നു യഹൊവ അവരെ ദൈവസാന്നിദ്ധ്യം മു
തലായ സുഖ ദ്രവ്യങ്ങൾ നിറഞ്ഞ തൊട്ടത്തനിന്നു പുറത്താക്കി ശെഷമുള്ള
ഭൂമിയെ കുടിയിരിപ്പിന്നു കല്പിച്ചു അവിടെ മനുഷ്യൻ വിയൎത്തു കഷ്ടിച്ചു
കൃഷിനടത്തി അണന്നു പൊറുതി കഴിച്ചു പൊരുന്നു എങ്കിലും മരണത്തെ
തടുക്കാത്ത ആഹാരങ്ങളെ ഉണ്ടാക്കികൊണ്ടിരുന്നു-

൫., കയിനും ഹബെലും

ഹവ്വെക്ക് ഒരു പുത്രൻ ജനിച്ചപ്പൊൾ വാഗ്ദത്തം നിവൃത്തിയായി എന്നു വെച്ചു
അവന്നു ആദായം എന്നൎത്ഥമുള്ള കയിൻ എന്ന പെർ വിളിച്ചു എങ്കിലും

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/12&oldid=192385" എന്ന താളിൽനിന്ന് ശേഖരിച്ചത്