താൾ:CiXIV258.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജലപ്രളയത്തൊളമുള്ള മനുഷ്യജാതി

൧., മനുഷ്യസൃഷ്ടി-

ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തൊടെ നിൎമ്മിച്ചു- പരലൊകഭൂലൊ
കങ്ങളെയും ചരാചരങ്ങളൊടും കൂട പടെച്ചു തീൎത്തശഷം മണ്ണും പൂഴിയും െ
കൊണ്ടു മനുഷ്യനെ മനഞ്ഞു സ്വശ്വാസം ഊതിജീവിപ്പിക്കയും ചെയ്തു- അന്നു
ഫ്രാത്തതിഗ്രി എന്ന നദികൾ ഒഴുകുന്ന മലപ്രദെശത്തിൽ ദൈവം ഉണ്ടാക്കി
യനല്ല തൊട്ടത്തിൽ ആദാം എന്ന മനുഷ്യൻ ദെഹിദെഹങ്ങൾ്ക്ക ഒരു കുറവും
പറ്റാതെ വിശുദ്ധനായി സുഖിച്ചു പാൎത്തു ഭൂമിയിൽ കണ്ട സൃഷ്ടികൾ്ക്ക ഒക്കെക്കും
കൎത്താവായി അവറ്റിൽ ഗുണവിശെഷങ്ങളെ തിരിച്ചറിഞ്ഞു നാമങ്ങളുമി
ട്ടു പടെച്ചവനെ കണ്ടു ഭയം കൂടാതെ സംസാരിച്ചും കൊണ്ടിരുന്നു- ഭക്ഷണത്തി
ന്നു ചുറ്റുമുള്ള മരങ്ങളുടെ ഫല ഉണ്ടും ഒരു മരത്തിലെ ഫലമത്രെ തിന്നരുത്
തിന്നാൽ മരിക്കും എന്നു ദൈവം കല്പിച്ചിരുന്നു-


൨., പാപപതനം-

മനുഷ്യൻ തനിച്ചിരിക്കുന്നത് നന്നല്ല എന്നു യഹൊവ കണ്ടു അവൻ ഉറങ്ങു
മ്പൊൾ മാംസാസ്ഥികളിൽ ഒന്നെടുത്തു സ്ത്രീയെ ഉണ്ടാക്കി അവന്നു തുണ ഇരി
ക്കെണമെന്നു കല്പിച്ചതിനാൽ അവൻ സന്തൊഷിച്ചു- എന്നാറെ കളവി
ന്റെ പിതാവായ പിശാച് മൃഗങ്ങളിൽ ഉപായം എറിയ സൎപ്പം പുക്കു സ്ത്രീ െ
യാടു സംസാരിച്ചു ദൈവം നിഷെധിച്ചിട്ടുള്ള ൟ ഫലം തിന്നാൽ ഗുണദൊ
ഷങ്ങളുടെ അറിവും ദൈവസ്വഭാവവും ഉണ്ടാകും എന്നു പറഞ്ഞു മൊഹി
പ്പിക്കയാൽ സ്ത്രീ തിന്നു പുരുഷന്നും കൊടുത്തു ആയവനും തിന്ന ഉടനെ ഇരി
വൎക്കും നാണം ഉണ്ടായി ഇലകളെ കൂട്ടി നഗ്നതയെ മൂടുകയും ചെയ്തു- ഇപ്രകാ
രം മനസ്സാക്ഷി നിങ്ങൾ്ക്ക ദൈവമുഖെന ദൊഷമുണ്ടെന്നു ബൊധം വരുത്തി
യതിനാൽ യഹൊവ സമീപിച്ചപ്പൊൾ ഇരിവരും ഭയപ്പെട്ടു ഒളിച്ചു കൊ
ണ്ടിരുന്നു—

൩., ശിക്ഷാവാഗ്ദത്തങ്ങളും-

അനന്തരം യഹൊവ അവരെ ഉണ്ടായപ്രകാരം എറ്റു പറയിച്ചു പാപബൊ

1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/11&oldid=192383" എന്ന താളിൽനിന്ന് ശേഖരിച്ചത്