താൾ:CiXIV258.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൯

പ്രകാരംഅറിയിക്കയുംചെയ്തു–

൭൫.,൨ാംഫെൎദ്ദീനന്തുംബവൎയ്യൻമക്ഷിമില്യാനും
ബൊഹെമ്യരിൽഉണ്ടായഒരുമത്സരംകൊണ്ടുഗൎമ്മാന്യരാജ്യത്തി
ന്നുഈസൌഖ്യംനീങ്ങി൩൦സംവത്സരത്തൊളംസീമയില്ലാത്ത
വികടങ്ങൾവരികയുംചെയ്തു–൨ാംരൂദൊല്ഫനിസ്സാരൻആക
കൊണ്ടുമത്തിയസഹൊദരൻ‌ഔസ്ത്രീയഉംഗ്രമുതലായനാടുകളെതനി
ക്കഎല്പിക്കെണ്ടതിന്നുഅവനെനിൎബ്ബന്ധിച്ചശെഷംഇരുവരും‌ഔ
സ്ത്രീയബൊഹെമ്യലൊകൎക്കുംഇഷ്ടംപൊലെസുവിശെഷംനടത്തുവാ
ൻഇടംകൊടുത്തു–രൂദൊല്ഫമരിച്ചശെഷംമത്തിയബൊഹെമ്യയി
ലെസുവിശെഷക്കാരൊടുഅപ്രീയംഭാവിച്ചുമഹാലൊകൎക്കകല്പി
ച്ചിട്ടുള്ളത് കുടിയാന്മാൎക്കകൂടകല്പിച്ചുകൊടുത്തിട്ടില്ലഎന്നുചൊല്ലിസു
വിശെഷക്കാർഅനുമതികൂടാതെഎടുപ്പിച്ച൧–൨പള്ളികളെഇ
ടിപ്പിക്കകൊണ്ടുതുരൻമുതലായനാകന്മാർകലഹിച്ചുപ്രാഗ്കൊ
യിലകത്തുഇരിക്കുന്നഅധികാരികളെ൧൬൧൮ാംക്രീ–അ–മാളിക
മെൽനിന്നുചാടികളഞ്ഞുകൈസരുടെക്ഷമയെനിരസിച്ചുബൊ
ഹെമ്യ–മൊരാവ്യ–ശ്ലെസ്യനാട്ടുകാരെയുംആയുധങ്ങളെഎടുപ്പിച്ചു
ചെൎക്കയുംചെയ്തു–അപ്പൊൾമത്തിയമരിച്ചുതാൻനാടുവാഴിയായസ
മയംസുവിശെഷത്തെവെരൊടുപറിച്ചിട്ടുള്ളഫെൎദ്ദിനന്ത്‌ഔസ്ത്രീയ
സംസ്ഥാനത്തെയുംകൈസർകിരീടത്തെയുംപ്രാപിക്കയുംചെയ്തു–
ബൊഹെമ്യർഅവന്റെന്യായത്തെയുംമറിച്ചുപലാത്യൻആയ
ഫ്രീദ്രീകിനെരാജാവാക്കി‌ഔസ്ത്രീയമഹാലൊകരൊടുംകൂടിവിയന്ന
യൊളംചെന്നുകൈസരിനെവളയുകയുംചെയ്തു–ഗൎമ്മാന്യസുവിശെഷ
ക്കാർ ഫ്രീദ്രീകിന്നുസഹായിക്കാതെഇരുന്നുഎങ്കിലുംഅവൻരാജ
നാമംനിമിത്തംവളരെസന്തൊഷിച്ചുരാജസംആശ്രയിച്ചുകൊണ്ടി
രിക്കുംസമയംബവൎയ്യനുംലീഗയുംഫെൎദ്ദീനന്തപക്ഷംനിന്നു‌ഔസ്ത്രീയ
യെഅടക്കിസഹ്സ്യരുംസ്പാന്യരുംസഹായിച്ചു൧൬൨൦ാംക്രീ–അ–പ്രാഗി
ന്റെസമീപത്തുവെച്ചുപടവെട്ടിയപ്പൊൾ ഫ്രീദ്രീക്‌തൊറ്റുരാജ്യത്തി
ൽനിന്നുമണ്ടിപ്പൊകയുംചെയ്തു–ഉടനെകൈസർരാജ്യസംഘ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/317&oldid=196889" എന്ന താളിൽനിന്ന് ശേഖരിച്ചത്