താൾ:CiXIV258.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൪

യിലെപാഠത്തിന്നുംവാദ്യഘൊഷത്തിന്നുംപലെസ്ത്രീനാമുതലാ
യവരുംപുതിയഅലങ്കാരംകൂട്ടി൪ാംപൌൽ൫ാംപിരയൻ–൫ാം
സിക്ക്സതൻമുതലായപാപ്പാക്കളുംസഭാധികാരത്തിന്നായിവെ
ണ്ടുവൊളംശ്രമിച്ചുകൊണ്ടിരുന്നു–അവർത്രീയന്തസംഘക്കാരെ
പലഉപായങ്ങളെകൊണ്ടുവശത്താക്കിയതിനാൽആസംഘത്തി
ൽകല്പിച്ചഉപദെശസംഗ്രഹംമാറ്റംകൂടാതെഇരിപ്പാനുംസംശയ
ങ്ങൾഉണ്ടായാൽഏകനായപാപ്പാവ്യാഖ്യാനിച്ചുകൊൾ്‌വാനുംരൊ
മപള്ളിയിൽഎങ്ങുംഭെദംകൂടാതെഅപ്രകാരംനടത്തുവാനുംവി
ധിച്ചുവെച്ചുആവെപ്പുകളെഅംഗീകരിച്ചദിക്കിലൊക്കയും
സുവിശെഷപ്രകാരംമാറ്റുവാൻഇടവന്നില്ല–ഇതല്യ–സ്പാന്യ
ഈരണ്ടുരാജ്യങ്ങളിലും ചിലർവെദംവായിച്ചുരൊമദൊഷങ്ങ
ളെവിരൊധിച്ചുതുടങ്ങുന്നെരംഅന്വെഷണക്കാർഇടവിടാ
തെശൊധനകഴിച്ചുഅനെകംസത്യവാന്മാരെദഹിപ്പിച്ചുശെ
ഷമുള്ളവരെമിണ്ടാതെയാക്കിയതിനാൽസുവിശെഷംഅവി
ടെനിന്നുവെരറ്റുപൊയിപാപ്പാക്കൾവിരൊധിയെന്നിയെവാ
ഴുകയുംചെയ്തു–

൭൩.,൩ാം സിഗ്‌മുന്ത്

ഇപ്രകാരംരൊമക്കാർഅത്യുത്സാഹികളായിസുവിശെഷംപുറനാ
ടുകളിൽവ്യാപിക്കാതെനിൎത്തിയതുംഅല്ലാതെസുവിശെഷം
സ്ഥാപിച്ചുനിന്നചിലദെശങ്ങളിലുംഒടുവിൽനശിപ്പാൻഅടുത്തു
പൊകയുംചെയ്തു–പടിഞ്ഞാറെയുരൊപയിൽഫിലിപ്പ്‌പാപ്പാവെ
സെവിച്ചുപ്രകാരംതന്നെവടക്കിഴക്കെഖണ്ഡത്തിൽസിഗ്മു
ന്ത്ചെയ്തുതുടങ്ങിഅതിന്റെകാരണം–ഗുസ്താവവാസാമരിച്ച
ശെഷംഅവന്റെമകൻയൊഹൻരൊമമതസ്ഥനാകകൊ
ണ്ടുശ്വെദരാജ്യത്തിൽപാപ്പാവെപിന്നെയുംവാഴിപ്പാൻവ
ട്ടംകൂട്ടുവാൻനൊക്കിയപ്പൊൾവളരെപ്രവൃത്തിക്കാതെഅ
ന്തരിക്കയുംചെയ്തു–അവന്റെമകൻആയസിഗ്‌മുന്തപൊലെസ്വ
രൂപംമുടിഞ്ഞശെഷം൧൫൭൨ാംക്രീ–അ–അഛ്ശൻകാലത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/312&oldid=196897" എന്ന താളിൽനിന്ന് ശേഖരിച്ചത്