താൾ:CiXIV258.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൯

യുംരാജസാന്നിദ്ധ്യത്തെയുംനന്നകുറച്ചുവെച്ചിരിക്കകൊണ്ടു
രാജ്ഞിയെനന്നായിപരീക്ഷിച്ചുപാപ്പാക്കാരത്തിഎന്നുംസന്മാൎഗ്ഗ
ത്തിൽനടക്കാത്തകളിക്കാരത്തിഎന്നുംകണ്ടഉടനെനിരസിച്ചുതുട
ങ്ങിഅനന്തരംഅവൾദാരൻലെനായകനെസ്വയംവരംചെയ്തു
അല്പകാലംചെന്നപ്പൊൾഅവനൊടിടഞ്ഞുഅവന്റെഅഹംഭാ
വംസഹിക്കാത്തതുംഅല്ലാതെബൊത്വല്ലൊടുവിശ്വാസംഉണ്ടാ
യിആയവൻരാജ്ഞിയുടെഭൎത്താവിനെകൊന്നപ്രകാരംശ്രുതിവ
ളരെഉണ്ടായിഎങ്കിലുംഅന്യായത്തിന്നുതീൎപ്പുപറയുംമുമ്പെകു
റ്റക്കാരനെതന്നെവരിച്ചുപാൎക്കയുംചെയ്തു–പ്രജകൾഅതുസ
ഹിയാഞ്ഞുകലഹിച്ചുജയിച്ചപ്പൊൾവെറെആശ്രയംകാണാ
തെഇങ്ക്ലന്ത്അതിർകടന്നുഎലിസബെത്തൊടുഅഭയംപറഞ്ഞുഎ
ലിസബെത്തമുമ്പെനീതന്നെഎന്നെവെശ്യാപുത്രീയെന്നുംഎ
ന്റെകിരീടംനിണക്കുതന്നെഅവകാശംഎന്നും‌പറഞ്ഞുകെട്ടിട്ടും
ഇങ്ക്ലിഷ്നായകന്മാർകൂട്ടംകൂടീട്ടഭൎത്താവിനെകൊല്ലിച്ചതുഞാ
ൻഅല്ലഎന്നുംനീതെളിയിച്ചുതന്നാൽനിന്നെരക്ഷിച്ചുകൊള്ളാം
എന്നുഅരുളിച്ചെയ്തു–മറിയഅങ്ങിനെതന്നെവിസ്തരിച്ചുകൊ
ൾ്‌വൂതാകഎന്നുസമ്മതിച്ചശെഷംപ്രതിവാദത്തിന്നായിവന്നസ്കൊ
തൎക്കവെണ്ടുവൊളംകുറ്റികിട്ടിയപ്രകാരംകണ്ടാറെഞാൻരാജ്ഞി
എന്റെകാൎയ്യംവിസ്തരിപ്പാൻഒരുത്തരുംഇല്ലഞാൻമറുനാട്ടിൽപൊ
കട്ടെഎന്നുചൊദിച്ചപ്പൊൾഎലിസബെത്തവിചാരിച്ചുമറിയ
വെറെരാജാക്കന്മാരൊടുഅഭയംപറഞ്ഞാൽഅവരുടെസഹാ
യംകൊണ്ടുഎന്നിൽപകവീളുവാൻസംഗതിവരുംഎന്നുഭയപ്പെ
ടുകകൊണ്ടുഇങ്ക്ലന്തിൽതന്നെപാൎപ്പിച്ചുഅപ്പൊൾപാപ്പാക്കാ
രുംയുവാക്കളുംമറിയയുടെസൌന്ദൎയ്യത്തെവിചാരിച്ചുസ്വകാൎയ്യ
മായിഅവളൊടുചെൎന്നുപലവിധെനരാജദ്രൊഹംചെയ്തുതുട
ങ്ങുമ്പൊൾഅവളെതടവിൽആക്കെണ്ടിവന്നുഒടുവിൽഎലി
സബെത്തിന്നുആപത്തുവരുത്തുവാൻചിലർകൂടിയപ്രകാരം
കെട്ടാറെഇങ്ക്ലിഷ്‌മന്ത്രികൾഐകമത്യപ്പെട്ടുമറിയയ്ക്കമരണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/307&oldid=196905" എന്ന താളിൽനിന്ന് ശേഖരിച്ചത്