താൾ:CiXIV258.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൭

കല്പിച്ചുസഹൊദരിയുടെസൌമ്യാധിക്യംനിമിത്തംഅല്ബാധളവായെ
സന്നാഹങ്ങളൊടുംകൂടെഅയക്കയുംചെയ്തു–ആയവൻഎത്തിയഉ
ടനെദെശാചാരവുംസ്ഥാനസമ്പ്രദായങ്ങളുംതള്ളിക്കളഞ്ഞുകുറ്റക്കാ
രെയുംസാധുക്കളെയുംഒരുപൊലെകൊല്ലിച്ചുഎഗ്‌മൊന്ത്‌ഹൊൎൻമു
തലായവരുടെശിരഛ്ശെദനം കഴിച്ചപ്പൊൾഅനെകംജനങ്ങൾ
മറുനാട്ടിൽവാങ്ങിനിന്നുഒരാന്യൻഅവരെചെൎത്തുയുദ്ധംതുടങ്ങിമ
റ്റുചിലർതൊണികളിൽകയറിനീൎഭിക്ഷുക്കൾഎന്നപെർഎടുത്തു
സ്പാന്യകപ്പലുകളെയും൧൫൭൨ാംക്രീ–അ–ബ്രീൽതുറമുഖത്തെയും
വശത്താക്കിപൊരുതുകൊണ്ടിരുന്നപ്പൊൾഹൊലന്ത്.സെലന്ത്–ഈ
രണ്ടുതാണനാട്ടുകാരുംനികിതിഅസഹ്യംഎന്നുവിചാരിച്ചുകലഹ
ക്കാരുടെപക്ഷംനിന്നുഅല്ബാപലപ്പൊഴുംജയിച്ചുഎങ്കിലുംലൈ
ദൻകൊട്ടപിടിപെടാഞ്ഞുസ്ഥാനംവിട്ടുമടങ്ങിപൊയി–അതിന്റെ
ശെഷംരെഖെസൻപടനായകനായി–നിംവെഗിൽവെച്ചുഒതന്യ
ന്റെസഹൊദരൻആയനസ്സൌലുദ്വിഗിനെജയിച്ചുശാന്തത
കൊണ്ടുപ്രജകളെഅടക്കുവാൻവിചാരിച്ചുഎങ്കിലുംഒട്ടുംസാധി
ക്കാതെമരിച്ചു–അപ്പൊൾപട്ടാളക്കാർതലവനുംപണവുംഇല്ലാ
തെവലഞ്ഞു–അഞ്ചൎപ്പനഗരത്തെകവൎന്നുകൊണ്ടാറെതാണ
നാടുകൾഒക്കകൂടിഗെന്തിൽവെച്ചുസത്യംചെയ്തുപുരാണാവകാ
ശങ്ങൾ്ക്കുംസമ്പ്രദായങ്ങൾ്ക്കുംഭെദംവരുത്തുവാൻഒരുനാളുംസമ്മതി
ക്കയില്ലഎന്നുണൎത്തിച്ചുഐകമത്യപ്പെട്ടുനില്ക്കുന്നതിനെകണ്ടാ
റെജൂവാൻധളവായിഅവരൊടുസന്ധിച്ചുഎന്നാലുംഹിംസാക്രീ
യെക്കശാന്തിവന്നില്ല–ജൂവാൻയുദ്ധപ്രിയനാകകൊണ്ടുസത്യം
ചെയ്തുഉണ്ടാക്കിയസമാധാനത്തിന്നുഭംഗംവരുത്തിആയുധംഎ
ടുത്തുമരിച്ചുമൎഗ്ഗരെത്ത്‌യുടെമകൻആയഅലക്ഷന്തർപടനട
ത്തുകയുംചെയ്തു–തെക്കെനാടുകൾരൊമമാൎഗ്ഗത്തിൽനിന്നുഒഴി
ഞ്ഞുവിടായ്കകൊണ്ടുഒരാന്യൻവിചാരിച്ചുസുവിശെഷത്തിൽ
ചെൎന്നവടക്കെനാടുകൾ്ക്കഐകമത്യംഉണ്ടായാൽമതിഎന്നുകല്പി
ച്ചു൧൫൭൯ാംക്രീ–അ–ഹൊലന്ത്–സെലന്തമുതലായ൭നാടുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/305&oldid=196909" എന്ന താളിൽനിന്ന് ശേഖരിച്ചത്