താൾ:CiXIV258.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൦

ശെഷക്കാർരൊമയിൽനിന്നുവന്നഉപദെശങ്ങളെഇളക്കുകകൊ
ണ്ടുംഹൈന്രീക്‌൨പക്ഷത്തിലുള്ളഎറിയആളുകളെതടവിൽപാൎപ്പി
ച്ചുംമരണശിക്ഷകഴിച്ചുംതനിക്കബൊധിച്ചചിലരാജ്ഞികളെ
യുംഎടുത്തുംകൊന്നുംവന്നശെഷം൧൫൪൭ാംക്രീ–അ–അന്തരിച്ചു
അനന്തരംബാലനായഎദ്വൎദ്ദവാണുമനസ്സൊടെദൈവത്തെ
സെവിച്ചുതുടങ്ങിയപ്പൊൾകെന്തൎബുരിയിലെമെലദ്ധ്യക്ഷൻ
ആയക്രന്മർമുമ്പെമറെച്ചുവെച്ചസുവിശെഷവിശ്വാസത്തെ
ഭയംകൂടാതെഅറിയിച്ചുദൈവസത്യത്തിന്നുവഴിതുക്കയുംചെ
യ്തു–ഉത്തമൻആയബാലരാജാവ്൧൫൫൩ാംക്രീ–അ–മരിച്ചപ്പൊ
ൾജ്യെഷ്ഠത്തിആയമറിയരാജ്ഞിആയഉടനെഅമ്മയെനിരസി
ച്ചത്കൊണ്ടുഅല്ലൊസഭെക്കീആപത്തുവന്നുപൊയിഎന്നുവി
ചാരിച്ചുഅഛ്ശനുംമൂത്തഛ്ശനുംമെഴുക്പൊലെനടത്തിയരാജ്യസം
ഘക്കാരെഹെമിച്ചുപാപ്പാകല്പനയെഅനുസരിപ്പാറാക്കിസുവി
ശെഷക്കാരെനാനാവിധമായിഹിംസിച്ചുക്രന്മർമുതലായഅദ്ധ്യ
ക്ഷന്മാരെതടികയറ്റിചുട്ടുഇപ്രകാരംഉപദ്രവങ്ങളെചെയ്തുവന്ന
തിനാൽവിശ്വാസത്തിന്റെജ്വാലയെകെടുക്കാതെഅധികംഅ
ധികംആയികൊളുത്തിപണ്ടെവെദം വിചാരിക്കാതെഅധികാ
രികളുടെആജ്ഞയാൽഅത്രെപുതിയഉപദെശത്തെകൈക്കൊ
ണ്ടിട്ടുള്ളഅനെകജനങ്ങൾരക്തസാക്ഷികളുടെഉറപ്പുനിത്യംകണ്ടു
വന്നതിനാൽഇതത്രെപരമാൎത്ഥംഎന്നുഒൎത്തുതുടങ്ങിവിശ്വസി
ക്കയുംചെയ്തു–മറിയ൧൫൫൮ാംക്രീ–അ–മരിച്ചപ്പൊൾഉപദ്രവം
മാറിഅനുജത്തിയായഎലിസബെത്ത്അഛ്ശൻകൊന്നിട്ടുള്ള
അന്നാമാതാവുമുമ്പെആശ്രയിച്ചസുവിശെഷത്തെസത്യംഎന്നു
പ്രമാണിച്ചുകൈക്കൊണ്ടുഅഛ്ശനെപൊലെസഭാധിപത്യത്തെ
സംഗ്രഹിച്ചുഅദ്ധ്യക്ഷസഭയെയഥാസ്ഥാനപ്പെടുത്തുകയുംചെയ്തു–
അപ്രകാരംചെയ്താൽരൊമക്കാർമാത്രംഅല്ലചിലസുവിശെ
ഷക്കാരുംമുഷിച്ചൽആയിസത്യവാന്മാരുടെചൊരപകൎന്നിട്ടുള്ള
ഈപൈശാചികസഭയുടെവെപ്പുകളെഎള്ളൊളവുംഅനുസരി


37

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/298&oldid=196922" എന്ന താളിൽനിന്ന് ശേഖരിച്ചത്