താൾ:CiXIV258.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൩

കാൎയ്യംസാധിക്കാതെരാജ്യാധികാരംവെറെആൾ്ക്കവരികയും
ചെയ്തു—വൈരികളുടെപലവിഭാഗങ്ങളെകൊണ്ടുസമ്മതതീൎച്ചഒ
ന്നുംവരായ്കയാൽകരൽപാപ്പാക്കളൊടുസഭാസംഘത്തെവി
ളിച്ചുകൂട്ടെണംഎന്നുംഇടവിടാതെചൊദിച്ചസമയംമൂന്നാംപൌ
ൽ൧൪൪൫ാംക്രി.അ.നിത്യതാമസംഉപെക്ഷിച്ചുഎല്ലാഅദ്ധ്യക്ഷ
ന്മാരെയുംത്രിദന്തിലെക്ക്കൂട്ടിവരെണ്ടതിന്നുവിളിച്ചു—അന്നുതു
ടങ്ങികൈസർസന്തൊഷിച്ചുസഭാവിവാദംഇപ്പൊൾതീരെണം
എന്നുംഎല്ലാവൎക്കുംഅനിഷ്ടംആയിതൊന്നിയക്രമക്കെടുകളെ
അദ്ധ്യക്ഷന്മാർമാറ്റിനിവൃത്തിവരുത്തുംഎന്നുംനിശ്ചയിച്ചുസുവി
ശെഷക്കാരുംതങ്ങൾ്ക്കതൊന്നിയദൂതരെഅവിടെക്കതന്നെനി
യൊഗിച്ചുഅയക്കെണംഎന്നുകല്പിച്ചു—ആയവർമുമ്പെഅപ്ര
കാരംആഗ്രഹിച്ചുഎങ്കിലുംതൽക്കാലംമനസ്സുഭെദിച്ചുപാപ്പാമ
ന്ത്രികൾനടത്തുന്നസംഘക്കാർഅനുകൂലമായിട്ടുള്ളതിന്നുംവി
ധിച്ചുവെക്കുകയില്ലഎന്നുഊഹിച്ചതുംഅല്ലാതെത്രീദന്തർകൂട്ടി
വന്നദിവസംമുതൽസുവിശെഷത്തെവിരൊധിക്കുന്നന്യായ
ങ്ങളെശങ്കിക്കാതെവിധിച്ചുഎന്നുകണ്ടുഞങ്ങൾവരികയില്ലഅനു
സരിക്കയുംഇല്ലഎന്നുഉരചെയ്തപ്പൊൾകൈസർയുദ്ധത്തി
ന്നുഒരുമ്പെട്ടുതുടങ്ങിപടവെട്ടുന്നതിന്നുമുമ്പെലുഥർഞാൻഇതി
നെകാണരുതെഎന്നുപ്രാൎത്ഥിച്ചുവളരെവലഞ്ഞുജീവനിൽ
താങ്ങിയവിശ്വാസത്തെപ്രാണൻഉള്ളെടെത്തൊളംഉറക്കെയറി
യിച്ചു൧൫൪൬ാംക്രി.അ.മരിക്കയുംചെയ്തു—അനന്തരംകൈസർ
വെദകാൎയ്യത്തിന്നിമിത്തംഅല്ലചിലകലഹക്കാരുടെനിത്യമ
ത്സരംനിമിത്തംഞാൻലൌകികപ്രകാരംആയുധംഎടുത്തിട്ടു
ള്ളത്എന്നുപരസ്യമാക്കിസുവിശെഷകരുടെഉദ്വെഗത്തിന്നു
ഇളക്കംവരുത്തിഐകമത്യംകുറെക്കയുംചെയ്തു—ആകയാൽചെ
റുസഹ്സനാടുവാഴിമൊരിച്ച്സുവിശെഷക്കാരൻഎങ്കിലുംമഹാ
സഹ്സപ്രഭുവരനെപിഴുക്കിവൎദ്ധിപ്പാൻആശിക്കകൊണ്ടുകൈസ
ൎക്കതുണയായിനിന്നു—ശ്മല്ക്കല്ദരുടെസൈന്യംയൊഗൻഫ്രീൎദ്ദ്രീക്

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/291&oldid=196934" എന്ന താളിൽനിന്ന് ശേഖരിച്ചത്