താൾ:CiXIV258.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൭

ഴ്ചസ്ഥാപിപ്പാനുംഇത്‌തന്നെസമയംഎന്നുമുഞ്ചർമുതലായവ
ർഘൊഷിക്കുമ്പൊഴെക്ക്‌ലുഥർബുദ്ധിപറകയാൽആവതില്ലെ
ന്നുകണ്ടുഇവനെനായ്ക്കളെപൊലെഅടിച്ചുകൊല്ലെണംഎന്നു
താനുംഉത്സാഹിപ്പിച്ചുരാജാക്കന്മാർപുറപ്പെട്ടുസംഖ്യഇല്ലാത്ത
കലഹക്കാരെകൊല്ലുകയുംചെയ്തു—അപ്പൊൾഅങ്ങങ്ങുമത
ഭെദക്കാർഉദിച്ചുലുഥർപാതിസുവിശെഷംഅത്രെവെളിച്ചത്താ
ക്കുന്നുണ്ടെന്നുംസഭയെല്ലാംദൈവശാപത്തിൽആയിവിശ്വസി
ച്ചിട്ടത്രെസ്നാനംഎല്ക്കുന്നവർശിഷ്യന്മാർആകുന്നുഎന്നുംഈപു
തുസ്നാനക്കാർമാത്രംയെശുവൊടുകൂടിവാഴുംഎന്നുംഅറിയി
ച്ചുതുടങ്ങുമ്പൊൾഅധികാരസ്ഥന്മാർഎല്ലാവരുംഅമൎച്ചആയ
കല്പനകളെപറഞ്ഞുമരണശിക്ഷകളെകൊണ്ടൂബൊധംവരു
ത്തെണ്ടിവന്നു—അന്നുതുടങ്ങിബവൎയ്യഔസ്ത്രീയതാണനാടുകളി
ലുംസുവിശെഷത്തിന്റെഛായകാണിക്കുന്നവൎക്കുംപ്രാണ
ഛെദംവന്നുപൊയി—സഹ്സരിൽയൊഹൻപ്രഭുവുംഹെസ്സരിൽ
ഫിലിപ്പുംബ്രന്തമ്പുൎക്കമുതലായവടക്കെനാടുവാഴികളെയും
നുൎമ്പൎക്ക—രെത്ലിംഗൻ—സ്ത്രാസ്ബുൎക്ക—മുതലായരാജപട്ടണങ്ങ
ളുംസുവിശെഷപരമാതക്കത്താഭയംഎന്നിയെധരിച്ചുലുഥരി
ന്റെപുസ്തകങ്ങളെയുംസത്യസുവിശെഷകരെയുംസന്തൊ
ഷത്തൊടെഏറ്റുകൊണ്ടുമീസയെയുംമഠങ്ങളെയുംനീക്കി
അദ്ധ്യക്ഷന്മാരുടെസമ്മതംചൊദിക്കാതെവിവാഹംചെയ്തുഉ
പദെഷ്ടാക്കന്മാരെയുംപള്ളികൾ്ക്കാക്കിഇപ്രകാരംഒരൊരൊ
നാട്ടിൽകാലത്തിന്നുതക്കവണ്ണവുംപുതിയസഭാക്രമങ്ങളെനി
ശ്ചയിച്ചുനടത്തുകയുംചെയ്തു—ഗൎമ്മാന്യരാജ്യത്തിലെസഭഒരു
പൊലെനടത്തിയസാധാരണമൎയ്യാദകളെനടത്തുവാൻഇനി
മെൽപാങ്ങില്ലഎന്നുകണ്ടുവൊൎമ്മസിൽകല്പിച്ചപരസ്യംകൂട്ടാ
ക്കുവാൻസംഗതിഇല്ലഎന്നുഔസ്ത്രീയയിലെഫെൎദ്ദീനന്ത്എ
ന്നകൈസർസഹൊദരനുംബവൎയ്യാപതിയുംതെക്കെഅദ്ധ്യ
ക്ഷന്മാരുംകൂടിപണ്ടെത്തെസഭാചാരത്തിന്നുഒരുനാളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/285&oldid=196945" എന്ന താളിൽനിന്ന് ശേഖരിച്ചത്