താൾ:CiXIV258.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൩

സംശയവുംതാമസവുംഉണ്ടായി—കരൽആരെന്നാൽബുരിഗു
ന്തിലെമറിയമക്ഷിമില്യാനെവിവാഹംചെയ്തതിൽഫിലിപ്പെന്ന
പുത്രൻജനിച്ചുവളൎന്നുസ്പാന്യരാജാക്കന്മാരആയഫെദ്ദീനന്ത്
ഇസബല്ലഎന്നവരുടെമകളെകൈക്കൊണ്ടതിനാൽജനി
ച്ചുണ്ടായികസ്തില്യ—അറഗൊൻ—ബുരിഗുന്ത്എന്നരാജ്യങ്ങളു
ടെകൎത്താവായുംചമഞ്ഞവൻതന്നെ—അതുകൊണ്ടുഗൎമ്മാന്യപ്ര
ഭുവരന്മാർഇവൻഗൎമ്മാന്യവംശക്കാരൻഎന്നുവിചാരിച്ചുഗൎമ്മാ
ന്യഭാഷയെയുംആചാരത്തെയുംഅറിയാത്തവൻഎങ്കിലും൨൦
വയസ്സആകകൊണ്ടുചീത്തത്തിന്റെസ്ഥിരതയെയുംഭാവങ്ങ
ളുടെനീഷ്ഠയെയുംക്രമത്താലെവരുത്താംഎന്നുനിശ്ചയി
ച്ചുഅവനെകൈസരാക്കുകയുംചെയ്തു—അനന്തരം൧൫൨൧–ാം
ക്രി.അ.വൊൎമ്മസിൽമഹാരാജസംഘംകൂടുമുമ്പെകല്പിച്ച
സംസ്ഥാനക്രമങ്ങളെഉറപ്പിച്ചശെഷംമഹാലൊകരിൽഅ
നെകർപാപ്പാക്കൾസഭയെനടത്തുന്നത്അസഹ്യംഎന്നുംഇപ്പൊ
ൾഭെദംവരുത്തുവാൻസമയംഎന്നുംസങ്കടംബൊധിപ്പിക്ക
കൊണ്ടുഎല്ലാവരുംനിരൂപിച്ചുപാപ്പാലുഥരെശപിച്ചുവിധി
തീൎത്തകഴിച്ചതിനെയുംകൂട്ടാക്കാതെലുഥരെവിളിച്ചുവരുത്തു
കയുംചെയ്തു—ആയവന്നുകൈസരുടെകല്പനയുംനിൎഭയച്ചീ
ട്ടുംവന്നപ്പൊൾഹുസ്സുടെകാൎയ്യത്തിലുണ്ടായവിശ്വാസഭംഗത്തെ
അറിഞ്ഞിട്ടുംഒട്ടുംശങ്കിക്കാതെപുറപ്പെട്ടുവന്നുകൈസരുംമ
ഹാലൊകരുംകൂടിയസംഘത്തിൽപ്രവെശിച്ചപ്പൊൾഞാൻ
പറഞ്ഞതിലുംഎഴുതിയതിലുംകാണുന്നതെറ്റുകളൊവെദവ
ചനങ്ങളെകൊണ്ടുബൊധംവരുത്തിതെളിയിക്കുന്നില്ലെങ്കിൽ
ഞാൻതള്ളിക്കളകയില്ലഎന്നുതീൎച്ചപറഞ്ഞുപൊകയുംചെയ്തു—
അതിന്റെശെഷംകൈസർഅവധിപറഞ്ഞദിവസത്തിന്നു
മുമ്പെപാപ്പാവിന്റെശാപത്തെനടത്തെണ്ടതിന്നുസമ്മതിച്ചി
ല്ലെങ്കിലുംലുഥർപുറപ്പെട്ടതിൽപിന്നെകൈസർഅദ്ധ്യക്ഷ
ന്മാരെഅനുസരിച്ചിട്ടുസംഘത്തെഅറിയിക്കാതെഅവൻരാ


35

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/281&oldid=196952" എന്ന താളിൽനിന്ന് ശേഖരിച്ചത്