താൾ:CiXIV258.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൧

ഉത്സാഹിച്ചുകൊണ്ടിരിക്കുമ്പൊൾതന്നെമാപ്പുകത്തുകളുടെസംഗ
തിനിമിത്തംപരസ്യംഎഴുതിവിവാദത്തിൽഅകപ്പെടുകയുംചെ
യ്തു—ആപരസ്യത്തിന്റെവിവരംഗൎമ്മാന്യൎക്കുംരൊമൎക്കുംമറ്റും
വളരെഅതിശയംഉണ്ടാക്കിസാധുക്കൾസമ്മതിച്ചുമഹാജനങ്ങ
ൾവിരൊധിച്ചുപലആക്ഷെപങ്ങളെയുംഎഴുതിതീൎത്തുതീപ്പൊരി
യെഅഗ്നിജ്വാലയാക്കയുംചെയ്തു—എന്നാറെപാപ്പാനിയൊഗി
ച്ചകയതാൻരാജ്യത്തിൽവന്നാറെദീനംപിടിച്ചുലുഥറിനെ
വരുത്തിഈപരസ്യംദൊഷംആകകൊണ്ടുതാനെതള്ളിക്കള
യെണംഎന്നുപറഞ്ഞപ്പൊൾആസന്യാസിതാഴ്മയൊടെവെദംഎ
ടുത്തുപറഞ്ഞവാക്കുകൾസത്യംഎന്നുകാണിക്കയുംചെയ്തു—കയ
താൻമിണ്ടാതെപൊയതുകൊണ്ടുപാപ്പാമുഖസ്തുതിക്കാരനായ
മില്തിച്ചെനിയൊഗിച്ചയച്ചപ്പൊൾതൎക്കംഅരുതുവിവാദത്താ
ൽഅല്ലസ്നെഹത്താൽദൈവപ്രസാദംഉണ്ടാകുംഎന്നുംമ
റ്റുംപറഞ്ഞാറെലുഥർഅനുസരിച്ചുവിരൊധികൾമിണ്ടാതെ
പാൎത്താൽഞാനുംഈകാൎയ്യത്തെപിന്നെഎടുക്കാതെഇരിക്കാം
എന്നുപറഞ്ഞുഉടനെഇംഗൊൽസ്തത്തിൽവെദശാസ്ത്രിയായ
എൿഅഭിമാനാസൂയ്യക്കളുംപൂണ്ടുലുഥരൊടുതൎക്കിച്ചുമുഖംകാ
ണെണംഎന്നുക്ഷണിച്ചപ്പൊൾലുഥരുംസമ്മതിച്ചുഇരുവരും
ലൈപ്സികിൽകൂടിമഹാജങ്ങൾവളരെകെൾ്ക്കെ൧൮ദിവസത്തൊ
ളംവെദംകൊണ്ടുവിവാദിക്കയുംചെയ്തു—അന്നുലുഥർവെദംപ്ര
മാണംആകുന്നുഎന്നുംഎൿസഭാവെപ്പുകൾപ്രമാണംഎന്നും
ഇപ്രകാരംവിപരീതങ്ങൾവളരെപറഞ്ഞുഒത്തുനൊക്കിയതിനാ
ൽലുഥർസത്യജ്ഞാനംവൎദ്ധിച്ചുസാക്ഷാൽവെദവാക്കിന്നുഉ
റപ്പുണ്ടുപാപ്പാവിന്റെന്യായങ്ങളുംസംഘവെപ്പുകളുംരണ്ടുംമാനു
ഷംഅത്രെഎന്നുബൊധിച്ചുനൊക്കുമ്പൊൾമാനുഷൻആയപാ
പ്പാദൈവകല്പനെക്കവിരൊധംകല്പിച്ചാൽഅതുംപൈശാചം
വെദത്തിൽഅറിയിച്ച്എതിർക്രിസ്തഅവന്തന്നെക്രിസ്തുവിനാ
ൽആത്മജീവൻലഭിച്ചവൎക്കഎല്ലാവൎക്കുംആചാൎയ്യത്വംഉണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/279&oldid=196956" എന്ന താളിൽനിന്ന് ശേഖരിച്ചത്