താൾ:CiXIV258.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൭

ണ്ടുരൊമപാപ്പാവിന്നുദെശംപൊരാആവൊളംരാജ്യങ്ങ
ളെചെൎത്തടക്കെണം എന്നുവെച്ചുസഭാനിധികളെഎല്ലാംചി
ലവാക്കിയുരൊപരാജ്യങ്ങൾ്ക്കമുമ്പെപറഞ്ഞയുദ്ധങ്ങളെ
ജനിപ്പിക്കയുംചെയ്തു— ൧൦ാംലെയൊ ലൊരഞ്ചമെദിചിയു
ടെമകൻ ആകകൊണ്ടു അവന്റെശിഫാൎസിയാൽ ബാല്യ
ത്തിങ്കൽ കൎദ്ദിനാലസ്ഥാനത്തിൽ ആയാറെ അഛ്ശനെപൊ
ലെരാജസം ആശ്രയിച്ചുലൊകസൌഖ്യങ്ങളെയുംവിദ്വാന്മാ
രുടെസ്തുതികളെയും അനുഭവിച്ചുകൊണ്ടിരിക്കുന്നു— അവന്നു
യൌവനം മുതൽ അരിയൊസ്തൊക്കവിവരൻ ഇഷ്ടൻ ആയിരുന്നു
പാപ്പാ ആയപ്പൊൾ രഫായെൽ — ദെവിഞ്ചി ഈരണ്ടുചിത്ര
ക്കാരും മിഖറ്റെൽ അന്തിലൊ എന്നശിലാകൎത്താവും അവ
ന്റെനിഴലിൽ ആശ്രയിച്ചുവിശിഷ്ട പണികളെയും തീൎത്തു ബ്ര
മന്തഎന്നശില്പി പെത്രപള്ളിയെയും എടുപ്പിച്ചുവളരെശാസ്ത്രി
കൾ പുരാണഗ്രന്ഥങ്ങളെഅന്വെഷിച്ചുസമ്പാദിച്ചുഅവനൊ
ടു മാസപ്പടിയും വാങ്ങിപാൎത്തു— മഖിയവല്ലിഎന്നുചരിത്രക്കാ
രൻ അവനെയും മെദിചിവംശത്തെയുംസെവിച്ചുഅന്നുന
ടക്കുന്നരാജ്യധൎമ്മങ്ങളെയും വൎണ്ണിച്ചെഴുതുകയുംചെയ്തു— ഇപ്ര
കാരം ൧൦ാം ലെയൊഇതല്യയിൽ വിദ്വാന്മാരെവളരെചെ
ൎത്തുവാഴ്ചെക്കയശസ്സുകൂട്ടിഎങ്കിലും ദൈവഭക്തിക്കഒട്ടും ഇടം
വന്നില്ല— പാപ്പാക്കൾസുവിശെഷത്തിന്റെസാരം മുഴുവനും ഉ
പെക്ഷിച്ചെങ്കിലും സഭയിലെ അധികാരം അശെഷം ഞങ്ങൾ്ക്കെ
ഉള്ളുഎന്നുമടിക്കാതെവാദിച്ചുകൊണ്ട് ഇരുന്നു— അങ്ങിനെ
ലെയൊഫ്രാഞ്ചിരാജാവൊടുസന്ധിക്കുമ്പൊൾഫ്രാഞ്ചിരാ
ജാവ് ൮൦ വൎഷത്തൊളം ആചരിച്ചുവന്നബാസൽ വെപ്പുക
ളെതള്ളിക്കളഞ്ഞതും അല്ലാതെലെയൊ ൮ാം ബൊനിഫക്യ
നെപൊലെരാജാധിരാജാവഎന്നുനടിച്ചുസൎവ്വാധികാരവും
തനിക്കുണ്ടെന്നുപ്രസിദ്ധം ആക്കയുംചെയ്തു— ആയതുകൊണ്ടു
രാജാക്കന്മാർ എല്ലാവരുംഗൎമ്മാന്യരിലെ പ്രമാണികളും കീഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/275&oldid=196962" എന്ന താളിൽനിന്ന് ശേഖരിച്ചത്