താൾ:CiXIV258.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൪

യും എന്നുപറഞ്ഞുപല പ്രമാണങ്ങളെയും എല്പിച്ചു എങ്കിലും രാ
ജാവ് വിചാരിക്കായ്കകൊണ്ടു സ്പാന്യമുതലായരാജാക്കന്മാരൊ
ടു കപ്പലുകളെപടിഞ്ഞാറൊട്ടുഅയക്കെണം എന്നുഅപെക്ഷി
ച്ചുവരുമ്പൊൾ ഗ്രനദപട്ടണം പിടിപ്പെട്ടതിന്റെശെഷം അ
ത്രെ ഇസബെല്ല രാജ്ഞി ഇപ്രകാരം ആയിരിക്കും ആദൂരജാതി
കൾക്കും ക്രിസ്തുവിശെഷം വരെണ്ടത് എന്നുവിചാരിച്ചു ൩ ചെറു
കപ്പലുകളൊടും അവനെഅയക്കയുംചെയ്തു— ൧൪൯൨ാം ക്രി.
അ. കൊലുമ്പു ൩ മാസത്തിൽ അധികം ഒടിയപ്പൊൾ കലാശി
ക്കാർ മത്സരിച്ചു മടങ്ങിപ്പൊവാൻ ബദ്ധപ്പെട്ടു തുടങ്ങിയസ
മയം കരകാണ്മാറായിവന്നു കരയിൽ ഇറങ്ങിയപ്പൊൾ തുരു
ത്തിക്കുള്ളപെർ ഗുവനഹാനിഎന്നുകെട്ടുവിസ്താരം എറിയ
ദ്വീപുകളെ അന്വെഷിപ്പാൻ പുറപ്പെട്ടു കൂബാ — ഹയിത്തി
എന്നരണ്ടുദ്വീപിനെയും കണ്ടാറെ അതിൽ നിന്നുചിലപൊ
ന്നും കപ്പലിൽ കരെറ്റിയുരൊപിലെക്ക് മടങ്ങിപൊയിപുതി
യഖണ്ഡം കണ്ടവൎത്തമാനത്താൽ എല്ലാവൎക്കും ആശ്ചൎയ്യം ജ
നിപ്പിക്കയും ചെയ്തു— കൊലുമ്പുഭൂഗൊളത്തിന്റെവിസ്താര
സൂക്ഷ്മം അറിയായ്കകൊണ്ടുഹിന്തുഖണ്ഡത്തിന്റെഅരികിൽ
അണഞ്ഞായിരിക്കും എന്നു വിചാരിച്ചാറെവെറെകപ്പലുക
ളൊടും കൂടപുറപ്പെട്ടു പടിഞ്ഞാറൊട്ടുവഴിയെ അന്വെഷിച്ച
പ്പൊൾ പലദ്വീപുകളെയും ഒരൊ നൊക്കൊ എന്നമഹാനദിക്ക
സമീപം ആയതെക്കെ അമെരിക്കയെയും കണ്ടു രാജപ്രസാ
ദം കുറഞ്ഞിട്ടു ദുഃഖത്താൽ മരിക്കയും ചെയ്തു— ഇപ്രകാരം
പൊൎത്തുഗാൽ — സ്പാന്യ — ഈരണ്ടുരാജാക്കന്മാരും വലുതായിട്ടുള്ള
ദെശങ്ങളെകണ്ടുകിട്ടിയതിനാൽ വളരെ ഉത്സാഹിച്ചുഅധികം
കിട്ടെണം എന്നും അതിനാൽ അതിരുകളിലെ വിവാദം ജ
നിക്കരുത് എന്നും വെച്ചു പാപ്പാവെഅറിയിച്ചുസങ്കടംബൊ
ധിപ്പിച്ചപ്പൊൾ ൬ാം അലക്ഷന്തർ ഭൂദെവത്വം നടിച്ചുകടലും
കരകളും വരച്ചപടത്തിൽ ഇരുവൎക്കും വരെണ്ടുന്ന അതിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/272&oldid=196968" എന്ന താളിൽനിന്ന് ശേഖരിച്ചത്