താൾ:CiXIV258.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൩

വളരെപണിപ്പെട്ടു ൧൦ വൎഷത്തിന്നകം മതസംശയം ഉണ്ടാ
യ ആയിരം ആയിരം ആളുകളെദഹിപ്പിക്കയുംചെയ്തു— ക്രി
സ്ത്യാനർ ഇപ്രകാരം ചിലദിക്കിൽ ക്രിസ്തുനാമം വിചാരിക്കാതെ
വെറുതെപാൎത്തു— ചിലദിക്കിൽ കുരുടർ ആയി ആനാമം ആശ്ര
യിച്ചു പുറത്തുള്ളവരൊടു ഒട്ടും സഹിയാതെ നിഗ്രഹിക്കും കാലം
പൊൎത്തുഗാൽ
സ്പാന്യ ഈ ൨ വകക്കാർ കപ്പൽ വഴിയായിപൊ
യി— പലദ്വീപുകളെയും കരകളെയും കണ്ടു അധീനം ആക്കിയ
തിനാലും ക്രിസ്തുനാമത്തിന്നുഫലം എറെവന്നില്ല— പൊൎത്തുഗീസ
ർ ൧൪൦൦ാം ക്രി— അ— തുടങ്ങി മുസല്മാനരൊടും അയല്വക്കത്തുപ
ടെക്ക സംഗതിവരായ്കകൊണ്ടുകപ്പൽ ഏറി അഫ്രിക്കയിൽകട
ന്നുമുസല്മാനരെയും— ബിംബാരാധനക്കാരെയും കണ്ടുക
ച്ചൊടംചെയ്തു ചിലരെ മാൎഗ്ഗത്തിൽ കൂട്ടി തുടങ്ങിയപ്പൊൾ ഹൈ
ന്രീക് എന്ന രാജപുത്രൻ അയൎക്കാന്തം മുതലായ കപ്പൽ സാ
മാനങ്ങളെ പലപ്രകാരം പരീക്ഷിച്ചുയഥാസ്ഥാനത്തിൽ ആ
ക്കിയാറെ കപ്പലുകളെഅയച്ചുതെക്കു അചൊരദ്വീപുകളുംപ
ച്ചത്തലത്തുരുത്തികളും ദന്തവും പൊന്നും ഉള്ളഗിനെയമല
ങ്കരയും കൊങ്കൊതീരവും അതിലെ ആളുകളും ചരക്കുകളും
കണ്ടു അറിയുമാറാക്കി— അനന്തരം ദിയാസ് കപ്പിത്താൻ
അഫ്രിക്കയുടെ തെക്കെ മുനയൊളം ഒടിയാറെ കിഴക്കെകടൽ ക
ടപ്പാന്തക്കവണ്ണം കരവടക്കൊട്ടുചാഞ്ഞി ഇരിക്കുന്നു എന്നുക
ണ്ടു ആദെശത്തിന്നു കെപ്പ് എന്നപെർ വിളിക്കയും ചെയ്തു— ഇ
പ്രകാരം പൊൎത്തുഗാൽ രാജാക്കന്മാർ ആഫ്രിക്ക ഖണ്ഡത്തെചു
റ്റികിഴക്കൊട്ടുഒടി ഹിന്തുരാജ്യത്തിൽ എത്തെണമെന്നുവി
ചാരിച്ചുവട്ടം കൂട്ടുമ്പൊൾ മുമ്പെഗെനുവതുറമുഖത്തിൽ ജനിച്ചു
കപ്പൽ ഒട്ടം വെണ്ടും വണ്ണം അഭ്യസിച്ചുവന്നകൊലുമ്പുലി
സ്ബൊനിൽ വന്നുകിഴക്കൊട്ടുപൊകെണ്ടത് അല്ല ഭൂമി ചക്രാകാ
രം ആയി ഇരിക്കകൊണ്ടുനെരെപടിഞ്ഞാറൊടിയാൽ യുരൊ
പെക്കും ഹിന്തുരാജ്യത്തിന്നും നടുവിൽ ഉള്ളഖണ്ഡത്തിൽ അണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/271&oldid=196970" എന്ന താളിൽനിന്ന് ശേഖരിച്ചത്