താൾ:CiXIV258.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൨

ദ്ധ്വാനപ്പെട്ടതിന്നുതീൎച്ചവന്നു— സ്വിചരും ഗൎമ്മാന്യച്ചെകവരും യു
ദ്ധാഭ്യാസത്തിൽ ആധിക്യം പ്രാപിച്ചതുകൊണ്ടു കൂലിയുടെ എ
റകുറകുമാത്രം വിചാരിച്ചു ഇന്നിവനെയും അന്നവനെയും സെ
വിച്ചുകൊള്ളാം— എന്നുനിശ്ചയിച്ചു ക്രിസ്ത്യാനർ എല്ലാവരുംകൂ
ടി എതിൎക്കെണ്ടുന്നശത്രു ഉണ്ടെന്നു എകദെശം ഒൎമ്മവിട്ടുപൊയി—
ഒസ്മാനർ അതിക്രമിച്ചപ്പൊൾ കരയിൽ ഉംഗ്രരും കടലിൽ
വെനെത്യരും വെറെസഹായം ഇല്ലാതെ താന്താങ്ങളാൽ
ആവൊളം അതിരുകളെ രക്ഷിച്ചുശത്രുവെതടുക്കെണ്ടിയും
വന്നു— ഇതല്യപ്രഭുക്കന്മാർ സമയത്തിന്നുതക്കവണ്ണം സുല്താ
നെ ആശ്രയിച്ചുപൊയി വിളിക്കെണ്ടതിന്നുലജ്ജിച്ചതും
ഇല്ല— കസ്തില്യരാജ്ഞിയായ ഇസബെല്ല അപ്രകാരംചെ
യ്യാതെഭക്തിയും വിദ്യയും ഏറിട്ടുള്ളശിമനെസ്സ എന്നജ്ഞാ
നപിതാവിനെ അനുസരിച്ചു അറഗൊനിലെഫെൎദ്ദിനന്തെ
വിവാഹംചെയ്തു— രണ്ടുരാജ്യങ്ങളുടെ സന്നാഹങ്ങളൊടും കൂട
ക്രിസ്തുനാമത്തിൽ യുദ്ധം പറഞ്ഞു ഗ്രനദയിൽ വെച്ചു അറവി
കളൊടു ഇടവിടാതെപടകൂടിവന്നു വളരെകാലം മുതലും
അലങ്കാരവും പൂണ്ടപട്ടണത്തെ വളഞ്ഞുഞെരുക്കിയശെഷം
൧൪൯൨ാം ക്രി— അ. സ്പാന്യർ ജയിച്ചുപ്രവെശിക്കു ൮൦൦ കൊ
ല്ലത്തിന്നുമുമ്പെ ഉണ്ടായ മുഹമ്മദ് അധികാരം വെരറ്റുപൊ
കയുംചെയ്തു— അപ്പൊൾ കരുണകൂടാതെ ക്രിസ്തുവിരൊധിക
ളിൽ പ്രതിക്രിയയെ കല്പിച്ചു ജ്ഞാനസ്നാനം എല്ക്കാത്ത യഹൂദ
രെയും മുസല്മാനരെയും നാട്ടിൽനിന്നുപുറത്താക്കി അതിൽ പി
ന്നെയും ചിലർ പുറമെക്രിസ്തീയ ഭാവംധരിച്ചുവീടുകളിൽ കുഞ്ഞികു
ട്ടികളൊടും അന്യമതത്തെനടത്തിവരുന്നതിനെ കണ്ടാറെ
രാജാവ് വിചാരിച്ചു പല പട്ടണക്കാരും മഹാലൊകരും
വിരൊധിച്ചിട്ടും പാപ്പാവിന്റെ സമ്മതത്താൽ അന്വെഷ
ണക്കൂട്ടം കല്പിച്ചു അവൎക്ക അപൂൎവ്വം ആയ അധികാരവും
എല്പിച്ചുതൊൎക്കമാതാ എന്ന അന്വെഷണകൎത്താവ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/270&oldid=196972" എന്ന താളിൽനിന്ന് ശേഖരിച്ചത്