താൾ:CiXIV258.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൧

വെണ്ടുംവണ്ണം കൊടുത്തുസ്നെഹംവരുത്തിയ പിന്നെ യൂല്യൻ
താനും അന്യപട്ടാളങ്ങൾ ഇതല്യയിൽ വെണ്ടാ എന്നുഖണ്ഡിച്ചു
പറഞ്ഞു— മക്ഷിമില്യാൻ ലുദ്വിഗ് ഇരുവരും പാപ്പാവെഭയപ്പെ
ടുത്തുവാൻ സഭാസംഘംവിളിച്ചു കൂട്ടുമ്പൊൾശെഷം മീവർ അ
ന്യൊന്യം തുണനിന്നുപൊരുതുവന്നാറെ കൈസൎക്കപടയിൽ നീ
രസംതൊന്നുഫ്രാഞ്ചിക്കാരെവിട്ടുപൊകയും ചെയ്തു— പാപ്പാ
സ്വിചരെയുംചെൎത്തുകൊണ്ടശെഷം ഫ്രാഞ്ചിക്കാരുടെപട്ടാളം
ഇതല്യയിൽനിന്നുനീങ്ങിമൊരൊവിന്റെമകൻ മിലാനിൽവാ
ണു അറഗൊന്യൻ ലുദ്വിഗിന്റെ ചങ്ങാതിയായനവറരാജ്ഞി
യെയുംതൊല്പിച്ചുപിരനയ്യമലെക്കുതെക്കുള്ളനാടുഅധീനം ആ
ക്കുകയുംചെയ്തു— അതിൽ പിന്നെവെനെത്യർകൈസരൊടു
പിണങ്ങിയതിനാൽ ലുദ്വിഗിന്നുസഹായികൾ ആയിവന്നെ
ങ്കിലും ലുദ്വിഗ് മിലാനിൽ എത്തും മുമ്പെസ്വിചരുടെപരാക്രമത്താ
ൽപടനശിച്ചു— അനന്തരം യൂല്യൻ ലുദ്വിഗ് പെൎദ്ദിനന്ത് ഈമൂവ
രും മരിച്ചപ്പൊൾ ഒന്നാം ഫ്രാഞ്ച ൧൫൧൫ാം ക്രി. അ. നാട്ടുകാരു
ടെഅപജയത്തിന്നുപകവീട്ടിമരിജ്ഞാനിൽ വെച്ചു ൩ ദിവ
സം പൊരാടി സ്വിചർ പട്ടാളത്തെനിഗ്രഹിച്ചു മിലാനിൽ എത്തി
ഭയങ്കരനായിവാണപ്പൊൾ മെദിചിവംശത്തിൽ പാപ്പാ പ
ട്ടം വന്നുള്ള ൧ാം ലെയൊ ഫ്രാഞ്ചിയൊടു സന്ധിച്ചുസ്പാന്യയി
ൽ രാജാവായ കരൽ ൧൫൧൬ാം ക്രി— അ— തന്റെ രാജ്യത്തി
ന്നായും പിതാമഹൻ ആയകൈസൎക്കായും ഫ്രാഞ്ചിക്കാ
രൊടുസമാധാനം കല്പിച്ചു നൊയൊനിൽ വെച്ചുകരാർ കഴി
ക്കയും ചെയ്തു—

൫൫., പടിഞ്ഞാറെസഭപുറനാടുകളിൽ
വ്യാപിച്ച പ്രകാരം.

തെക്കപടിഞ്ഞാറെ യുരൊപയിലെ പ്രഭുക്കന്മാർ ഇപ്രകാരം
൨൦ സംവത്സരത്തൊളം അതിരുകളെനീക്കിഅല്പദെശംസ
മ്പാദിപ്പാൻ എറിയവ്യാജങ്ങളെകാണിച്ചുതമ്മിൽ പൊരുതുഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/269&oldid=196973" എന്ന താളിൽനിന്ന് ശേഖരിച്ചത്