താൾ:CiXIV258.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൦

നിവൃത്തിവന്നില്ല അവനെ വിളിച്ച മൊരൊവുംകൂടചതിച്ചു
കൈസർ നാണിച്ചുമടങ്ങിവന്നപ്പൊൾമാനം വരുത്തെണ്ടതി
ന്നുസ്വിച്ചരൊടുകൊപിച്ചുഅവർവൊൎമ്മസവെപ്പുകളെകൈ
ക്കൊള്ളായ്കകൊണ്ടുഅവരൊടും പടചെയ്തുതൊറ്റുസ്വിചർഗൎമ്മാ
ന്യരാജ്യത്തിൽ നിന്നുവെർ വിടുകയുംചെയ്തു— അങ്ങിനെഇരി
ക്കുംകാലം കരൽ മരിച്ചാറെ ൧൨ാം ലുദ്വിഗ് വാണുവെനെത്യ
രെവശം ആക്കി അവരുടെസഹായത്താൽ മിലാനെജയിച്ചുഅ
ടക്കിമൊരൊസുല്താനെ അഭയം പ്രാപിച്ചു തുണയാക്കിഎങ്കി
ലും കൂലിച്ചെകവർ ആയസ്വിച്ചർ അവനെബഹുമാനിക്കാതെ
ഫ്രാഞ്ചിക്കാരുടെകൈക്കൽ എല്പിക്കയുംചെയ്തു— മൊരൊ ത
ടവിൽനിന്നുമരിച്ചപ്പൊൾ ലുദ്വിഗ് നവ പൊലി രാജ്യത്തെ
മൊഹിച്ചിട്ടു അരഗൊന്യൻ ആയ ഫെൎദ്ദിനന്തൊടുനാം അതിനെപി
ടിച്ചുവിഭാഗിക്കട്ടെ എന്നുഎഴുതിസമ്മതിപ്പിച്ചു ഇരുവരുംവന്നു
രാജ്യം അടക്കിയശെഷം ഇന്നിന്ന അതിർ വെണമെന്നുവെച്ചു
മുഷിച്ചലും കലശലും ഉണ്ടായി ഫ്രാഞ്ചിക്കാർ തൊല്ക്കയുംചെയ്തു—
അന്നുതൊട്ടു ഫ്രാഞ്ചിയും അറാഗൊനും ഇതല്യയിൽ വെച്ചുവള
രെകാലം പൊരുതുനടുവിൽ നികൃഷ്ടൻ ആയ ൬ാം അലക്ഷന്തർ
രൊമയെഭരിച്ചു— അവന്നുദുൎന്നടപ്പുകാരനായി പ്രസിദ്ധിവന്ന
ബൊൎജ എന്ന മകൻ ഉണ്ടായി— അവൻ അഛ്ശൻ ഉള്ളകാലം എ
ല്ലാം ദ്രവ്യംവൎദ്ധിപ്പിച്ചുനായകന്മാരെചതിച്ചുംകൊന്നും പിഴുക്കി
തനിക്കൊരുഇടവകസമ്പാദിച്ചപ്പൊൾ അഛ്ശൻ മരിച്ചുഅവ
ന്റെവൈരി ൨ാം യൂല്യൻ പട്ടം എറ്റുബൊൎജാവിനെനീക്കുകയുംചെയ്തുആ
കൊള്ളയിൽ വെനെത്യരുംചിലതുനെടിയാറെയൂല്യൻ മുഷിച്ചൽ ആയി ആ
ദിവസത്തൊളം ഛിദ്രിച്ചിരുന്ന ൩ രാജാക്കന്മാരൊടുവിചാരിച്ചു നിങ്ങളി
ൽ പടവെണ്ടാ ഈ തുറമുഖത്തിലെ കച്ചൊടക്കാർ സ്വരൂപിച്ചടക്കിയതി
നെ എടുത്തുപകുക്കെണം എന്നു നാല്വരും നിശ്ചയിച്ചു ജയിക്കയുംചെ
യ്തു— അപ്പൊൾ വെനെത്യർ കരയിൽ വെച്ചു നമുക്കുജയംവരികയില്ല
എന്നുകണ്ടുമാറ്റാന്മാരെഭെദിപ്പിച്ചു അറഗൊന്യന്നും പാപ്പാവിന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/268&oldid=196975" എന്ന താളിൽനിന്ന് ശേഖരിച്ചത്