താൾ:CiXIV258.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൯

ചെയ്തു— ഫ്രാഞ്ചിക്കാർ ഇതല്യ ഞങ്ങൾ്ക്കുള്ളതല്ലൊഎന്നുവിചാ
രിച്ചുജയഡംഭംകാണിച്ചപ്പൊൾ നവപൊലിക്കാർ പലദിക്കിലും
അസഹ്യപ്പെട്ടുമത്സരിച്ചുമില്യാനർ എന്നെയും കൂട ഈചങ്ങാതി
നീക്കുമൊഎന്നുശങ്കിച്ചു— അറഗൊനിലെ ഫെൎതിനന്ത്സികി
ല്യദ്വീപിന്നു ആപത്തുവരും എന്നുഭയപ്പെട്ടുനവപൊല്യന്നു
സ്പാന്യരെതുണയാക്കി അയച്ചു അതിനാൽ കരൽ അടക്കീട്ടുള്ള
ദെശങ്ങൾ ഫ്രാഞ്ചിക്കു മടങ്ങിപൊയ ഉടനെവിട്ടുപൊകയും ചെ
യ്തു— ലുദ്വിഗ് മൊരൊ ഫ്രാഞ്ചിക്കാർപൊയതിനാൽ സന്തൊഷി
ച്ചുവെറെചങ്ങാതിവെണമെന്നുനിശ്ചയിച്ചുമക്ഷിമില്യാനൊടു
അഭയം ചൊല്ലിമിലാനിലും— രൊമയിലും പട്ടാഭിഷെകം വെണ
മല്ലൊഎന്നുനിനെച്ചുവിളിക്കയുംചെയ്തു— ആ മക്ഷിമില്യാൻ അ
ഛ്ശൻ ഉള്ളകാലത്തിൽ ഉംഗ്രരെ ജയിച്ചശെഷം അവൎക്കും ബൊ
ഹെമ്യൎക്കും രാജാവായലദിസ്ലാവൊടുസന്ധിച്ചപ്പൊൾ നിന്റെ
വംശം ഒടുങ്ങിയതിനാൽ ഔസ്ത്രീയവംശത്തിങ്കൽ അനന്തരപ്പാ
ടു കല്പിക്കെണം എന്നുപറഞ്ഞു മരണശാസനം എഴുതിച്ചുഅ
ഛ്ശന്നുവളരെസന്തൊഷംവരുത്തുകയുംചെയ്തു— ഫ്രീദ്രിക് ൧൪൯൩ാം
ക്രി. അ. മരിച്ചപ്പൊൾ മക്ഷിമില്യാൻ ഇതല്യയിൽചെന്നുജയിച്ചു
കൈസർ നാമത്തിന്റെ മഹത്വം പുതുതാക്കെണം എന്നുവിചാ
രിച്ചപ്പൊൾ ഗൎമ്മാന്യസംഘത്തെകൊണ്ടു ഉടനെപൊവാൻ
സംഗതിവന്നില്ല— ഗൎമ്മാന്യരിൽ മഹാലൊകർ വൊൎമ്മസ് പട്ടണത്തി
ൽകൂടിനിരൂപിച്ചുരാജ്യത്തിൽ എങ്ങും അതിക്രമവും കലശലുംതീ
ൎക്കെണം അതിന്നു മഹാനടുക്കൂട്ടം വെണം ഒരൊരൊസ്വരൂപ
ക്കാരുടെ പട അല്ലാതെസമസ്തത്തിന്നു രക്ഷയാകുന്നസൈന്യം
വെണം സമാനം അല്ലാത്തകാൎയ്യങ്ങളെതീൎക്കെണ്ടതിന്നുവൎഷം
തൊറും മഹാരാജ്യദിവസംവെണം എന്നും മറ്റുംചൊദിച്ചു
കൈസർ വെറെവകയില്ലായ്കകൊണ്ടുസകലവും സമ്മതി
ച്ചുഅവരും ഇതല്യയുദ്ധത്തിന്നുവെണ്ടുന്നചിലവുകൊടുക്ക
യുംചെയ്തു— ഇതല്യയിൽ വന്നപ്പൊൾ ആഗ്രഹിച്ചത് ഒന്നിന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/267&oldid=196977" എന്ന താളിൽനിന്ന് ശേഖരിച്ചത്