താൾ:CiXIV258.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൮

സ്ഥലങ്ങളിൽ നിന്നുഎടുത്തുഅത്യന്തം ഉത്സാഹിച്ചുഅൎത്ഥം
ഗ്രഹിച്ചും ഗ്രഹിപ്പിച്ചുംവരുന്നപല ഇതല്യക്കാരും മറ്റും ദിവ്യ
ജനങ്ങളും മെദിച്ചിക്കാൎക്കുള്ളപട്ടണത്തിൽ പൊയിപാൎത്തു അവി
ടെ യൊഗ്യന്മാൎക്കുമാസപ്പടികുറയുകയില്ലസാരമുള്ളഗ്രന്ഥത്തി
ന്നു വിലതൎക്കവും ഇല്ല— എന്ന് എല്ലാവൎക്കുംസമ്മതം— ആലൊ
കഞ്ച ൧൪൯൨ാം ക്രി. അ. മരിച്ചു സാമൎത്ഥ്യം കുറഞ്ഞമകൻ പെ
ത്രൊ വാണുതുടങ്ങുമ്പൊൾ ആ മഹത്വത്തിന്നു ഇളക്കം വന്നു
ദൊമിനിക്കാനരിൽ സവൊനരൊല എന്ന ഒരുദൈവഭക്ത
ൻ അന്നുഎഴുനീറ്റു പുരാണയവനരും ജ്ഞാനികളും കല്പിച്ചു
നടന്നപ്രകാരം അല്ലല്ലൊ താഴ്മയുള്ള ക്രിസ്തനെഅനുസരിച്ചു
നടക്കെണ്ടിയതുഎന്നു പ്രവദിച്ചു മഹാലൊകൎക്കനടപ്പായ്വ
ന്ന പാപങ്ങളെ വെളിച്ചത്താക്കി ശാസിച്ചപ്പൊൾ ഫ്ലൊരഞ്ചപ
ട്ടണക്കാർ മത്തഭാവം ഉപെക്ഷിച്ചു തെളിഞ്ഞുമെദിചിസ്വ
രൂപത്തെദ്വെഷിച്ചു തുടങ്ങി— അതുകൂടാതെതെക്കും വടക്കും ഉ
ള്ളമമതെക്കും ഭംഗം വന്നുപൊയി— സ്പൊൎച്ചാവിന്റെ പൌ
ത്രൻ നവപൊലി രാജപുത്രിയെവിവാഹം ചെയ്തശെഷം അ
വന്റെ ഇളയഛ്ശൻ ആയലുദ്വിഗ് മൊരൊ അവന്നുഭ്രംശം വരു
ത്തി തുറുങ്കിൽ ആക്കി വാണപ്പൊൾ ഈദൊഷത്തിന്നുനവ
പൊല്യൻ പകവീളും എന്നറിഞ്ഞു സംശയിച്ചതും അല്ലാതെപെ
ത്രൊമെദിചിയും കൂട ആ രാജാവിന്നുസഹായിക്കും എന്നുകെ
ട്ടപ്പൊൾ വളരെ ഭയപ്പെട്ടു ൮ാം കരലിനെ അഭയം പ്രാപിച്ചുവി
ളിച്ചുഇതല്യെക്ക് സ്വസ്ഥതയെ മുടിക്കയുംചെയ്തു—

൫൪., ഇതല്യയെ പിടിപ്പാൻ പിരാടിയതു—

ഉടനെ കരൽ സന്നാഹങ്ങളൊടു കൂട മിലാനെ കടന്നു ഫ്ലൊര
ഞ്ചിൽ വന്നപ്പൊൾ പട്ടണക്കാർ മെദിചിമാരെ പുറത്താക്കിയ
ശെഷം അവൻ രൊമയിൽ പ്രവെശിച്ചു ൬ാം അലക്ഷന്തർ
എന്ന ദുഷ്ട പാപ്പാനവപൊലിരാജാവൊടുള്ള ചെൎച്ച നിഷ്ഫ
ലം ആക്കിനവപൊലിനാടുകളെമിക്കവാറും വശമാക്കുകയും


33

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/266&oldid=196979" എന്ന താളിൽനിന്ന് ശേഖരിച്ചത്