താൾ:CiXIV258.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൭

റഗൊനിൽ അഞ്ചാം അല്ഫൊഞ്ചിന്നു വശമായാറെ ഇതല്യ
യിൽ എങ്ങും സ്വൈരം ഉണ്ടായി— ആത്തല്ഫാഞ്ചിനൊടും മിലാ
നെ അടക്കിയ സ്ഫൊൎച്ചാ കപ്പിത്താനൊടും ഫ്ലൊരഞ്ചപട്ടണത്തി
ലെ കച്ചവട പ്രധാനിയായ മെദിചി ചെൎന്നു ഇതല്യയിൽ ഒക്കയും
വ്യാപാരം നടത്തി തൊസ്ക്കാനയിൽ മുഖ്യമായ തന്റെ പട്ടണത്തി
ന്നുവളരെ ബഹുമാനം ഉണ്ടാക്കുകയും ചെയ്തു— ആയവൻഫ്ലൊ
രഞ്ചരിൽ മെധാവി ആയയൊഹനാന്റെ മകൻ തന്നെ— അ
ഛ്ശൻ കഴിഞ്ഞപ്പൊൾ കൊസ്മ അവൻ വെച്ചധനമഹത്വംവി
ചാരിച്ചു ഇതുബുദ്ധി പ്രകാരം ചെലവുചെയ്താൽ നാട്ടിൽ ഒക്ക
യും വ്യാപാരങ്ങളെയും വിദ്യകളെയും തഴെപ്പിച്ചുപട്ടണത്തിന്നു
യുരൊപരാജ്യക്കാരിൽ ഒക്കയും ശ്രുതിഉണ്ടാക്കെണം എന്നു
വെച്ചുമദ്ധ്യസ്ഥനെപൊലെതെക്കനവപൊലിയും വടക്കമി
ലാനും നടുവിൽ ഫ്ലൊരഞ്ചും ഇപ്രകാരം മൂന്നു വാഴ്ചനിൎബ്ബന്ധം
കൂടാതെ ബുദ്ധിമാഹാത്മ്യം കൊണ്ടു ഒരുപൊലെ രക്ഷിക്കയും
ചെയ്തു— സകലശാസ്ത്രികൾ്ക്കും ചിത്രപ്പണിക്കാൎക്കും മറ്റും അവ
ൻ അഛ്ശനായി തുണചെയ്തു— അവൻ ഉണ്ടാക്കിയ വിശെഷക്രി
യകൾ്ക്കും ശാസ്ത്രങ്ങൾ്ക്കും ഇന്നാൾ വരയും യശസ്സുവാടിയതും ഇല്ല—
അവന്റെ പൌത്രൻ ലൊരഞ്ച കച്ചൊടം ഉപെക്ഷിച്ചു മൂത്ത
ഛ്ശനെപൊലെവെണ്ടുന്നചിലവുചെയ്തതും അല്ലാതെ രാജസം
ആശ്രയിച്ചുപലദെശങ്ങളും വാങ്ങിരാജമാടങ്ങളെയും ഉണ്ടാക്കി
ച്ചുരാജഭൊഗം അധികം അനുഭവിക്കയുംചെയ്തു— ഇപ്രകാരം
൧൫ാം നൂറ്റാണ്ടിൽ ശാസ്ത്രാഭ്യാസത്തിന്നും ചിത്രവിശെഷത്തി
ന്നും ഫ്ലൊരഞ്ചപട്ടണത്തൊടുതുല്യം ആയസ്ഥലം ലൊകത്തി
ൽ എങ്ങും കാണ്മാൻ ഉണ്ടായില്ല— അപ്പൊൾ ആ നഗരത്തിൽബു
ന്നലെസ്ക്കൊശില്പാശാരി— ഗിബൎത്തി മൂശാരി— യൊഹൻ ഫ്യെ
സൊല ചിത്രക്കാരൻ മുതലായ വിശ്രുതന്മാർ അതിശയപണി
കളെതീൎത്തുനിടാച്ചുയവനരാജ്യത്തിൽ നിന്നു ഭ്രഷ്ടരായവിദ്വാ
ന്മാരും രൊമയവനഗ്രന്ഥങ്ങളെയും മണ്ണും പൂഴിയും മൂടിയ


33

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/265&oldid=196980" എന്ന താളിൽനിന്ന് ശേഖരിച്ചത്