താൾ:CiXIV258.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൬

വരും ഇണങ്ങിയശെഷം പടനടന്നു ൬ാം ഹൈന്രീകും അവന്റെ മ
കനും ശത്രുക്കളുടെക്രൂരതയാൽ മരിക്കയുംചെയ്തു— ഇപ്രകാരംയൊ
ൎക്കവംശത്തിന്നുചെങ്കൊൽ ആയിഎങ്കിലും സഹൊദരദ്വെഷത്തി
നാലെനാശംസംഭവിച്ചുഅവരിൽ ഒർ എങ്ക്ലിഷകംസനായ ൩ാം റി
ച്ചൎദ്ദ മുൻ വരുന്നവരെപിടിച്ചുകൊന്നു— എദ്വെൎദ്ദിന്റെ മക്കളെയും
പിഴുക്കിദയകൂടാതെആപത്തുവരുത്തുകയും ചെയ്തു— ലങ്കസ്തൎക്കടു
ത്ത ഒരുബാല്യക്കാരൻ മാത്രം ശെഷിച്ചപ്പൊൾ ഇങ്ക്ലിഷ്കാർ റിച്ചൎദ്ദി
ന്റെ ക്രൂരതയെവിചാരിച്ചു ആയുവാവ് വന്നനാൾ അവനൊടുചെൎന്നു
൧൪൫൫ാം ക്രി. അ. ബൊസ്വൊൎഥിറ്റ് വെച്ചുവെട്ടിയപടയിൽ റിച്ചൎദ്ദ
മരിച്ചു— ൭ാം ഹെന്രീക് സിംഹാസനം പുക്കുയൊൎക്കിന്റെമരുമകളെ
കല്യാണംചെയ്തുമറ്റെരാജപുത്രന്മാർ എല്ലാവരും മഹാലൊകർ മി
ക്കവാറും മെല്പറഞ്ഞകലഹങ്ങളിൽ അന്തരിച്ചതുകൊണ്ടുശത്രുകൂടാ
തെയും യുദ്ധവിചാരം കൂടാതെയും വാണുകൊണ്ടുധനം സ്വരൂപിപ്പാ
നത്രെ ഉത്സാഹിക്കയും ചെയ്തു—

അനന്തരം ലുദ്വിഗ് മരിച്ചപ്പൊൾ കളിക്കാരനായ മകൻ ൮ാം ജരൽ
എല്ലാരാജ്യങ്ങളിലും സ്വസ്ഥത ഉണ്ടല്ലൊയുദ്ധത്തിന്നുഭാവം കാണു
ന്നതും ഇല്ല— അഛ്ശൻ വെച്ചുപൊയ പടസന്നാഹങ്ങളെയുംദ്രവ്യസം
ഘത്തെയും കൈക്കലാക്കി ഇഷ്ടം പൊലെജയിക്കാം എന്നുനിശ്ച
യിച്ചു അഞ്ജുവംശം ഒടുങ്ങിയതിനാൽ നവപൊലി— യരുശലെം ഈ
രണ്ടുകിരീടങ്ങൾ്ക്ക അവകാശമായിവന്നതുമല്ലാതെ യവനകൈസ
ൎമ്മാരിൽ ബന്ധുവായി ശെഷിച്ച ഒരുത്തന്നുപണംകൊടുത്തു തുൎക്ക
രാജ്യത്തിന്നുള്ള അവകാശം മെടിക്കയുംചെയ്തു— ഇപ്പൊൾ സന്നാഹ
ങ്ങളൊടുകൂട പുറപ്പെട്ടുനവപൊലിരാജ്യത്തെഅധീനമാക്കെണം—
പിന്നെഒസ്മാനരെനീക്കിയരുശലെമൊളം ജയിച്ചുരക്ഷിതാവി
ന്റെകല്ലറയിൽ നിന്നുതുല്യനെകൂടാതെക്രിസ്തീയചക്രാധിപതി
യായി ഭരിക്കെണം എന്നിങ്ങിനെ അവന്റെ അഭിപ്രായം—

൫൩., മെദിചിസ്വരൂപക്കാർ

നവപൊലിരാജ്യം ഒടുക്കത്തെഅഞ്ജുമരിച്ചതിന്റെശെഷം അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/264&oldid=196982" എന്ന താളിൽനിന്ന് ശേഖരിച്ചത്