താൾ:CiXIV258.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൫

യ്കകൊണ്ടുജയം കൊള്ളാതെ ഇരുന്നത്‌വിചാരിച്ചാറെമറിയമരി
ച്ചുതാണനാട്ടിലെ പട്ടണക്കാരും മഹാലൊകരും നിത്യകലഹത്തിൽ
അപ്രിയം ഉണ്ടായി ലുദ്വിഗിനൊടുസമാധാനം ചെയ്തു— ഈ പറഞ്ഞ
കാലത്തിൽ ഒക്കയും ലുദ്വിഗ് നാട്ടുവാഴ്ചയെ താഴ്ത്തിപലകൌശ
ലങ്ങളെകൊണ്ടുമഹാലൊകരെഛിദ്രംവരുത്തിവശമാക്കിമുമ്പി
ൽ അറിയാത്തനികിതിയെ കല്പിച്ചുഎകഛത്രാധിപതിയായിവാ
ണു— ഇപ്രകാരം രാജധനം വൎദ്ധിക്കകൊണ്ടുംവെടിമരുന്നിന്റെ
വീൎയ്യം അറിയായ്വന്നനാൾമുതൽ യുദ്ധവിദ്യെക്കപുതിയ അഭ്യാ
സം വെണ്ടിവരികകൊണ്ടും ലുദ്വിഗ് തമ്പ്രാക്കന്മാരെയും ജന്മിക
ളെയും പടെക്കവിളിക്കാതെ പുറനാട്ടുകാരിൽ മനസ്സുള്ളവരെ
ചെൎത്തുകൂലികൊടുത്തു അഭ്യാസം വരുത്തി അകത്തും പുറത്തും ഉണ്ടാ
യ ഇടങ്ങാറ എല്ലാം അവരെ ചെകിപ്പിച്ചുതീൎക്കയും ചെയ്തു—

ഇങ്ക്ലന്തരാജ്യത്തിൽ ഗൃഹഛിദ്രം നിമിത്തം അറ്റമില്ലാത്തകല
ശൽ ജനിക്കകൊണ്ടു ഫ്രാഞ്ചിയിൽ മറുരാജ്യത്തനിന്നുള്ളാ ഭയം
ഇല്ലാതെപൊയി— അതെപ്രകാരമെന്നാൽ ൬ാം ഹൈന്രീക്
ബാലനാകുന്ന സമയത്തിൽ അവന്റെ കാരണവരും മഹാ
ലൊകരും മറ്റും തങ്ങളിൽ വളരെ അസൂയയും വമ്പും കാണി
ച്ചതിന്റെശെഷം യൊൎക്കിലെ റിച്ചൎദ്ദ ൪ാം ഹൈന്രീകിന്നല്ല എ
ന്റെപൂൎവ്വന്മാൎക്ക രാജ്യാവകാശം വെണ്ടുന്നതായിരുന്നുവല്ലൊ
എന്നുവിചാരിച്ചു പലരെയും സമ്മതിപ്പിച്ചു യുദ്ധം തുടങ്ങുകയും ചെ
യ്തു— ഇങ്ങിനെയൊൎക്കലങ്കസ്തർ ൟരണ്ടുതാവഴിക്കാരും ത
ങ്ങളുടെ മുദ്രയിൽ കൊത്തി ഉണ്ടാക്കിയ റൊസപ്പൂ അടയാളം ആക്കി
വെച്ചു യൊൎക്ക കൂട്ടക്കാർ വെളുത്തതിനെയും ലങ്കസ്തർ കൂറ്റചുവന്നതി
നെയും ആശ്രയിക്കയുംചെയ്തു— റിച്ചൎദ്ദ പൊൎക്കളത്തിൽ പട്ടുപൊയ
പ്പൊൾ അവന്റെ പുത്രനായ ൪ാം എദൊൎദ്ദ ജയിച്ചു രാജാവായി— അ
വൻ സഹൊദരനൊടു ഇടഞ്ഞതിനാൽ പലതാഴ്ച വന്നെങ്കിലും ഇരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/263&oldid=196984" എന്ന താളിൽനിന്ന് ശേഖരിച്ചത്