താൾ:CiXIV258.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൨

എന്നുവിചാരിച്ചുകൈസർ ഐക്യംവിട്ടുപാപ്പാവിന്നും നാടുവാഴികൾ്ക്കും
ഉണ്ടായ ഇടവാടുകളെസഭെക്കുപ്രയൊജനംവരാതെഇരിക്കുമാറു
സമൎപ്പിക്കയുംചെയ്തു— ബാസൽസംഘക്കാരുടെവെപ്പുകൾചിലതു
നീക്കംവരാതെആചരിക്കെണം എന്നുനിൎണ്ണയിച്ചുഎങ്കിലും ൪ാം യുഗെ
ന്റെവഴിയെവാണവർ പാപ്പാവിന്റെകൈകെട്ടെണ്ടുന്നകറാ
ർ ഒന്നും ഇല്ലഎന്നുകല്പിച്ചുഅനിഷ്ടമുള്ളതിനെനീക്കുകയും ചെ
യ്തു— അയ്നെയ സില്വിയൻ— ബാസൽ അദ്ധ്യക്ഷന്മാരുടെ ഇടയിൽ
പാപ്പാവിന്റെസൎവ്വാധികാരത്തെ മറുത്തുചൊന്നതിന്റെശെഷം
കാലക്രമത്തിൽ മനസ്സുമാറി പാപ്പാവിന്റെദാസനായികൌശല
വിശെഷംകൊണ്ടുകൈസരെയും വശത്താക്കി എല്ലാവരുടെസ
മ്മതത്താലും താൻ പാപ്പാപീഠം കരെറി ൨ാം പിയൻ എന്നനാമം എ
ടുത്തുവാണ ഉടനെപാപ്പാവിന്റെവിധിപൊരാഎന്നും സംഘ
വിധിക്ക ആധിക്യം ഉണ്ട എന്നും നിരൂപിക്കുന്നവരെ എല്ലാം ശാപ
ത്തിൽ ആക്കികളഞ്ഞു പ്രഭുക്കൾ ഇത ഒക്കയും വിചാരിച്ചാറെ കൈ
സർ ഏതും ചെയ്യുന്നില്ലല്ലൊപാപ്പാവിന്നുഅധീനൻ ആയതെഉള്ളു
എന്നുകല്പിച്ചുനന്നവിഷാദിച്ചുപലാത്യൻ മുതലായവർ ൟകൈ
സരൊടുബൊഹെമ്യരാജാവുകൂടെവാണുകൊള്ളെണം അല്ലാ
ഞ്ഞാൽ കാൎയ്യം അല്ല എന്നുവിചാരിച്ചു അപ്രകാരം നടത്തിപ്പാൻ
പലതും ചെയ്തുതുനിഞ്ഞു കൈസരിന്നുകഴിവില്ലാത്തസമയത്തബ്ര
ന്തമ്പുൎഗ്ഗിന്റെപുത്രനായ അല്ബ്രക്തതുണയായിതന്റെദിഗ്ജ
യംകൊണ്ടുകൈസരിന്റെ എകാധികാരത്തെ രക്ഷിക്കയും ചെ
യ്തു— ഇപ്രകാരം ഫ്രിദ്രീക് എല്ലാവരൊടും ഇടഞ്ഞു എങ്കിലും ഒരുനാളും
കൊപിക്കാതെവരുന്നത് വരട്ടെ എന്നഭാവം ഉറപ്പിച്ചു ൫൩ സംവ
ത്സരം വാണു കൊണ്ടിരുന്നു— ഔസ്ത്രീയനാടുകളിൽ അവന്നുസ
ഹൊദരനും പടനായകനും കൂടക്കൂട വിയന്നനഗരക്കാരും എതിരി
കളായി ആയുധം എടുപ്പാറുണ്ടു മിലാനിൽ വിസ്കൊന്തിസ്വരൂപം മുടി
ഞ്ഞുപൊയശെഷം പൊരാളിവീരനായിവിളങ്ങിയ സ്ഫൊൎച്ച അ
തിനെഅടക്കി കൈസരെഅറിയിക്കാതെവാണുകൊണ്ടിരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/260&oldid=196989" എന്ന താളിൽനിന്ന് ശേഖരിച്ചത്