താൾ:CiXIV258.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൩

ന്നു— ഗൎമ്മാന്യനായകർ പ്രുസ്യയിൽ ധനം വൎദ്ധിപ്പിച്ചു സ്വൈരമായിവ
സിക്കുംകാലം അവരൊടുനിത്യം എതിൎത്തുവരുന്നലെത്തരെനടത്തുന്നയ
ഗെല്ലൊ ൧൩൫൬ാം ക്രി— അ— പൊലരാജാവായിതന്നമ്പൎഗ്ഗപൊൎക്ക
ളത്തിൽഗൎമ്മാന്യരെജയിച്ചു മിക്കവാറും നിഗ്രഹിച്ചശെഷം ഫ്രുസ്യരും
യഗെല്യൊന്യരൊടുഇണങ്ങി ഇവൎക്ക പടിഞ്ഞാറെഅംശത്തിൽ രാജ
ത്വവും ശെഷിപ്പിൽ മെൽകൊയ്മയും കിട്ടുവാൻ സംഗതിവരുത്തിയ
പ്പൊൾ കൈസർ അതിനെയും കൂട്ടാക്കി ഇല്ല ബുൎഗുന്തിലെകരൽ
റൈൻ അതിരിൽ എങ്ങും ആക്രമിച്ചു അയല്ക്കാൎക്ക ഭയങ്കരമാകും
വണ്ണംവൎദ്ധിക്കുമ്പൊൾ ഗൎമ്മാന്യരിൽ പടവിചാരം ഒട്ടും ഉണ്ടായതുമില്ല—
അവനെസ്വിച്ചർ ജയിച്ചശെഷം ജയലാഭം എല്ലാം ഫ്രാഞ്ചിരാ
ജാവിന്നുഅത്രെവരികയുംചെയ്തു—

൫൨., കരലിന്റെവീൎയ്യവും ലുദ്വിഗിന്റെവ്യാപ്തിയും—

൭ാം കരലിന്റെനെരെപലവട്ടവും വരുന്നഫിലിപ്പമരിച്ചപ്പൊൾ അ
വന്റെമകനായകരലിന്നുബുരിഗുന്തനാടുഅല്ലാതെശെല്ത മാസ—
റൈൻ— എന്നൟമിട്ടാൽ പ്രദെശങ്ങളിലെതാണനാടുഒക്കയുംകൈവശ
മായിവന്നു— ഈ ൨ നാടുകളിൽ ഒന്നിൽ ഫ്രാാഞ്ചിക്കും മറ്റെതിൽ കൈ
സരിന്നും മെല്കൊയ്മ ഉണ്ടെങ്കിലും അതിൽ നടക്കുന്നരാജത്വം പൊലെ
യും— ധനമാഹാത്മ്യം പൊലെയും മറ്റൊരുരാജ്യത്തിലും കാണ്മാൻ
ഇല്ലതാണനാട്ടിലെപട്ടണങ്ങളിൽനിന്നുവ്യാപാരത്താലും— പലകൈ
വെലകളാലും വൎദ്ധിച്ചുമുള്ളപട്ടണങ്ങൾ എറ ഉണ്ടാകകൊണ്ടും യുദ്ധംശീ
ലിച്ചനായകരും— ചെകവരും മതിയാവൊളം ഉണ്ടാകകൊണ്ടുംഅഭി
മാനിയായ കരൽ വിചാരിച്ചു രണ്ടുകൊയ്മയെയും അനുസരിക്കരുതെന്നും
രണ്ടുനാടും ജയിച്ചുമഹാരാജ്യം ആക്കി തുൎക്കരെയുരൊപയിൽനിന്നു
നീക്കിയരുശലെമെകൈക്കലാക്കിഒരിക്കലുംവാടാത്തയശസ്സും പ്രാപി
ക്കെണം എന്നുവെച്ചുപടെക്കഒരുങ്ങുകയുംചെയ്തു— ഫ്രാഞ്ചിയിൽമെ
ൽകൊയ്മനടത്തുന്ന ൧൧ാം ലുദ്വിഗ് ധൈൎയ്യവും അഭിമാനവുംഒന്നുംകാ
ട്ടാതെപാമ്പും കുറുക്കനും ആകകൊണ്ടുകരൽ അവനെഅശെഷം
നിരസിച്ചുപലവട്ടവും യുദ്ധം ചെയ്തുനല്ലസമയം വന്നപ്പൊൾ രാജാവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/261&oldid=196988" എന്ന താളിൽനിന്ന് ശേഖരിച്ചത്