താൾ:CiXIV258.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൯

രാജാക്കന്മാർആരുംസമ്മതിച്ചില്ലതങ്ങൾ്ക്കരാജാധികാരവുംദ്രവ്യവും
വരെണമെന്നുംസംഘത്തിൽഅതിധൈൎയ്യംപൂണ്ടുപറഞ്ഞചിലർ
നാനവിധെനപാപ്പവിന്റെവശത്തിലായപ്രകാരവുംജനങ്ങൾ
കണ്ടുസംഘത്തെപ്രമാണിപ്പാൻമനസ്സചെന്നതുമില്ലഒടുക്കംസംഘ
ക്കാരുടെപാപ്പാവ്‌സ്ഥാനത്തിൽനിന്നുഒഴിഞ്ഞുപൊകയുംചെയ്തു—
യുഗൻതാൻതന്നെഒരുസംഘംകൂട്ടികിഴക്കുംപടിഞ്ഞാറുംഉള്ളസ
ഭകളെഒന്നാക്കിചെൎത്തതിനാൽയവനൎക്കമാത്രംസന്തൊഷംഉണ്ടാ
യി—എങ്കിലുംലൊകത്തിൽഒക്കയുംപാപ്പാവിന്നുപ്രസിദ്ധിവന്നുപാ
പ്പാവിന്റെഅധികാരത്തിൽജനിക്കുന്നഭയത്തെമാച്ചുകളവാൻയു
ഗൻകിഴക്കനിന്നുവന്നശത്രുക്കളെചൂണ്ടികാണിച്ചുൟതുൎക്കരെ
കൊണ്ടുയുരൊപയിലെക്രിസ്ത്യാനൎക്കഎത്രആപത്തുവരുംഎന്നുവൎണ്ണി
ച്ചുപറഞ്ഞുഉപായമായിക്രൂശപടകല്പിപ്പാൻഉത്സാഹിപ്പിക്കയുംചെയ്തു—

൫൦. ഒസ്മാനർ

മുകിളവാഴ്ചെക്കചിറ്റാസ്യയിൽസ്ഥിരതയുംശ്രീത്വവുംവന്നില്ല൧൨൫൦ാം
ക്രി—അ—മുതൽപണ്ടെആരാജ്യത്തിൽകുടിയെറിവന്നതുൎക്കജാതി
കൾഎല്ലാടവുംവ്യാപിച്ചുമുകിളരെയുംയവനരെയുംതകൎത്തയുദ്ധങ്ങ
ളിൽഎതിരിട്ടുജയിച്ചുരാജ്യത്തിൽകുടിയിരിക്കയുംചെയ്തു—ഇങ്ങി
നെഉള്ളഒരുതുൎക്കസൈന്യംഒസ്മാൻപടനായകനെആശ്രയിച്ചുനിക്ക
യ്യ—നീകമെദ്യനാടുകളെവശത്താക്കിവാണു—ഒസ്മാന്റെഅനന്തര
വന്മാർകൂടക്കൂടരാജ്യംവൎദ്ധിപ്പിച്ചുപൊന്നു—അവരിൽഒൎഖാൻഎന്ന
വൻയവനകൈസരുടെമകളെവെട്ടുസെൎവ്വ്യരെവശത്താക്കുവാൻ
അവന്നുസഹായിച്ചുഗല്ലിപൊലിനഗരത്തെവളഞ്ഞുകൈക്കലാക്ക
യുംചെയ്തു—അനന്തരംക്രിസ്തീയബാലന്മാരെഇസ്ലാംമതംപൂകിച്ചുഅവി
വാഹികളായയനിച്ചെരിഎന്നആയുധപാണികളാക്കിഅവരെകൊ
ണ്ടുതാനുംഅനന്തരവന്മാരുംകാൎയ്യസാദ്ധ്യംവരുത്തുകയുംചെയ്തു—യ
വനകൈസൎമ്മാൎക്കതുൎക്കസുല്താന്മാരെജയിച്ചുനീക്കുവാൻസഹിയാഞ്ഞ
തിന്റെകാരണംക്രൂശയുദ്ധങ്ങളുടെകാലംമുതൽപലഫ്രാഞ്ചിപ്രഭു
ക്കൾകൈസൎമ്മാരെഅനുസരിയാതെതാന്തൊന്നികളായിരാജ്യ


32.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/257&oldid=196994" എന്ന താളിൽനിന്ന് ശേഖരിച്ചത്