താൾ:CiXIV258.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൬

ത്തുപിടിച്ചു—പാപ്പാമഹാവൃദ്ധനായിമരിച്ചപ്പൊൾകൎദ്ദിനാലർകൈസ
ൎക്കഇഷ്ടമുള്ളവനെഅവരൊധിപ്പാൻമനസ്സുംഅനിഷ്ടമുള്ളവനെ
വരിപ്പാൻധൈൎയ്യവുംപൊരായ്കകൊണ്ടുചിലവൎഷംതാമസിച്ചശെ
ഷംകൈസർതന്നെഅമൎച്ചയാകല്പനഅയച്ചുഅവരൊധനം
നടത്തുകയുംചെയ്തു—മുമ്പെഫ്രീദരീകിന്നുനല്ലപരിചയമുള്ളനാലാംഇ
ന്നൊചെന്തൊപാപ്പാവായഉടനെകൈസരൊടുസ്നെഹഭാവംകാട്ടി
അങ്ങൊട്ടുമിങ്ങൊട്ടുംകത്തുകൾനടന്നുവരുമ്പൊൾരൊമയെവളഞ്ഞു
കൊള്ളുന്നസൈന്യങ്ങളെചതിച്ചുമടങ്ങിപൊവാനിടയുണ്ടായി—അവ
ൻഫ്രാഞ്ചിരാജാവിനെദൈവഭക്തനെന്നുഅറിഞ്ഞുആശ്രയി
ച്ചുലുഗൂനനഗരത്തിൽചെന്നുപാൎത്തുസഭാസംഘംവിളിച്ചുചെൎത്തുഎ
ല്ലാവരുടെസമക്ഷത്തുവച്ചുകൈസർശാപഗ്രസ്തനെന്നും—രാജ്യഭ്ര
ഷ്ടനെന്നുംകല്പിച്ചു—കൈസരുടെകത്തുകളെയുംഫ്രാഞ്ചിരാജാവി
ന്റെഅപെക്ഷകളെയുംകൂട്ടാക്കാതെഇപ്രകാരംഅറുതിചൊല്ലി
യതിനാൽ൨പക്ഷക്കാരുംശങ്കഒട്ടുംകൂടാതെഹീനകുലഭാവം
കാണിച്ചു—കൈസരുടെപ്രജകളെവശീകരിപ്പാൻപാപ്പാപള്ളിയിലും
സ്വൎഗ്ഗത്തിലുമുള്ളകരുണകൾഎപ്പെൎപ്പട്ടതുംപൊഴിഞ്ഞുകൊടുത്തു
കൈസർചൊനകരെയുംസഭാഭ്രഷ്ടരെയുംചെൎത്തുകൊണ്ടുഇതല്യ
യിൽഘൊരമായയുദ്ധംനടത്തിപള്ളിയിലുംപട്ടണങ്ങളിലുംഅമിത
മായആപത്തുകളെവരുത്തുകയുംചെയ്തു—എച്ചെലീൻമന്ത്രിപാപ്പാ
വെഅനുസരിക്കുന്നവരെഎതുപ്രകാരത്തിലുംഹിംസിപ്പാൻ
ദൈവംഎന്നെവിളിച്ചാക്കിഎന്നുവെച്ചുഅമാനുഷമായക്രൂരത
യെനടത്തിക്കുമ്പൊൾപാപ്പാപക്ഷക്കാർഅവന്റെനെരെക്രൂ
ശപ്പടകല്പിച്ചുകുടിയാന്മാരെയുംയുദ്ധത്തിന്നുചെൎത്തയയ്ക്കുകയും
ചെയ്തു—അന്നുഫ്രീദരീകിനുസങ്കടംദിവസെനഅനവധിവൎദ്ധി
ച്ചുഗൎമ്മാന്യയിലെപള്ളിവാഴികളിൽഒരൊഎതിർകൈസൎമ്മാരെവെ
ച്ചെങ്കിലുംനാടുവാഴികൾമിക്കവരുംസ്ഥാനമാനങ്ങൾവിചാരിച്ചു
ഫ്രീദരികെസെവിച്ചുപൊന്നു—പ്രജകളെകൈസർഅനെകം
ആണ്ടുകൾകഴിഞ്ഞിട്ടത്രെതങ്ങളെകാണ്മാൻവരുന്നുഎന്നും


29

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/234&oldid=192815" എന്ന താളിൽനിന്ന് ശേഖരിച്ചത്