താൾ:CiXIV258.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൧

യുംചെയ്തു—നായകധൎമ്മത്തൊടുസന്യാസിവൃതങ്ങളെചെൎക്കണ
മെന്നുപലൎക്കുംനന്നായിതൊന്നി—യരുശലെംഅടക്കിയതിന്റെ
ശെഷംകനാനിലെജയിച്ചനായകന്മാർദെവഭൂമിയെപാലിക്കെ
ണ്ടതിന്നുസന്യാസംദീക്ഷിച്ചുആലയക്കാരെന്നുംയൊഹന്യരെന്നു
മിങ്ങിനെ൨നാമംധരിച്ചുനായകമഠാചാരംതുടങ്ങുകയുംചെയ്തു—ഗ
ൎമ്മാന്യപരദെശികൾ്ക്കചങ്ങാതിയുംരൊഗികൾ്ക്കരക്ഷയുംവെണംഎ
ന്നുവെച്ചുഗൎമ്മാന്യരക്ഷികളെന്നമഠനായകന്മാരുടെകൂട്ടവുംഉണ്ടാ
യി—അതുപൊലെസ്പാന്യനായകരുംമുസല്മനരൊടുനിത്യംപടകൂ
ടുവാൻസന്യാസവ്രതംഅംഗീകരിച്ചുപലനാമങ്ങൾപറഞ്ഞുസംഘ
മായികൂടി—വടക്കിഴക്കെഅജ്ഞാനികളായലിവ്യരെയുംഎസ്ക്യ
രെയുംജയിച്ചുകൂടാഎന്നുകണ്ടുഗൎമ്മാന്യർക്രൂശപടവെണമെന്നു
റച്ചുശസ്ത്രസഹൊദരർഎന്നമഠക്കാരെമുന്നിട്ടുപടനടത്തിക്കയും
ചെയ്തു—ഈകൂട്ടൎക്കദാനസമൃദ്ധികൊണ്ടുധനമെറുമളവുവ്രതാദിക
ളെകുറച്ചുലൌകികഭാവമാശ്രയിക്കയാൽഒരൊകാലത്തിൽപുതി
യനാമങ്ങളുംസംഘങ്ങളുംകഠിനധൎമ്മങ്ങളുംഉണ്ടാകുവാൻസംഗതി
വന്നെങ്കിലുംപ്രപഞ്ചവിചാരത്തെനീക്കിസന്യാസശുദ്ധിയെവരു
ത്തുവാൻപാങ്ങില്ലായ്കയാൽഇന്നൊചെന്തിന്റെകാലത്തിൽ
ഫ്രഞ്ചിസ്കഎന്നൊരിതല്യക്കാരനുംദൊമൊനിക്കെന്നസ്പാന്യനും
വിചാരിച്ചുഅൎത്ഥംകൊണ്ടല്ലൊസഭെക്കഅനൎത്ഥംവരുന്നുഎ
ന്നുകല്പിച്ചുഭിക്ഷുക്കളെസന്യാസിസംഘമുണ്ടാക്കിതങ്ങടെപെ
രിടുകയുംചെയ്തു—ഫ്രഞ്ചിസ്കരുംദൊമിനിക്കാനരുംഇങ്ങിനെ൨കൂട്ട
ക്കാർഞങ്ങൾ്ക്കമുതൽവെണ്ടാമഠസ്വംകൂടഅരുത്പ്രപഞ്ചമു
പെക്ഷിച്ചുതപസ്സുചെയ്യുന്നതുമല്ലാതെലൊകത്തിലെല്ലാടവും
മാൎഗ്ഗവിശ്വാസവുംസഭെക്കഅനുസരണവുംനടത്തെണമെന്നു
വെച്ചുവളരെപണിചെയ്കകൊണ്ടുംപാപ്പാവിന്റെസെവകരായി
എങ്ങുംചെല്ലുകകൊണ്ടുംക്ഷണത്തിൽഎല്ലാടവുംനിറഞ്ഞുവൎദ്ധി
ച്ചു—ഇവരത്രെപരിശുദ്ധയിൽതികഞ്ഞവരെന്നുലൊകശ്രു
തിഉണ്ടായി—ചെറിയവരൊടുംവലിയവരൊടുംനിത്യംസംസാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/229&oldid=192806" എന്ന താളിൽനിന്ന് ശേഖരിച്ചത്