താൾ:CiXIV258.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൯

ൻചെലവുകിട്ടെണ്ടതിന്നുവെനെത്യൎക്കകപ്പച്ചെകംചെയ്വാൻ
വിചാരിക്കുമ്പൊൾയവനർഭ്രഷ്ടനാക്കിയകൈസരുടെപുത്ര
നായഅലക്ഷ്യൻവെനെത്യയിക്കിൽവെച്ചവരെകണ്ടുചെകത്തി
നായികപ്പൽകയറ്റികൊംസ്തന്തീനപുരിയിലെക്ക്‌പുറപ്പെ
ട്ടുഎത്തിയാറെഅവരെകൊണ്ടുഅഛ്ശനെപിന്നെയുംസ്ഥാന
ത്തിലാക്കിഅവൻനിശ്ചയിച്ചകൂലികൊടുപ്പാൻപ്രജകളെ
ഉപദ്രവിച്ചപ്പൊൾഅവർകലഹിച്ചുഅവനെകൊന്നുഅനന്ത
രവനുംഒന്നുംകൊടുക്കാതിരുന്നപ്പൊൾമെൽപറഞ്ഞനായക
രുംവെനത്യരും൧൨൦൪ാം.ക്രി—അ—കൊംസ്കന്തീനപുരിയെ
വളഞ്ഞുപിടിച്ചുകവൎന്നുബല്ദ്വിൻപ്രഭുവെവാഴിച്ചുരാജ്യത്തെ
വിഭാഗിച്ചുവെനത്യരുംഅതിനൊടുചെൎന്നദ്വിപുകളെഅട
ക്കിരൊമപാപ്പാവെഅനുസരിക്കുന്നഅദ്ധ്യക്ഷനെകൊംസ്ത
ന്തീനപുരിയിൽഅവരൊധിച്ചിരുത്തുകയുംചെയ്തു—ഈയുദ്ധ
ത്തിൽനിന്നുഫലംവളരെവന്നെങ്കിലുംയരുശലെംപട്ടണ
ത്തെവശത്താക്കാതെഇരുന്നത്‌പാപ്പാവിന്നുഅനിഷ്ടമായതി
നാൽഅവൻപുതുതായൊരുസൈന്യംകൂട്ടുവാൻഅത്യന്തം
ഉത്സാഹിച്ചു൨ാംഫ്രിദരിക്‌കൈസർയുദ്ധത്തിന്നുപുറപ്പെടുവാ
ൻനിശ്ചയിച്ചസമയംഇന്നൊചെന്തസാധാരണസഭാസംഘം
രൊമയിലെക്കയൊഗംകൂട്ടിവരുത്തിഅതിന്റെവെപ്പുക
ളെനടത്തുവാൻഅദ്ധ്വാനിക്കുമ്പൾതന്നെകഴിഞ്ഞുപൊകയും
ചെയ്തു—൧൨൧൬ാം.ക്രി—അ—

൩൭.,ലൊകരാജ്യങ്ങളുംക്രിസ്തുസഭയും

പാപ്പാക്രിസ്തുസഭയിൽസൎവ്വാധികാരിയാകകൊണ്ടുലൊകരാ
ജാക്കന്മാൎക്കുംമതഭെദികൾ്ക്കുംന്യായാധിപതിതന്നെഎന്നുവെച്ചു
൩ാംഇന്നചൊന്ത്‌താൻസഭാതലവനായി‌നില്ക്കുംനാൾഎല്ലാം
മഹാശക്തിഗൎവ്വഗൌരവങ്ങളുള്ളവനായിസൎവ്വവിരൊധികളെ
യുംകീഴടക്കുവാൻഉത്സാഹിച്ചുകൊണ്ടതിനാൽരാജാക്കന്മാരുടെഅ
ധികാരവുംമാനവുംഅത്യന്തംകുറഞ്ഞുപൊയി—പാപ്പാവിൽജയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/227&oldid=192801" എന്ന താളിൽനിന്ന് ശേഖരിച്ചത്