താൾ:CiXIV258.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൭

കപ്പൽകയറിതിരിച്ചുവരുമ്പൊൾ‌കാറ്റു‌പ്രതികൂലമാക‌കൊണ്ടു
ഗൎമ്മാന്യ കടപ്പുറത്ത‌അണഞ്ഞസമയം‌ഹൈന്രീക്അവനെപി
ടിപ്പിച്ചുപാപ്പാവിന്റെഅപെക്ഷകളെകൂട്ടാക്കാതെകല്പിച്ചധനം
കൊടുക്കും‌വരെതടവിൽ‌പാൎപ്പിക്കയുംചെയ്തു—അനന്തരം‌അവ
ൻ‌നൊൎമ്മന്നരുടെ കപ്പൽ‌ബലങ്ങളെകൊണ്ടുകിഴക്കെ‌രാജ്യ
ങ്ങളെപിടിച്ചടക്കുവാൻ‌ഭാവിച്ചു‌എങ്കിലും‌അതിന്നുസംഗതിവ
രുമ്മുമ്പെ‌പുത്രനായഫ്രീദരീകിന്റെ൩ാംവയസ്സിൽ‌തന്നെമരി
ക്കയും‌ചെയ്തു—൧൧൯൮.ക്രി.അ.പാപ്പാവും‌കഴിഞ്ഞുപൊയാറെ
കൎദ്ദിനാലർ‌പാപ്പാക്കളിൽ‌അതിമഹാനായ൩ാം‌ഇന്നൊചെന്തെ
അവരൊധിച്ചുസ്ഥാനത്താക്കുകയുംചെയ്തു—അവൻ കൈസരു
ടെസ്ഥാനികളെയും‌പടജ്ജനങ്ങളെയും‌സ്വരാജ്യത്തിൽ‌നിന്നുപു
റത്താക്കി—ഗൎമ്മാന്യയിൽ വെല്ഫപക്ഷക്കാർ‌൪ാം‌ഒത്തൊവെയും
ഹൊഹംസ്തൌഫർകഴിഞ്ഞുപൊയകൈസരുടെസഹൊദര
നായഫിലിപ്പിനെയും‌അവരൊധിച്ചുവാഴിച്ചപ്പൊൾഇന്നൊചെ
ന്ത്‌വിചാരിച്ചുപാപ്പാദിവ്യസഭെക്കതലയല്ലൊഎന്നിട്ടുലൊകത്തി
ന്നുഇന്നവൻതലെക്കകൊള്ളാംഇന്നവൻ‌അരുതെന്നുനിശ്ചയി
പ്പാൻ‌മതിയായവൻ‌ഞാനത്രെ‌എന്നു‌ഉറച്ചുകല്പിച്ചുഒത്തൊവെ
വിരൊധിച്ചു‌ഹൊഹംസ്തൌഫ്യന്റെപക്ഷംചെൎന്നസമയംതന്നെ
ഫിലിപ്പ‌ഒരുദ്രൊഹിയുടെകൈയാൽമരിച്ചാറെപ്രഭുവരന്മാ
രെല്ലാവരും‌ഒത്തൊവെതന്നെവരിച്ചുകൈസരാക്കുകയുംചെയ്തു—
ഉടനെഅവൻ‌പാപ്പാവൊടുപ്രതിക്രിയവെണമെന്നുവിചാരിച്ചു
പട്ടാളങ്ങളെഅങ്കൊനമുതലായനാടുകളിലെക്കയച്ചുപാപ്പാ
മെല്ക്കൊയ്മയായിനടത്തിവരുന്നസികില്യരാജ്യവും‌പിടിച്ചടക്കുവാ
ൻഭാവിച്ചപ്പൊൾ‌ഇന്നൊചെന്ത്അവനെശപിച്ചു൬ാം‌ഹൈന്രീകി
ന്റെപുത്രനായ൨ാം‌ഫ്രീദരീകെഅവരൊധിപ്പിക്കയുംചെയ്തു—
അപ്പൊൾഫ്രീദരിക്ഗെനുവാനഗരത്തിൽ‌നിന്നുപുറപ്പെട്ടുആല്പമ
ലകയറിസ്വവംശദ്വെഷികളുടെനടുവിൽകൂടിചെന്നുഗൎമ്മാന്യരാ
ജ്യത്തിൽ‌എത്തിയാറെപ്രജകളിൽ‌ഒരംശം‌അവനൊടുചെൎന്നു—


28.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/225&oldid=192794" എന്ന താളിൽനിന്ന് ശേഖരിച്ചത്