താൾ:CiXIV258.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൬

പീഡിപ്പിച്ചു രാജ്യവ്യവസ്ഥയെ നീക്കി ഫ്രാഞ്ചി ഭാഷാചാരങ്ങളെ
എങ്ങും നടത്തുകയും ചെയ്തു — അങ്ങിനെ ഇരിക്കുമ്പൊൾ രാജാക്കന്മാ
ർ സഭാസ്ഥാനികളെ അവരൊധിച്ചു വെക്കുന്നത് അധൎമ്മം തന്നെ
എന്നു ൭ാം ഗ്രൊഗൊരുടെ കല്പന പടിഞ്ഞാറെ രാജ്യങ്ങളിൽ പരസ്യ
മായ്‌വന്നു – ഇങ്ക്ലാന്ത ഫ്രാഞ്ചിരാജാക്കന്മാർ ആയതിനെ ഒട്ടും കൂട്ടാ
ക്കിയില്ലെങ്കിലും ഗ്രെഗൊർ ഒന്നും ചെയ്‌വാൻ തുനിയാതെ ക്ഷമിച്ചു
നിഷ്കൎഷയൊടെ ഗൎമ്മാന്യ കൈസരെ താഴ്ത്തുവാൻ ഒരുമ്പെടുകയും
ചെയ്തു – ആ കൈസർ ൪ാം ഹൈന്രിക് തന്നെ — അഛ്ശൻ മരിക്കുമ്പൊ
ൾ അവൻ ൫ വയസ്സുള്ളവനത്രെ ഇട പ്രഭുക്കൾ മൂന്നാം ഹൈന്രികിന്റെ
കാഠിന്യത്തെപലവട്ടം രുചിനൊക്കെണ്ടിവന്നതിനാൽ ബാലന്നു പ്രാ
പ്തിവരുമ്മുമ്പെ തങ്ങടെ അവസ്ഥ മാറ്റെണ്ടതിന്നു അത്യന്തം ഉത്സാ
ഹിച്ചു കൊലൊഞ്ഞിലെ അദ്ധ്യക്ഷനായ ഹന്നൊകൈസർ കുമാര
നെ വശീകരിച്ചു നിത്യം ശിക്ഷിച്ചു വളൎത്തി അവന്റെ മനസ്സിൽ വ
ളരെ രസക്കെടുജനിപ്പിക്കയും ചെയ്തു – ആയതു കണ്ടപ്പൊൾ ബ്രെ
മനിലെ അദ്ധ്യക്ഷനായ ആദല്ബൎത്തകൊയ്മെക്കു തന്റെടംവെ
ണം എന്നു സ്വകാൎയ്യമായി ഹൈന്രീകിനെ ബൊധിപ്പിച്ചു ഒടി കളവാ
ൻ ഇടവരുത്തി ഇഷ്ടം പൊലെ യൌവനം കഴിപ്പാനും സമ്മതിച്ചു ഭയ
വും ശങ്കയും കൂടാതെയാക്കി വളൎത്തുകയും ചെയ്തു – അനന്തരം ഹൈ
ന്രീക് പ്രാപ്തനായി ചെങ്കൊൽ നടത്തുമ്പൊൾ സഹ്സർ അവന്റെ ദുഷ്കൃത
ങ്ങളെയും ഹിംസകളെയും സഹിയാതെ എറിയ പ്രഭുക്കളുടെ സഹാ
യത്താലെ കലഹം തുടങ്ങി പലെടത്തു വെച്ചുംതകൎത്ത യുദ്ധം ഉണ്ടാ
യനെരം തന്നെ ഗ്രെഗൊർ പാപ്പാ ദൂതരെ അയച്ചു ഞാൻ ശപിച്ച
മന്ത്രികളെ വിട്ടയക്കുന്നില്ലല്ലൊ സഭാസ്ഥാനികളാക്കുവാൻ ഇന്നും
പണം വാങ്ങുന്നുണ്ടല്ലൊ ഈ കുറ്റത്തിന്നു ഉത്തരം പറവാൻ
രൊമയിൽ ഹാജരായി വരെണം എന്ന ഖണ്ഡിത കല്പനയെ പ
റയിച്ചു ആയത് കൈസർ അനുസരിയാതെ ഒരൊസഭാസംഘ
ങ്ങളെ കൂട്ടി പട്ടക്കാരെല്ലാവരും സ്ത്രീകളെ നീക്കെണ്ടി വരും അതുവ
രരുതെന്നു കല്പിച്ചു അവരെ വശത്താക്കി പാപ്പാവിൽ പല ദൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/214&oldid=192766" എന്ന താളിൽനിന്ന് ശേഖരിച്ചത്