താൾ:CiXIV258.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൫

അശെഷം അവരൊധിക്കരുത് പട്ടക്കാൎക്ക സ്ത്രീസെവയും അരുതു
വിവാഹം ചെയ്തവർ ഭാൎയ്യമാരെ താമസിയാതെ വിട്ടയെക്കണം
മനസ്സില്ലാഞ്ഞാൽ പള്ളിശുശ്രൂഷയും സഭാസ്വംകൊണ്ടുള്ള അ
ഹൊവൃത്തിയും അരുത് എന്നു കല്പിച്ചു ജനങ്ങളെ പലവിധമായിപ
ട്ടക്കാരുടെ നെരെ കലഹിപ്പിച്ചു വിവാഹനിഷെധം സഭാവ്യവ
സ്ഥയാക്കുകയും ചെയ്തു— രാജാക്കന്മാരൊടുള്ള കല്പനയെ നടത്തുവാ
ൻ വിഷമിച്ചു കഴിവില്ലാത്ത പ്രാകാരം തൊന്നി— അതിന്റെ നി
വൃത്തിക്കായി അന്നു പ്രത്യെകം ഫ്രങ്ക– ഇങ്ക്ലന്ത്—ഗൎമ്മാന്യ ഈ മൂ
ന്നു കൊയ്മയുടെ സമ്മതം വെണ്ടതായിരുന്നു–൯൮൭ാം ക്രി.–അ–
൫ാം ഹ്ലുദ്വീഗ് രാജാവ് മരിച്ചപ്പൊൾ ഹുഗൊക്കവെത്ത് എന്ന ഫ്രാ
ഞ്ചിലെ ഇടപ്രഭുകരൽകൈസരുടെ വംശ്യന്മാരെ ഭ്രഷ്ടാക്കി
രാജാവായുയൎന്നു– അവന്റെ അനന്തരവന്മാർ ക്ഷയിച്ചു പൊ
യരാജ്യത്തിന്നുഅസ്ഥിരതയും രാജനാമത്തിന്നു മാനവും ശ്രീത്വവും
വരുമാറുവാണുകൊള്ളുകയും ചെയ്തു—ഇങ്ക്ലന്തരാജ്യത്തെ
കൂടക്കൂടആക്രമിച്ചു വന്നദെനരെയും നൊൎമ്മന്നരെയും അംഗ്ലസഹ്സ
ർ ൨൦൦സംവത്സരത്തൊളം തടുത്തു പ്രത്യെകം അല്ഫ്രെദ് രാജാവി
ന്റെ കാലത്തിൽ അവരെ അശെഷം നീക്കി കപ്പൽ ബലങ്ങ
ളെ കൊണ്ടു കടപ്പുറങ്ങളെയും ഉറപ്പിച്ചു എങ്കിലും അല്ഫ്രെദ് മരിച്ചു
ഏകദെശം ൧൦൦ സംവത്സരം കഴിഞ്ഞാറെദെനരാജാവായ
സ്വെനും അവന്റെ പുത്രനായ കനുത്തും പടകളൊടു കൂട കപ്പൽ
കയറി ബ്രീതന്യയിൽ വന്നിറങ്ങി സഹ്സരെ ജയിച്ചു രാജ്യം സ്വാധീ
നമാക്കുകയുംചെയ്തു— അവരുടെ വംശം മുടിഞ്ഞശെഷം പിന്നെയും
ഒരു സഹ്സൻ എദ്വൎദഎന്നവൻ തന്നെ രാജാവായി— അവൻ അ
ന്തരിച്ചാറെ നൊൎമ്മന്ന പ്രഭുവായ വില്യം അനന്തരാവകാശംചൊ
ല്ലി പട ഒരുക്കി ൧൦൬൬ാം ക്രി–അ– ഹസ്തിങ്ങ് പൊൎക്കളത്തിൽ അം
ഗ്ലരെ ജയിച്ചു രാജ്യം വശമാക്കി ഫ്രാഞ്ചിമൎയ്യാദപ്രകാരം ആയ
തിനെ പല അംശങ്ങളാക്കി ഖണ്ഡിച്ചു ഒരൊനായകന്മാൎക്കും അ
ദ്ധ്യക്ഷന്മാൎക്കും കാണത്തിന്നു വെച്ചു കൊടുത്തു സഹ്സരെ അത്യന്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/213&oldid=192764" എന്ന താളിൽനിന്ന് ശേഖരിച്ചത്